ബാറിലെ നൃത്തം അശ്ലീലം തന്നെ, ആളുകളെ വഴിതെറ്റിക്കുന്ന അതെങ്ങനെ കലയാവും? ആഞ്ഞടിച്ച് സര്‍ക്കാര്‍!!!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ബാറുകളിലെ നൃത്തത്തെ കലയായി കണക്കാക്കാനാവില്ലെന്നും അത് ലൈംഗികതയെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ ബാറുകളില്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിനെതിരേ ഇന്ത്യന്‍ ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ സര്‍ക്കാര്‍ ഇക്കാര്യമറിയിച്ചത്. നേരത്തെ ഡാന്‍സ് ബാറുകളില്‍ മദ്യം നിരോധിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കത്തെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു.

ബാറിലെ നൃത്തം നിയന്ത്രിക്കണം

ബാറുകള്‍ ആളുകളെ രസിപ്പിക്കാന്‍ നടത്തുന്ന അശ്ലീല നൃത്തം നിയന്ത്രിക്കണമെന്നും ഇതു ചെയ്യുന്ന പെണ്‍കുട്ടികളുടെ അന്തസ്സിനെയും ഇത് കളങ്കപ്പെടുത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സെക്‌സ് റാക്കറ്റുകള്‍ക്ക് വളംവയ്ക്കുന്നു

രാജ്യത്തെ സെക്‌സ് റാക്കറ്റുകള്‍ക്ക് വളം വയ്ക്കുന്നതിനു തുല്യമാണ് ബാറുകളിലെ നൃത്തം. ഇതു മറയാക്കി സെക്‌സ് റാക്കറ്റുകള്‍ ബിസിനസ് വ്യാപിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

പരിശീലനം ലഭിച്ച കലാകാരികളല്ല

പരിശീലനം ലഭിച്ച കലാകാരികളല്ല ബാറുകളില്‍ നൃത്തം അവതരിപ്പിക്കുന്നത്. അവരുടെ നൃത്തില്‍ എന്തു കലയാണുള്ളത്. ഇത്തരം നൃത്തത്തിന് വളരെ കുറച്ച് ആസ്വാദകര്‍ മാത്രമേയുള്ളൂ.അശ്ലീലച്ചുവടുകളിലൂടെ ആളുകളെ ആകര്‍ഷിക്കാന്‍ മാത്രമാണ് ഇവര്‍ ശ്രമിക്കുന്നത്-സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു

സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം

മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ബാറിലെ നൃത്തം നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബാറിലെ നൃത്തക്കാരായി ജോലി ചെയ്യുന്ന പെണ്‍കുട്ടികളുടെ അന്തസ് കാത്തുസൂക്ഷിക്കാന്‍ ഇതാവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 ബാറുകള്‍ക്കു കൂച്ചുവിലങ്ങ്

ബാറുകള്‍ക്കു കൂച്ചുവിലങ്ങിടാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ബാര്‍ ഗേള്‍സ് നൃത്തം ചെയ്യുന്ന ഇടങ്ങളില്‍ മദ്യം വിളമ്പരുതെന്നും എല്ലാ ബാറുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ ബാറുകള്‍ വൈകീട്ട് 6.30 മുതല്‍ 11.30 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂയെന്നും നിയമം കൊണ്ടുവന്നു. ഇതിനേതിരെയാണ് ഹോട്ടല്‍ ഉടമകളുടെ അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

English summary
Holding that dance performances in bars are not an art form that needs to be promoted and protected, the Maharashtra government told the Supreme Court that such dances are "vulgar and derogatory", which need to be regulated to protect the honour and dignity of bar girls.
Please Wait while comments are loading...