ബാദുണ്‍ ബലാത്സംഗം; യുപിയില്‍ കൂട്ട സസ്‌പെന്‍ഷന്‍
ലഖ്‌നൊ: ബാദുണിണ്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ കൂട്ട സസ്‌പെന്‍ഷന്‍. ക്രമസമാധാന നില തകരാറിലായതിനെ തുടര്‍ന്നാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജില്ലാ മജിസ്‌ട്രേറ്റും അടക്കമുള്ളവരാണ് സസ്‌പെന്‍ഷനിലായത്. മെയ് 27 നാണ് രണ്ട് പെണ്‍കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ബാദുണ്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് അതുല്‍ സക്‌സേന, ജില്ലാ മജിസ്‌ട്രേറ്റ് ശംഭുനാഥ് യാദവ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ സംസ്ഥാനത്ത് ആകമാനം 42 ഐ പി എസ് ഓഫീസര്‍മാരെ സ്ഥലം മാറ്റിയിട്ടുമുണ്ട്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഒരു തരത്തിലും സഹിക്കാന്‍ പറ്റില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി അലോക് രഞ്ജന്‍ പറഞ്ഞു.

ബാദുണില്‍ ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നശേഷം കെട്ടിത്തൂക്കിയ കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ പ്രതികളായ മറ്റ് രണ്ട് പേര്‍ ഒളിവിലാണ്. പിടിയിലായ പ്രതികളുടെ മേല്‍ നുണ പരിശോധനയും നാര്‍കോ അനാലിസിസ് ടെസ്റ്റും നടത്താനാണ് പോലീസിന്റെ പദ്ധതി.
പെണ്‍കുട്ടികള്‍ ഇരുവരും ബലാത്സംഗത്തിന് ഇരയായതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം അറിയാന്‍ വേണ്ടിയാണ് നുണപരിശോധന നടത്തുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്തര്‍ പ്രദേശില്‍ സീരിയല്‍ സ്ത്രീ പീഡനങ്ങള്‍ നടക്കുകയാണ്. അതിനിടെ സ്ത്രീപീഡകരെ ന്യായീകരിച്ചും മാധ്യമ പ്രവര്‍ത്തകരെ വിമര്‍ശിച്ചും മുഖ്യമന്ത്രി അഖിലേഷ് യാദവും അച്ഛന്‍ മുലായം സിംഗ് യാദവും രംഗത്തെത്തിയത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.












Click it and Unblock the Notifications