എല്ലാം കാണുന്ന സിസിടിവി മുകളിലുണ്ടെന്ന് ഓർക്കണം! 12 മണിക്കൂറിനുള്ളിൽ ബംഗാളി പോലീസിന്റെ പിടിയിലായി...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോട്ടയം: ചങ്ങാനാശേരി പായിപ്പാട് വ്യാപാരിയെ കുത്തി പരിക്കേൽപ്പിച്ച് പണം തട്ടാൻ ശ്രമിച്ച ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി. പായിപ്പാട് മത്സ്യമാർക്കറ്റിലെ ജീവനക്കാരൻ സുഫിജുൽ ഹക്കാണ് പോലീസിന്റെ പിടിയിലായത്. ‍ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വ്യാപാരിക്ക് നേരെ അക്രമണമുണ്ടായത്.

കൊച്ചി മെട്രോയാണ് എല്ലാത്തിനും കാരണം! കൊച്ചി മെട്രോയ്ക്കെതിരെ ആഞ്ഞടിച്ച് മേയർ സൗമിനി ജെയിൻ...

ബിജെപിക്ക് രണ്ടാമത്തെ സീറ്റ്?കെ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കും?യുഡിഎഫ് വിജയം കള്ളവോട്ടിൽ?

സെഞ്ച്വറി മെബൈൽ ഷോപ്പ് ഉടമ ബാബു വർഗീസ് കടയുടെ ഷട്ടർ താഴ്ത്താൻ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ സുഫിജുൽ ഹക്ക് അക്രമിക്കുകയായിരുന്നു. ഇതിനിടെ ബാബുവിന്റെ ചെവിയിലും കഴുത്തിലും ഇടത് കൈയിലും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ബാബുവിന്റെ കൈയിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുക്കാനായിരുന്നു സുഫീജുൽ ഹക്കിന്റെ ശ്രമം.

cctv

ബാബു ഉറക്കെ നിലവിളിച്ചതോടെ പണമടങ്ങിയ ബാഗ് ഉപേക്ഷിച്ച് സുഫീജുൽ ഹക്ക് രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

മിഷേൽ ആത്മഹത്യ ചെയ്തത് തന്നെ! കാരണം?അന്വേഷണം അവസാനിപ്പിക്കുന്നു,ആ ഫോണിൽ നിന്നും മായ്ച്ചുകളഞ്ഞത്...

ബംഗാൾ സ്വദേശിയായ പ്രതിയെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് പായിപ്പാട് മത്സ്യ മാർക്കറ്റിൽ നിന്നും പോലീസ് പിടികൂടിയത്. ചങ്ങനാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാർ, സിഐ കെ.പി.വിനോദ്, തൃക്കൊടിത്താനം എസ്‌ഐ പി.കെ.രവി, എഎസ്‌ഐ മധു തുടങ്ങിയവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

എട്ടു വർഷമായി കേരളത്തിൽ താമസിക്കുന്ന പ്രതി മുൻകൂട്ടി തീരുമാനിച്ചത് പ്രകാരമാണ് വ്യാപാരിയെ അക്രമിച്ചത്. ജോലി ചെയ്യുന്ന മീൻ കടയിലെ കത്തി ഉപയോഗിച്ചാണ് പ്രതി വ്യാപാരിയെ കുത്തി പരിക്കേൽപ്പിച്ചത്. അക്രമിക്കാനുപയോഗിച്ച കത്തിയും രക്തം പുരണ്ട വസ്ത്രങ്ങളും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

English summary
police arrested bengali youth in kottayam.
Please Wait while comments are loading...