ഇന്ധനം വാങ്ങി ഇന്ത്യക്കാര്‍ മുടിയും ! പുതുവര്‍ഷത്തില്‍ പണി തരാന്‍ ഇറാഖും സൗദിയും
പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം അസംസ്‌കൃത എണ്ണയുടെ 40 ശതമാനവും സൗദിയില്‍ നിന്നും ഇറാഖില്‍ നിന്നുമാണ്.
ദില്ലി: പുത്തന്‍ പ്രതീക്ഷകളുമായിട്ടാണ് പലരും പുതുവര്‍ഷത്തെ വരവേറ്റിരിക്കുന്നത്. പുതുവര്‍ഷം സാമ്പത്തികമായി നേട്ടമുണ്ടാക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവല്ല. അങ്ങനെ ആഗ്രഹിച്ചവര്‍ക്ക് തിരിച്ചടി നല്‍കുന്ന വാര്‍ത്തകാളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പുതുവര്‍ഷത്തില്‍ ഇന്ധനം വാങ്ങാന്‍ അധികം പണം നല്‍കേണ്ടി വരുമെന്നാണ് സൂചനകള്‍.
പണി നല്‍കിയിരിക്കുന്നത് സൗദിയും ഇറാഖുമാണ്. ഇന്ധന വില ഉയര്‍ത്താനും ഉത്പാദനം വെട്ടിച്ചുരുക്കാനുമാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. ഇത് ഏറെ തിരിച്ചടിയാകുന്നത് ഇന്ത്യയ്ക്ക് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ ഇന്ത്യയിലെ ഉപഭോക്താക്കളെ ആയിരിക്കും ഇത് ഏറെ ബാധിക്കുക.

വില വര്‍ധിപ്പിക്കാന്‍ സൗദിയും ഇറാഖും
ഒപെക് രാജ്യങ്ങളിലെ പ്രമുഖരായ സൗദി അറേബ്യയും ഇറാഖുമാണ് ഇന്ധന വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ ഇന്ധന വിലയിടിവ് തുടരുന്ന സാഹചര്യത്തിലാണ് നടപടി.

വില കൂടും
അതേസമയം ഈ നീക്കം ഏറ്റവും തിരിച്ചടിയാകുന്നത് ഇന്ത്യയ്ക്കാണ്. പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം അസംസ്‌കൃത എണ്ണയുടെ 40 ശതമാനവും സൗദിയില്‍ നിന്നും ഇറാഖില്‍ നിന്നുമാണ്.ആഗോള തലത്തില്‍ ഇന്ധന വില കൂടുന്നതോടെ ഏറ്റവുമധികം തിരിച്ചടിയാകുന്നത് ഇന്ത്യയ്ക്ക് തന്നെയായിരിക്കും.

ഇനി വില കൂട്ടുന്നു
ലോകത്ത് ഏറ്റവുമധികം ഇന്ധനം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ധന വില ഇടിവ് പിടിച്ചു നിര്‍ത്താന്‍ സൗദി വില കുറച്ചിരുന്നു. എന്നാല്‍ ഇറാഖിനൊപ്പം ചേര്‍ന്ന് ആ തന്ത്രം മാറ്റി വില കൂട്ടാനാണ് സൗദിയുടെ തീരുമാനം.

വില ഇടിവ് തടയാന്‍
വില ഉയര്‍ത്തുന്നതിനു പുറമെ ഉത്പാദനം കുറയ്ക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ഉത്പാദനത്തില്‍ കുറവ് വരുത്താനാണ് തീരുമാനം. 3- 7 ശതമാനം വരെ കുറയ്ക്കാനാണ് തീരുമാനം.

80 ശതമാനം ഇറക്കുമതി
ആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ ഇന്ത്യയിലെ ഇന്ധന ഉപഭോക്താക്കളെ വില വര്‍ധന കാര്യമായി തന്നെ ബാധിക്കും. വരും മാസങ്ങളില്‍ ഇന്ധന വില കൂടുമെന്നു തന്നെയാണ് സൂചന.

ഡീസലിന് കൂടിയത് രണ്ട് തവണ
ഡിസംബറില്‍ പെട്രോളിന് മൂന്ന് തവണയും ഡീസലിന് രണ്ടു തവണയുമാണ് ഇന്ത്യയില്‍ വില കൂടിയത്. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ അളവ് 21 ശതമാനമായി ഉയര്‍ത്തിയിട്ടുമുണ്ട്. കൂടാതെ രൂപയുടെ മൂല്യം ഇടിയുന്നതും തിരിച്ചടിയാകും.

2018-20ല്‍ വര്‍ധിപ്പിക്കും
2017ല്‍ ഇന്ധന വില ബാരലിന് 60 ഡോളറായി നിലനിര്‍ത്താനാണ് അന്താരാഷ്ട്ര എനര്‍ജി ഏജന്‍സിയും ഒപെകും ശ്രമിക്കുന്നത്. 2018നും 20നും ഇടയില്‍ വില വര്‍ധിപ്പിക്കാനാണ് പദ്ധതി.












Click it and Unblock the Notifications