താജ്മഹല്‍ മുസ്ലിം ആരാധനാ കേന്ദ്രമല്ല: വെള്ളിയാഴ്ച പ്രാര്‍ത്ഥന നിരോധിക്കണം, ആര്‍എസ്എസ് സംഘടന രംഗത്ത്

  • Written By:
Subscribe to Oneindia Malayalam
താജ്മഹലിലെ ജുമാ നിസ്കാരം അവസാനിപ്പിക്കണമെന്ന് RSS | Oneindia Malayalam

ദില്ലി: താജ്മഹലിനെ വീണ്ടും വിവാദങ്ങളിലേയ്ക്ക് വലിച്ചിഴച്ച് ആര്‍എസ്എസ് സംഘടന. താജ്മഹലിലെ വെള്ളിയാഴ്ചത്തെ മുസ്ലിം പ്രാര്‍ത്ഥനയ്ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് ആര്‍എസ്എസ്സിന്‍റെ ചരിത്ര ഗവേഷണ വിഭാഗമായ അഖില്‍ ഭാരതീയ സങ്കലന്‍ സമിതിയുടെ ആവശ്യം. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ ഭാരതീയ സങ്കലന്‍ സമിതിയുടെ സെക്രട്ടറി ഡോ. ബാല്‍മുകുന്ദ് പാണ്ഡെയുടെ പ്രസ്താവന.

പീഡനവും കുറ്റകൃത്യവും തട്ടിപ്പും: ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് സ്വിസ് സര്‍ക്കാര്‍ മുന്നറിയിപ്പ്

താജ്മഹല്‍ ദേശീയ പൈതൃകമാണെന്നും ഇത് മുസ്ലിം ആരാധനാ കേന്ദ്രമായി ഉപയോഗിക്കാന്‍ അനുവദിക്കുന്നത്  എന്തിനാണെന്നും ചോദിക്കുന്ന ബാല്‍മുകുന്ദ് പാണ്ഡെ താജ് മഹലില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്കുള്ള അനുമതി പിന്‍വലിക്കണമെന്നും  ആവശ്യപ്പെടുന്നു. മുസ്ലിങ്ങള്‍ക്ക് പ്രാര്‍ത്ഥനാനുമതി നല്‍കുന്നുണ്ടെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവനെ സ്തുതിക്കുന്നതിന് അനുമതി നല്‍കണമെന്നും ബാല്‍മുകുന്ദ് പാണ്ഡെ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചകളില്‍ മുസ്ലിം  പ്രാര്‍ത്ഥനകള്‍ക്ക് വേണ്ടി താജ്നഹല്‍ അടിച്ചിടുകയാണ് പതിവ്.

ശിവസ്തുതിയും വേണം

ശിവസ്തുതിയും വേണം

രണ്ട് താജ്മഹലിന് സമീപത്ത് ശിവസ്തുതി ആലപിച്ച വലതുപക്ഷ സംഘടനയായ ഹിന്ദു യുവ വാഹിനിയുടെ പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് നീക്കിയിരുന്നു. താജ്മഹല്‍ ശിവ ക്ഷേത്രമാണെന്നും ശിവനെ ആരാധിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു സംഘത്തിന്‍റെ ആവശ്യം.

 ശിവക്ഷേത്ര വിവാദം

ശിവക്ഷേത്ര വിവാദം

താജ്മഹല്‍ നിര്‍മിച്ചത് ഒരു ഹൈന്ദവ രാജാവായിരുന്നുവെന്നും അത് ശിവക്ഷേത്രമായിരുന്നുവെന്നതിന് തെളിവുണ്ടെന്നുമാണ് ഹിന്ദു യുവവാഹിനിയുടെ അവകാശവാദം. താജ്മഹല്‍ പ്രണയത്തിന്‍റെ സ്മാരകമല്ലെന്നും മുംതാസിന്‍റെ മരിച്ച് നാല് മാസത്തിന് ശേഷം ഷാജഹാന്‍ മറ്റൊരു വിവാഹം കഴിച്ചുവെന്നും സംഘം ചൂണ്ടിക്കാണിക്കുന്നു.

 ഹിന്ദു സ്മാരകങ്ങളുടെ പട്ടിക

ഹിന്ദു സ്മാരകങ്ങളുടെ പട്ടിക

ആര്‍എസ്എസ്സിന്‍റെ ചരിത്ര ഗവേഷണ വിഭാഗമായ അഖില്‍ ഭാരതീയ സങ്കലന്‍ സമിതി മുസ്ലിം ഭരണാധികാരികള്‍ കയ്യടക്കിയ ഹിന്ദു സ്മാരകങ്ങളുടെ പട്ടിക തയ്യാറാക്കുകയാമെന്നും മനീഷ് പാണ്ഡെ പറയുന്നു.

English summary
RSS organisation -Akhil Bhartiya Itihaas Sankalan Samiti seeks ban on Friday namaz at Taj mahal.
Please Wait while comments are loading...