Get Updates
Get notified of breaking news, exclusive insights, and must-see stories!

എടിഎം ക്ലോണിങ് വഴി മുംബൈ ആക്സിസ് ബാങ്കിൽ നിന്നും തട്ടിയെടുത്തത് 9 ലക്ഷം രൂപ

മുംബൈ: പൃഥ്വിരാജിന്റെ റോബിന്‍ഹുഡ് സിനിമാ മാതൃകയില്‍ മുംബൈയില്‍ എടിഎം ക്ലോണിങ് വഴി 9 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. ആക്‌സിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഏതാണ്ട് അമ്പതോളം പേരുടെ പണമാണ് നഷ്ടമായതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘമാണ് അത്യാധുനിക സംവിധാനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. ആക്‌സിസ് ബാങ്കിന്റെ ചാര്‍ണി റോഡിലെ എടിഎം ബൂത്തില്‍ ക്യാമറയും മറ്റു സംവിധാനങ്ങളും ഫിറ്റ് ചെയ്ത് കാര്‍ഡുകളിലെ വിവരങ്ങള്‍ കൈവശപ്പെടുത്തി ഡൂപ്ലിക്കേറ്റ് കാര്‍ഡ് ഉണ്ടാക്കുകയും ശേഷം ഗുജറാത്ത്, ഹരിയാണ എന്നിവിടങ്ങളില്‍നിന്നായി പണം പിന്‍വലിക്കുകയുമായിരുന്നു.

atm


എടിഎമ്മില്‍നിന്നും പണം പിന്‍വലിച്ചതായുള്ള അറിയിപ്പ് എസ്എംഎസ് ആയി ലഭിച്ചതോടെയാണ് പലരും തട്ടിപ്പിനെക്കുറിച്ചറിഞ്ഞത്. ഉടന്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ബാങ്കുകള്‍ പരാതിക്കാരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. കൂടാതെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ബാങ്ക് അധികൃതര്‍ അറിയിച്ചു.

ഗവര്‍ണ്‍മെന്റ് പ്രിന്റിങ് പ്രസ്സില്‍ ജോലി ചെയ്യുന്നവരുടെ പണമാണ് കൂടുതലായും നഷ്ടമായത്. 10,000 മുതല്‍ 40,000 രൂപവരെ പലര്‍ക്കും നഷ്ടമായതായി പോലീസ് പറഞ്ഞു. അതേസമയം, ഒരാള്‍ക്ക് 80,000 രൂപയും നഷ്ടമായിട്ടുണ്ട്. നേരത്തെ കേരളത്തിലെ ചില എടിഎം ബൂത്തുകളിലും സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശികള്‍ പിടിയിലാവുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+