ബലൂണില്‍ കാറ്റ് നിറക്കുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ഭോപ്പാല്‍: ബലൂണില്‍ കാറ്റ് നിറക്കുന്ന സിലിണ്ടര്‍ പൊട്ടിതെറിച്ച് മൂന്ന് കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്. മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം. ബലൂണ്‍ വില്‍പ്പനക്കാരന്‍ ബലൂണില്‍ കാറ്റ് നിറക്കുന്നതിനിടെയാണ് സിലിണ്തര്‍ പൊട്ടിതെറിച്ചത്. ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി സ്ഥലത്ത് നിരവധി ആള്‍ക്കാരുമുണ്ടായിരുന്നു. വില്‍പനക്കാരന്റെ സമീപം ബലൂണ്‍ വാങ്ങുന്നതിനായി നിരവധി കുട്ടികള്‍ കൂടിയിരുന്നു.
മുസ്ലീം സ്ത്രീകള്‍ വില്‍പ്പനയ്ക്ക് ആപ്പില്‍, ചോദ്യങ്ങളുമായി പ്രതിപക്ഷം, ബ്ലോക്ക് ചെയ്തെന്ന് മന്ത്രി
സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ എട്ട് വയസ്‌കാരന്റെ നില ഗുരുതരമാണെന്ന് അധികൃതര്‍ പറഞ്ഞു. വിദഗ്ധ ചികിത്സക്കായി കുട്ടിയെ ഇന്‍ഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ള പരിക്കേറ്റ് കുട്ടികള്‍ പ്രദേശിക ആശുപത്രിയില്‍ ചികിത്സയിലാണ്. ശക്തമായ സ്‌ഫോടനമായതിനാല്‍ സമീപത്തെ ഭിത്തികള്‍ തകര്‍ന്നിരുന്നു. സിലിണ്ടറില്‍ ഹൈഡ്രജന്‍ വാതകം കലര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാദേശിക ഉദ്യോഗസ്ഥന്‍ പ്രീതി ഗെയ്ക്വാദ് പറഞ്ഞു. കേടായ സിലിണ്ടറിന്റെ ഭാഗങ്ങള്‍ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
സ്‌ഫോടനം നടക്കുന്ന സമയത്ത് താന്‍ തന്റെ കട നിര്‍മ്മിക്കുകയായിരുന്നു വെന്ന് ബലൂണ്‍ വില്‍പ്പനക്കാരന്‍ അല്‍താബ് ഷാ പറഞ്ഞു. കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഒരു പ്രാദേശിക രാഷ്ട്രീയക്കാരനാണ് മേള സംഘടിപ്പിച്ചത്.ഉന്നത ഉദ്യോഗസ്ഥരും ഫയര്‍ ഫോഴ്‌സും സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തി. അന്വേഷമം ആരംഭിച്ചു.
തൊഴിലില്ലാത്തവര്‍ക്ക് ഓരോ മാസവും 3016 രൂപ വീതം... വമ്പന്‍ പ്രഖ്യാപനം; കെസിആര്‍ തന്ത്രമോ