കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയില്‍ സ്ത്രീകള്‍ക്കും മേക്കപ്പ് ആര്‍ട്ടിസ്റ്റാകാമെന്ന് സുപ്രീംകോടതി

  • By Gokul
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സിനിമയില്‍ അരനൂറ്റാണ്ടിലധികമായി നിലനിന്നിരുന്ന ലിംഗ വിവേചനത്തിനെതിരെ സുപ്രീം കോടതിയില്‍ നിന്നും സുപ്രധാന വിധി. സ്ത്രീകളെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആകാന്‍ അനുവദിക്കാത്ത സിനിമാ മേഖലയിലെ വിവേചനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല തീരുമാനവുമായാണ് സുപ്രീം കോടതി വിധി പുറത്തുവന്നിരിക്കുന്നത്.

സിനിമകളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ആകാന്‍ സ്ത്രീകളെയും അനുവദിക്കണമെന്ന് സുപ്രീംകോടതി വിധിച്ചു. ഇത്രയും കാലം സ്ത്രീകളെ അതിന് അനുവദിക്കാതിരുന്ന ധിക്കാരപരമായ നിലപാടിനെ രൂക്ഷഭാഷയിലാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. ഇത് 1935 അല്ലെന്നും 2014 ആണ് കാലമെന്നും സുപ്രീംകോടതി എതിര്‍വിഭാഗത്തെ ഓര്‍മപ്പെടുത്തി.

supreme-court-600
സ്ത്രീകളെയും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായി കണക്കാക്കിക്കൊണ്ട് നിയമത്തില്‍ ഉടന്‍ മാറ്റം വരുത്താന്‍ സിനി കോസ്റ്റിയൂം മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ്‌സ് ആന്റ് ഹെയര്‍ഡ്രെസ്സേഴ്‌സിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇതോടെ കാലങ്ങളായി ഫാഷന്‍ ഷോകളിലും, പരസ്യ ചിത്രങ്ങളിലും ബ്രൈഡല്‍ മെയ്ക്കപ്പിലുമൊക്കെയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകള്‍ സിനിമാ മേഖലയിലേക്കും കടക്കുകാണ്.

സ്‌കൂള്‍ ഓഫ് കാലിഫോര്‍ണിയയില്‍ നിന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റായി പരിശീലനം നേടിയ ചാരു ഖുറാന അടക്കമുള്ളവരുടെ പരാതി പരിഗണിച്ചാണ് വധി പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ടു ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച തന്നെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി തുടരാന്‍ യൂണിയന്‍ അനുവദിക്കുന്നില്ലെന്നും സിനിമാ നിര്‍മാതാക്കള്‍ക്ക് പിഴയിടുകയാണെന്നും ചാരു ഖുരാന പരാതിയില്‍ പറഞ്ഞിരുന്നു.

English summary
Ban on female make-up artists illegal says Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X