സര്‍ക്കാര്‍ നിരോധിച്ച മരുന്നില്‍ പാരസെറ്റമോള്‍ ഗുളികകളും
ദില്ലി: തലച്ചോറില്‍ മാരകമായ തകരാറുകള്‍ വരുത്തിവെക്കുമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ച മരുന്നുകളില്‍ പാരസെറ്റമോള്‍ ഗുളികകളും. പനിക്കും ശരീരവേദനയ്ക്കും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പാരസെറ്റമോള്‍ ഡോളോ മരുന്നാണ് നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നത്. ഏതാണ്ട് 350ഓളം മരുന്നകളാണ് സര്‍ക്കാര്‍ നിരോധിച്ചത്.
വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രാ, കോറക്‌സ് കഫ്‌സിറപ്, നിമുലിഡ്, കോഫ്‌നില്‍, ഡോളോ, ഡെകോഫ്, ക്രോസിന്‍ കോള്‍ഡ് ആന്‍ഡ് ഫ്‌ലു, ഡി കോള്‍ഡ് ടോട്ടല്‍, നാസ്വിയന്‍, സുമോ, കുട്ടികളുടെ സിറപ്പായ ടി 98, ടെഡികോഫ്, ഓഫ്‌ലോക്‌സ്, ഗ്യാസ്‌ട്രോജില്‍, ചെറികോഫ്, ഒ2 തുടങ്ങിയ മരുന്നകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്.

ഒന്നില്‍ കൂടുതല്‍ മരുന്നു സംയുക്തങ്ങള്‍ ചേര്‍ന്നവയാണ് നിരോധിച്ചവയില്‍ ഭൂരിപക്ഷവും. ഇവ പല രോഗങ്ങള്‍ക്ക് ഒരേസമയം ഉപയോഗിക്കനായാണ് ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയിരുന്നത്. എന്നാല്‍, മരുന്നകള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത സമയങ്ങളിലായതിനാല്‍ ഇവ മാരകമായ മറ്റു രോഗങ്ങള്‍ക്ക് വഴിവെക്കുന്നതായി കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്ന് മരുന്നുകളുടെ ഗുണനിലവാരും കണക്കാക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഒരു ചേരുവ മാത്രമുള്ള മരുന്നകള്‍ മാത്രമേ ഇനി ഡോക്ടര്‍മാര്‍ക്ക് കുറിച്ചുനല്‍കാന്‍ സാധിക്കുകയുള്ളു. നിരോധിക്കപ്പെട്ട ടണ്‍കണക്കിന് മരുന്നകള്‍ സംസ്‌കരിക്കേണ്ടത് വലിയ ബാധ്യതയായി മാറിയിട്ടുണ്ട്.












Click it and Unblock the Notifications