പഴയ നോട്ട് മാറ്റിയെടുക്കല്‍; ആരോപണ വിധേയനായ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: പഴയ നോട്ട് മാറ്റിയെടുക്കുന്നത് സംബന്ധിച്ച് ആരോപണ വിധേയനായ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ഹൗറ ജില്ല സ്വദേശിയായ രജത്ത് ചൗധരിയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ട് വീട്ടില്‍ നിന്നും പുറത്തേക്കു പോയ ഇയാള്‍ രാത്രിയോടെ ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

രാത്രി 9 മണിക്ക് ചൗധരി ആത്മഹത്യാ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. രണ്ട് സഹപ്രവര്‍ത്തകര്‍ തെറ്റായ രീതിയില്‍ നോട്ട് മാറാന്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇപ്പോള്‍ അവര്‍ തനിക്കെതിരെ കേസ് നല്‍കിയിരിക്കുകയാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

suicide

സംഭവത്തിന് പിന്നില്‍ സഹപ്രവര്‍ത്തകരാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബാങ്കില്‍ നിന്നും മാനേജര്‍ ഫോണ്‍ ചെയ്തതിനെ തുടര്‍ന്ന് വൈകിട്ട് 3.30നാണ് ചൗധരി വീടു വിട്ടത്. പിന്നീട് ആറു മണിക്കൂറിനുള്ളില്‍ നടന്നത് എന്താണെന്ന് തങ്ങള്‍ക്ക് അറിയണം. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.

സംഭവത്തിനുശേഷം സഹപ്രവര്‍ത്തകര്‍ തങ്ങളെ കാണാനെത്തിയില്ല. ഇതില്‍നിന്നുതന്നെ അവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാണ്. എല്ലാ സഹപ്രവര്‍ത്തകരുടെയും ഫോണുകള്‍ അതിനുശേഷം സ്വച്ച് ഓഫ് ആണ്. ഇതിന് പിന്നില്‍ കാര്യമായ സംഗതിയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Bank employee commits suicide over note exchange allegations
Please Wait while comments are loading...