യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ; യുവാവിന് ദാരുണാന്ത്യം, രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ രണ്ട് ബിരുദ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ യൂട്യൂബ് ട്യൂട്ടോറിയല്‍ കണ്ട് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. വ്യാഴാഴ്ച രണ്ട് ബി ഫാര്‍മ വിദ്യാര്‍ത്ഥികളാണ് ഒരു സ്വകാര്യ ലോഡ്ജില്‍ ലിംഗ മാറ്റ ശസ്ത്രക്രിയ യൂട്യൂബ് നോക്കി ചെയ്തത്. പ്രകാശം ജില്ല സ്വദേശി ശ്രീകാന്ത് (28) ആണ് മരിച്ചത്. ശ്രീകാന്ത് കുറച്ചുനാള്‍ മുമ്പ് ഭാര്യയെ ഉപേക്ഷിച്ച് തനിച്ചായിരുന്നു താമസം.
രണ്ട് ബി ഫാര്‍മ വിദ്യാര്‍ത്ഥികളുമായി ശ്രീകാന്ത് ബന്ധപ്പെടുകയും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്കായി ശ്രീകാന്ത് മുംബൈയിലേക്ക് പോകാനിരുന്നതായിരുന്നു. എന്നാല്‍ രണ്ട് വിദ്യാര്‍ത്ഥികളും കുറഞ്ഞ ചെലവില്‍ ഓപ്പറേഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹത്തെ സമതിപ്പിക്കുകയായിരുന്നു. മൂവരും ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ലോഡ്ജില്‍ മുറി വാടകയ്ക്കെടുക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളായ മസ്താനും ജീവയും യുട്യൂബിലെ ഒരു വീഡിയോ കണ്ടുകൊണ്ടാണ് ശസ്ത്രക്രിയയ്ക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. നിര്‍ഭാഗ്യവശാല്‍, ഓപ്പറേഷന്‍ സമയത്ത് അമിത രക്തസ്രാവം മൂലം ശ്രീകാന്ത് മരിക്കുകയായിരുന്നു. ലോഡ്ജ് ജീവനക്കാര്‍ മുറിക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് വിദ്യാര്‍ത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തു. അമിതമായ മയക്കമരുന്ന് ഉപയോഗിച്ചതും രക്തസ്രാവവുമാണ് ശ്രീകാന്തിന്റെ മരണത്തിന് കാരണമെന്ന് പ്രഥമദൃഷ്ട്യാ പറയപ്പെടുന്നു.
28 കാരനായ യുവാവ് സോഷ്യല്‍ മീഡിയയിലൂടെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടത്. ശസ്ത്രക്രിയയ്ക്കിടെ അമിത രക്തസ്രാവം ഉണ്ടായത് തല്‍ക്ഷണ മരണത്തിലേക്ക് നയിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ കൂടാതെ, നടപടിക്രമങ്ങള്‍ നടത്തിയ മുറി വൃത്തിഹീനമായിരുന്നു. പ്രതികള്‍ക്ക് ശസ്ത്ക്രിയ വൈദഗ്ദ്യം ഉണ്ടായിരുന്നു. യൂട്യൂബ് നോക്കിയാണ് അവര്‍ എല്ലാ നടപടിക്രമങ്ങളും നടത്തിയത്. മസ്താന്‍, ജീവ എന്നീ രണ്ട് വിദ്യാര്‍ത്ഥികളുമായി യുവാവ് സമ്പര്‍ക്കം പുലര്‍ത്തിയെന്നും മൂന്ന് പേരും വാട്സ്ആപ്പില്‍ സ്ഥിരമായി ചാറ്റ് ചെയ്യാറുണ്ടെന്നും പോലീസ് പറഞ്ഞു.
മുംബൈയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ഇരയായ യുവാവ് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, ശസ്ത്രക്രിയയെക്കുറിച്ച് തങ്ങള്‍ക്ക് അറിയാമെന്നും താങ്ങാനാവുന്ന ചെലവില്‍ അത് ചെയ്യാമെന്നും മസ്താനും ജീവയും പറഞ്ഞു. മുംബൈയിലെ ഒരു ഡോക്ടറെ സമീപിക്കുന്നത് ചെലവേറിയ കാര്യമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. നെല്ലൂര്‍ നഗരത്തിലെ ഗാന്ധി ബൊമ്മ സെന്ററിലെ ലോഡ്ജ് മുറിയില്‍ ശസ്ത്രക്രിയ നടത്താനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. തുടര്‍ന്ന് ഫെബ്രുവരി 23ന് ഒരു ഹോട്ടലില്‍ മുറി വാടകയ്ക്കെടുത്തു.ഫെബ്രുവരി 24നാണ് ഓപ്പറേഷന്‍ നടത്തിയത്. രക്തസ്രാവവും മയക്കമരുന്ന് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ അമിതമായി കഴിച്ചതുമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. മരണം ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഹോട്ടല്‍ ജീവനക്കാര്‍ മുറിയില്‍ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആട്ടോറിക്ഷയും ഷെഡും തീവച്ച് നശിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കൊല്ലം: വീടിനോട് ചേര്‍ന്നുളള വിറക് സൂക്ഷിക്കുന്ന ഷെഡും ആട്ടോറിക്ഷയും തീവച്ച് നശിപ്പിച്ച സ്ഥലവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചവറ മേനാമ്പളളി കിനാരിവിളയില്‍ രഘുനാഥന്‍പിളള മകന്‍ അഖില്‍നാഥ് (വിഷ്ണു, 27) ആണ് പോലീസ് പിടിയിലായത്. അംബുജാക്ഷന്‍റെ മകനെ നിരന്തരം ഭീഷണിപ്പെടുത്തി പ്രതി പണം വാങ്ങിക്കുമായിരുന്നു. പണം കൈവശമില്ലാതിരുന്നതിനെ തുടര്‍ന്ന് ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതിന്‍റെ വിരോധത്തിലാണ് അംബുജാക്ഷന്‍റെ ആട്ടോറിക്ഷയ്ക്ക് തീവച്ചത്. തീ സമീപത്തെ വിറക് വച്ചിരുന്ന ഷെഡിലേക്കും പടര്‍ന്നു. പോലീസിന്‍റെ സമയോചിതമായ പ്രവര്‍ത്തനം മൂലം വന്‍ ദുരന്തം ഒഴിവായി. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
ചവറ ഇന്‍സ്പെക്ടര്‍ എ.നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ എസ്. ഐ മാരായ സുകേഷ്, പ്രദീപ് കുമാര്‍, എസ്.സി.പി.ഒ തമ്പി, തുടങ്ങിയവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.












Click it and Unblock the Notifications