ബീഫിന്റെ പേരില്‍ കൊന്നത് ബജ്‌റംഗ് ദള്‍; ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ടയാളുടെ ഭാര്യ

  • Posted By:
Subscribe to Oneindia Malayalam

റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഘട്ട് ജില്ലയില്‍ ബീഫിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയത് ബജ്‌റംഗ് ദള്‍ ആണെന്ന് ആരോപണം. കൊല്ലപ്പെട്ട അലിമുദ്ദീന്‍ അസ്ഗറിന്റെ ഭാര്യ മറിയം ഖതൂന്‍ ആണ് ആരോപണം ഉന്നയിച്ചത്. ഭര്‍ത്താവിനെതിരെ നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നെന്നും ബജ്‌റംഗ് ദള്‍ തന്നെയാണ് ആക്രമണത്തിന് കാരണക്കാരെന്നും മറിയം പറഞ്ഞു.

അലിമുദ്ദീന്‍ ബീഫ് കച്ചവടക്കാരനാണെന്ന പോലീസ് വാദം തെറ്റാണെന്ന് മറിയം പറഞ്ഞു. ഭര്‍ത്താവ് കല്‍ക്കരി കച്ചവടമാണ് നടത്തുന്നത്. കുടുംബത്തില്‍ വരുമാനുള്ള ഏകയാളെയാണ് കൊലപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു. വാഹനത്തില്‍ വരുമ്പോള്‍ ഒരുസംഘം തടഞ്ഞുനിര്‍ത്തി അലിമുദ്ദീനെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ വാഹനും അക്രമികള്‍ കത്തിച്ചു.

bajrangdal

വലിയ ഇറച്ചിക്കഷ്ണമെടുത്ത് ഒരുസംഘം അലിമുദ്ദീനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവസ്ഥലത്തെത്തിയ പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. മുന്നു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറു കുട്ടികളെ അനാഥമാക്കിയാണ് അലിമുദ്ദീന്‍ മരിക്കുന്നത്.

എന്‍ഡിഎ അധികാരത്തിലേറിയശേഷം രാജ്യമെമ്പാടും ബീഫിന്റെയും പശുവിന്റെയും പേരില്‍ കൊലപാതകങ്ങളും അക്രമവും അരങ്ങേറിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി ഇതിനെതിരെ പരാമര്‍ശം നടത്തിയിരുന്നു. ഗോരക്ഷയുടെ പേരിലുള്ള കൊലപാതകങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് ജാര്‍ഖണ്ഡിലെ കൊലപാതകം.


English summary
Bajrang Dal activists killed my husband, says widow of Jharkhand man ‘lynched
Please Wait while comments are loading...