കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യുവിന് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പിന്തുണ; മോദിയുടെ കോലം കത്തിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ബനാറസ്: രാജ്യദ്രോഹികളെന്ന് ആരോപിച്ച് ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സംഘടനകളും രംഗത്തെത്തി. സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തെ വിമര്‍ശിച്ച ഒരുകൂട്ടം വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും ചെയ്തു.

രാജ്യത്തെ പല യൂണിവേഴ്‌സിറ്റികളിലും ജെഎന്‍യുവിന് അനുകൂല പ്രകടനങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നെങ്കിലും ബനാറസിലെ വിദ്യാര്‍ഥികള്‍ മോദിയുടെ കോലംകത്തിച്ച് ഒരുപടി മുന്നില്‍ക്കടന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരായ സര്‍ക്കാരിന്റെ ശത്രുതാമനോഭാവം മാറ്റണമെന്നും അറസ്റ്റ് ചെയ്യപ്പെട്ട കനയ്യയെ മോചിപ്പിക്കണമന്നും ബനാറസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

modi-jnu

ബിജെപി രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ്. വ്യത്യസ്ത അഭിപ്രായമുള്ളവരെ സര്‍ക്കാരിന്റെ മുഷ്ടിയുപയോഗിച്ച് അടിച്ചമര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. വിദ്യാര്‍ഥികളെ രാജ്യദ്രോഹികളാക്കുന്നത് പ്രത്യേക അജണ്ടയുടെ ഭാഗമാണ്. ഇത് അംഗീകരിച്ചുകൊടുക്കാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികള്‍ അറിയിച്ചു.

പാര്‍ലിമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ചരമദിനം നടത്തിയ ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് ദില്ലിയില്‍ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടലുകളെ എതിര്‍ത്ത കോളേജ് യൂണിയന്‍ നേതാവ് കനയ്യയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും കനയ്യയെ ബിജെപി എംഎല്‍എയും അഭിഭാഷകരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.

English summary
Banaras Hindu University comes in support of JNU, burn Modi's effigy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X