സല്‍മാന്‍ സിനിമയിലൂടെ പ്രശസ്തയായ ബോളിവുഡ് നടിക്കും അമ്മയ്ക്കും രണ്ടുവര്‍ഷത്തെ ജയില്‍ ശിക്ഷ

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ബോളിവുഡ് സിനിമകളില്‍ അമ്മവേഷങ്ങളില്‍ തിളങ്ങിയ നടി അല്‍ക്ക കൗശലിനും അമ്മയ്ക്കും രണ്ടുവര്‍ഷത്തെ ജയില്‍ശിക്ഷ. ചെക്കുകേസില്‍ കീഴ്‌ക്കോടതിയുടെ വിധി മേല്‍ക്കോടതി അംഗീകരിക്കുകയായിരുന്നു. ഇരുവരും ഇപ്പോള്‍ ജയിലിലാണ്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയാല്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചേക്കും.

സല്‍മാന്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് സിനിമ ബജ്‌റംഗീ ഭായീജാനില്‍ കരീന കപൂറിന്റെ അമ്മ വേഷത്തിലെത്തിയത് അല്‍ക്കയാണ്. 2014ല്‍ പുറത്തിറങ്ങിയ ക്യൂന്‍ എന്ന സിനിമയില്‍ കങ്കണ റൗണാവത്തിന്റെ അമ്മയായും അല്‍ക്ക വേഷമിട്ടു. സിനിമാ ഷൂട്ടിങ്ങിനിടെ പരിചയപ്പെട്ട ഒരാളുമായുണ്ടായ പണമിടപാടാണ് ഇവരെ ജയിലിലെത്തിച്ചത്.

alka

പഞ്ചാബിലെ ലാഗ്രിയന്‍ ഗ്രാമത്തിലെ കര്‍ഷകനായ അവതാര്‍ സിങ്ങില്‍ നിന്നും ഇവര്‍ 50 ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഇത് പിന്നീട് തിരികെ ആവശ്യപ്പെട്ടപ്പോള്‍ 25 ലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ നല്‍കി. ഈ ചെക്കുകകള്‍ ബാങ്കില്‍നിന്നും മടങ്ങിയതോടെയാണ് നടിക്കും അമ്മയ്ക്കുമെതിരെ കേസ് നല്‍കിയത്.

പ്രാദേശിക കോടതി ഇവര്‍ക്ക് രണ്ടുവര്‍ഷത്തെ തടവുശിക്ഷയും നല്‍കി. ഇതേതുടര്‍ന്ന് അല്‍ക്കയും അമ്മയും ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍, മേല്‍ക്കോടതിയും ശിക്ഷ ശരിവെച്ചതോടെ ഇവര്‍ ജയിലിലാവുകയും ചെയ്തു. മറാത്തി സിനിമകളിലും ഹിന്ദി ടെലിവിഷന്‍ ഷോകളിലും സജീവ സാന്നിദ്ധ്യമായിരുന്നു അല്‍ക്ക.

English summary
Bajrangi Bhaijaan actor Alka Kaushal and her mom sent to jail for two years
Please Wait while comments are loading...