കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയിലെ ചൂതാട്ടകേന്ദ്രങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരാണോ?

  • By Muralidharan
Google Oneindia Malayalam News

പനാജി: സംസ്ഥാനത്തെ ചൂതാട്ട കേന്ദ്രങ്ങളിലും കസീനോകളിലും സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടു. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ ആവശ്യം. കസീനോകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് ഉടന്‍ തന്നെ അവസാനിപ്പിക്കണം. ഗോവയിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് സുനിതാ വെരങ്കാര്‍ പനാജിയില്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

രാത്രി ഷിഫ്റ്റുകളിലും മറ്റും കസീനോകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് എത്രയും വേഗം അവസാനിപ്പിക്കണം. സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ സ്ത്രീകളെ കസീനോകളില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ഗോവ തീരത്ത് ഇരുപതോളം വന്‍ കസീനോകള്‍ ഉണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും ഇഷ്ടം പോലെ.

pub.

പതിനായിരത്തോളം പേരാണ് ഇവിടങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 20 ശതമാനത്തോളം, എന്നുവെച്ചാല്‍ രണ്ടായിരത്തോളം പേര്‍ സ്ത്രീകളാണ്. ഗോവയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന കാരണം പറഞ്ഞാണ് സുനിതാ വെരങ്കാര്‍ ഇവരെ ജോലിക്ക് വെക്കരുതെന്ന് ആവശ്യപ്പെടുന്നത്. ദില്ലി സ്വദേശിനികളായ യുവതികള്‍ ഗോവയില്‍ ബലാത്സംഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ ആവശ്യം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഗോവയില്‍ കൂടി വരികയാണ്. ഇതിനെതിരെ സര്‍ക്കാര്‍ തന്നെ നടപടികള്‍ എടുക്കേണ്ടതുണ്ട്. കസീനോകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ നിന്നും ബി ജെ പി പിന്നോക്കം പോകുകയാണ് എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

English summary
The Goa Congress on Thursday demanded that women be stopped from working in the state's casinos, citing safety issues. Addressing a press conference at the party's state headquarters in Panaji, Sunita Verenkar, who heads the Congress womens' wing, also demanded instant stop to the practice of women working in night shifts until proper safety measures are taken.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X