മിഷനറി സ്കൂളിൽ ഹിജാബിന് വിലക്ക്; പ്രിൻസിപ്പൽ നിർബന്ധപൂർവ്വം അഴിപ്പിച്ചു, വിവാദം!

  • Posted By:
Subscribe to Oneindia Malayalam

ലക്നൗ: മിഷനറി സ്കൂലിൽ ഹിജാബിന് വിലക്ക്. ഉത്തർപ്രദേശിലാണ് ഹിജാബ് ധരിച്ചെത്തിയ മുസ്ലീം വിദ്യാർത്ഥിനിയെ വിലക്കിയത്. ഇവിടെ പഠിക്കണെമെങ്കിൽ ഹിജാബ് അവിക്കണമെന്നും അല്ലെങ്കിൽ ഏതെങ്കിലും മുസ്ലീം സ്കൂളുകളിൽ പഠിക്കണമെന്നും അധ്യാപിക പറഞ്ഞതായി പരാതി. ആനന്ദ ഭവൻ സ്കൂളിലെ പ്രിൻസിപ്പൽ അർച്ചന തോമസാണ് നാളെ മുതൽ സ്കൂളിൽ പഠിക്കണമെങ്കിൽ ഹിജാബ് ധരിക്കാതെ ക്ലാസിലിരിക്കണമെന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയോട് ആവശ്യപ്പെട്ടത്. തുടർന്ന് സ്കൂൾ അഡ്മിനിസ്ട്രേഷൻ മാതാപിതാക്കൾക്ക് നോട്ടീസ് അയക്കുകയായിരുന്നു. ഇവിടെ പഠിക്കണമെഹ്കിൽ ഇവിടുത്തെ ഡ്രസ്സ് കോഡ് നിർബന്ധമാണെങ്കിൽ അതല്ലെങ്കിൽ ഏതെങ്കിലും ഇസ്ലാമിക സ്കൂലിൽ പഠിക്കണമെന്നുമാണ് കത്തിലുള്ളത്.

പദ്മാവതിക്കെതിരെയുലള്ള പ്രതിഷേധം ചോരക്കളിയാകുന്നു; ജയ്പൂരിൽ തൂങ്ങി കിടന്നനിലയിൽ മൃതദേഹം....

അടുത്ത ദിവസവും വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് ക്ലാസിലെത്തി. തുടർന്ന് നിർബന്ധിച്ച് പ്രിൻസിപ്പൽ ഹിജാബ് അഴിപ്പിക്കുകയായിരുന്നു. സിഖ് വംശജർക്ക് ടർബൻ ധരിക്കാമെങ്കിൽ മുസ്ലീം കുട്ടികൾക്ക് എന്തുകൊണ്ട് ഹിജാബ് ധരിക്കാൻ ശാധിക്കുന്നില്ലെന്ന് പെൺകുട്ടിയുടെ പിതാവ് ചോദിച്ചു. പെൺകുട്ടികൾ തവ മറക്കണമെന്നത് മതം അനുശാസിക്കുന്നതാണ്. ഇതിന് പെർമിഷൻ വേണമെന്ന് പ്രിൻസിപ്പലിനോട് നേരത്തെ അഭ്യർത്തിച്ചിരുന്നു. എന്നാൽ ഒക്ടോബറിലെ മീറ്റിങ്ങിനു ശേഷം പറയാം എന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. പിന്നീട് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് റാസ റിസ്വി പറഞ്ഞു.

ആരും സഹായിച്ചില്ലെന്ന് പിതാവ്

ആരും സഹായിച്ചില്ലെന്ന് പിതാവ്

ഇതിനു വേണ്ടി ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചപ്പോഴും സഹായിക്കാൻ തയ്യാറായില്ല. ഉപ മുക്യമന്ത്രി, കേന്ദ്ര ന്യൂനപക്ഷ വികസ മന്ത്രി, എച്ച്ആർഡി മിനിസ്റ്റ്‍, ന്യൂനപക്ഷ കമ്മീഷൻ, ബേസിക് ശിക്ഷ അദികാരി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കെല്ലാം സഹായം ആവശ്യപ്പെട്ട കത്തെഴുതിയിരുന്നു. എന്നാൽ അധ്വാനങ്ങളെല്ലാം പാഴായിപ്പോകുകയായിരുന്നുവെന്ന് മുഹമ്മദ് റാസ റിസ്വി പറയുന്നു. എന്നാൽ സ്കൂലിലെ പ്രോസ്പെക്ടസിൽ റൂൾസ് ആന്റ് റെഗുലേഷൻസ് എല്ലാം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പാലിക്കാൻ കവിയുന്നില്ലെങ്കിൽ മറ്റേതെങ്കിലും സ്കൂളിൽ വിദ്യാർത്ഥിനിക്ക് പഠിക്കാം എന്നാണ് പ്രിൻസിപ്പൽ അർച്ചന തോമസിന്റെ വാദം.

ഇവിടെ മാത്രമല്ല അങ്ങ് അമേരിക്കയിലും വിലക്ക്

ഇവിടെ മാത്രമല്ല അങ്ങ് അമേരിക്കയിലും വിലക്ക്

ഹിജാബ് ധരിക്കുന്നതിന്റെ പേരിൽ ബസ്ക്കറ്റ് ബോൾ കളിയിലെ ഫൈനൻ മത്രത്തിൽ നിന്നും പെൺകുട്ടിക്ക് വിലക്ക് എന്ന വാർത്തയും ഈ അടുത്ത കാലത്ത് പുറത്ത് വന്നിരുന്നു. എന്നാൽ അത് ഇന്ത്യയിലല്ല. അങ്ങ് അമേരിക്കയിലാണെന്ന് മാത്രം. ഗെയ്തർസ്ബെർഗിലെ വാട്കിൻസ് മിൽ സ്കൂളിലാണ് പതിനാറ് കാരിയായ ജെ നാൻ ഹായെസ് എന്ന വിദ്യാർത്ഥിനിക്ക് പീഡനം നേരിടേണ്ടി വന്നത്. സീസമിലെ 24 കളിലകളിൽ ഹിജാബ് ധരിച്ചാണ് പെൺകുട്ടി കളിച്ചിരുന്നത്. എന്നാൽ ഫൈനൽ മത്സരത്തിൽ നിന്ന് പെൺകുട്ടിയെ സ്കൂൾ അധികൃതർ വിലക്കുകയായിരുന്നു.

വിർജീനിയയിലും...

വിർജീനിയയിലും...

വിദ്യാർത്ഥിനിയുടെ ഹിജാബ് വലിച്ചൂരിയെന്ന ആരോപണം വിർജീനിയയിലും ഉണ്ടായിരുന്നു. ലേക്ക് ബ്രഡോക്ക് ഹൈസ്ക്കൂളിലായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കളുമായി സംസാരിച്ച് നിന്ന വിദ്യാർത്ഥിനിയുടെ ഹിജാബ് അധ്യാപിക ബലം പ്രയോഗിച്ച് വലിച്ചൂരുകയായിരുന്നു. നിന്റെ മുടി നല്ല ഭംഗിയുണ്ടെന്ന് അധ്യാപിക പറഞ്ഞുവെന്നും വിദ്യാർത്ഥിനി ആരോപിച്ചിരുന്നു. ഇതൊരു തമാശയായി എടുത്താൽ മതിയെന്നായിരുന്നു അധ്യാപികയുടെ പ്രതികരണം. സംഭവം വിവാദമായതോടെ സ്കൂൾ അധികൃതർ അധ്യാപികയെ നിർബന്ധിച്ച് അവധിയെടുപ്പിക്കുകയും ചെയ്തിരുന്നു.

ഓസ്‌ട്രേലിയന്‍ ഇമാം ഷെയ്ഖ് സിനദീന്‍ ഇസ്ലം ജോണ്‍സണ്‍

ഓസ്‌ട്രേലിയന്‍ ഇമാം ഷെയ്ഖ് സിനദീന്‍ ഇസ്ലം ജോണ്‍സണ്‍

പുരുഷന് അവന്റെ ലൈംഗിക ആസക്തി അടക്കിവെക്കാന്‍ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് തന്നെ സ്ത്രീകള്‍ ഹിജാബ് ധരിച്ച് പുറത്തിറങ്ങണമെന്ന ഉപദേശവുമായി ഓസ്‌ട്രേലിയന്‍ ഇമാം ഷെയ്ഖ് സിനദീന്‍ ഇസ്ലം ജോണ്‍സണ്‍ ഇതിനിടെ രംഗത്ത് വന്നിരുന്നു. പുരുഷന്‍മാര്‍ സ്വയം നിയന്ത്രിക്കാന്‍ വേണ്ടിയാണ് സ്ത്രീകളോട് ഹിജാബ് ധരിക്കാന്‍ മതം ആവശ്യപ്പെടുന്നതെന്നും ഇതിനോട് താന്‍ പൂര്‍ണമായും യോജിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു. പുരുഷന്‍മാര്‍ അവരുടെ ലൈംഗിക ആസക്തികള്‍ നിയന്ത്രിച്ചേ തീരൂ. എന്നാല്‍ പലര്‍ക്കും അതിന് സാധിച്ചോളണമെന്നില്ല. അതുകൊണ്ടാണ് സ്ത്രീകള്‍ നിര്‍ബന്ധമായും ഹിജാബ് ധരിച്ചിരിക്കണമെന്ന് പറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A missionary school in Barabanki district of Uttar Pradesh has barred Muslim girl students from wearing a headscarf to class and told parents to get their children admitted to Islamic schools (Madrasas) if they want to continue the practice.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്