കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസ്, സുപ്രീം കോടതി വിചാരണ വ്യാഴാഴ്ചത്തേയ്ക്ക് നീട്ടി

വ്യാഴാഴ്ച്ച അലഹബാദ് ഹൈക്കോടതി ബിജെപി നേതാക്കള്‍ക്കെതിരെ ഗൂഢാലോചന നടത്തിയതായി കുറ്റാരോപണം ഉന്നയിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട സിബിഐയുടെ വാദമാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നടക്കുന്നത്.

Google Oneindia Malayalam News

ദില്ലി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസിന്റെ വിചാരണ സുപ്രീം കോടതി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കെതിരായിരുന്നു കേസ്. വ്യാഴാഴ്ച്ച അലഹബാദ് ഹൈക്കോടതി ബിജെപി നേതാക്കള്‍ക്കെതിരെ ഗൂഢാലോചന നടത്തിയതായി കുറ്റാരോപണം ഉന്നയിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട സിബിഐയുടെ വാദമാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നടക്കുന്നത്.

31-1438313053-supremecourt

രണ്ട് തരത്തിലുള്ള കേസാണ് നിലവിലുള്ളത്. ഒന്ന് 1992 ഡിസംബര്‍ 6ന് ബാബര്‍ മസ്ജിദ് തകര്‍ക്കുമ്പോള്‍ അയോദ്ധ്യയിലെ രാമ കഥ കുഞ്ജ് വേദിക്ക് സമീപം ബിജെപി നേതാവ് എല്‍കെ അദ്വാനിയും മറ്റും ഉണ്ടായിരുന്നു്. അവര്‍ക്കെതിരെയാണ് ആദ്യത്തെ കേസ്. കോലാഹലം നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്ന ലക്ഷക്കണക്കിന് വളണ്ടിയര്‍മാര്‍ക്കെതിരെയാണ് രണ്ടാമത്തെ കേസ്.

സിബിഐ, അദ്വാനിക്കും മറ്റ് 20 പേര്‍ക്കുമെതിരെയുമാണ് കുറ്റപത്രം തയ്യാറാക്കിയത്. ഐപിസി സെക്ഷന്‍ 153 A (വര്‍ഗ്ഗീയത പ്രോത്സാഹിപ്പിക്കല്‍) , 153 B (ദേശീയ ഏകീകരണത്തിനെതിരെ അപവാദ പ്രചരണം) , 505 (നുണ പ്രസ്താവന, അപവാദം പ്രചരണം, പൊതു സമാധാനം നശിപ്പിക്കല്‍) എന്നീ വകുപ്പ് പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ാം വകുപ്പ് (ഗൂഢാലോചന) പ്രകാരം സ്‌പ്യെഷല്‍ കോടതി ചുമത്തിയ കുറ്റം ഹൈക്കോടതി നേരത്തെ ശരി വച്ചിരുന്നു. അതിന്റെ പുനര്‍വിചാരണയാണ് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുള്ളത്.

English summary
The apex court will now hear the Central Bureau of Investigation (CBI)'s plea against Allahabad High Court's order dropping criminal conspiracy charges against the BJP leaders in the case on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X