ഉത്തർ പ്രദേശിലുണ്ടായിരുന്ന ബാഹുബലികളുടെ സ്ഥാനത്ത് ഇന്നുള്ളത് ബജ്രംഗബലി മാത്രം; അമിത് ഷാ
ഉത്തർ പ്രദേശിലെ കഴിഞ്ഞ സമാജ്‌വാദി സർക്കാരിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഖിലേഷ് യാദവിന്റെ ഭരണകാലത്ത് ഉത്തർ പ്രദേശിലെ ക്രമസമാധാന നില തകർന്ന് കിടക്കുകയായിരുന്നെന്നും യോ ഗി ആദിത്യനാഥ് ഭരണം ഏറ്റെടുത്തതിൽ പിന്നെയാണ് ഇക്കാര്യങ്ങളിൽ ഒരു മാറ്റമുണ്ടായതെന്നും ഷാ പറഞ്ഞു. എസ്പി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഒരു 'ബാഹുബലി' (ഗുണ്ടാസംഘം) ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ഗുണ്ടാസംഘങ്ങൾക്കും ക്രിമിനലുകൾക്കുമെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ച നടപടി മൂലം ഇപ്പോൾ ബജ്രംഗബലിയെ (ഹനുമാൻ) മാത്രമേ കണ്ടെത്താൻ കഴിയൂ എന്നായിരുന്നു ഷായുടെ വാക്കുകൾ.
ചൊവ്വാഴ്ച ബിജെപി സ്ഥാനാർത്ഥി ധീരജ് ഓജയെ പിന്തുണച്ച് പ്രതാപ്ഗഡ് ജില്ലയിലെ റാണിഗഞ്ചിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗി സർക്കാർ യുപിയിൽ നിന്ന് എല്ലാ മാഫിയ തലവൻമാരെയും ഗുണ്ടകളെയും തുടച്ചു നീക്കി ഇന്ന് ഏതെങ്കിലും മാഫിയക്ക് നിങ്ങളെ എവിടെയെങ്കിലും ബുദ്ധിമുട്ടിക്കാൻ കഴിയുമോ? ആർക്കെങ്കിലും നിങ്ങളുടെ ഭൂമി കയ്യേറാൻ കഴിയുമോ, അമ്മമാരുടെയും സഹോദരിമാരുടെയും കൂട്ടി ധൈര്യമായി സഞ്ചരിച്ചുകൂടെ? സംസ്ഥാനത്തെ എല്ലാ ഗുണ്ടാ മാഫിയകളെയും യോ ഗിജി ഒഴിപ്പിച്ചു കഴിഞ്ഞു. ഇനി അഖിലേഷ് യാദവ് ഭരണത്തിൽ തിരിച്ചെത്തിയാൽ മുഖ്താർ അൻസാരി, അതിഖ് അഹമ്മദ്, അസം ഖാൻ തുടങ്ങിയവരെ ജയിലിൽ നിന്ന് മോചിപ്പിക്കും ക്രമസമാധാന നില വീണ്ടും തകരാറിൽ ആകും ആയതിനാൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തുടനീളമുള്ള മാഫിയകളിൽ നിന്നും ഗുണ്ടകളിൽ നിന്നും 2,000 കോടി രൂപ വിലമതിക്കുന്ന ഭൂമി തിരിച്ചുപിടിച്ചു. നിലവിൽ അതേ ഭൂമിയിൽ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നുണ്ടെന്നും ഷാ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, മോഷണം, കവർച്ച എന്നിവ യഥാക്രമം എഴുപത്തി രണ്ട് ശതമാനം, അറുപത്തിരണ്ട് ശതമാനം കുറവുണ്ടായി കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നിവയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. ബിജെപിക്ക് ഉത്തർ പ്രദേശിൽ ഒരവസരം കൂടി നൽകിയാൽ വികസനത്തിന്റെ കാര്യത്തിൽ യുപിയെ ഒന്നാം സ്ഥാനത്ത് എത്തിക്കുമെന്നും ഷാ പറഞ്ഞു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിൽ എസ്പിയും കോൺഗ്രസും ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) തുടച്ചുനീക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട ഷാ, "ബിജെപി 300-ലധികം സീറ്റുകളിൽ വിജയിക്കുമെന്ന്" പറഞ്ഞു.












Click it and Unblock the Notifications