കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി നല്‍കിയില്ല സ്ത്രീയെ പൊലീസുകാര്‍ തീകൊളുത്തി

  • By Aiswarya
Google Oneindia Malayalam News

ലഖ്‌നൗ : ഭര്‍ത്താവിന്റെ മോചനത്തിനായി കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച സ്ത്രീയെ പോലീസുകാര്‍ തീകൊളുത്തിയതായി പരാതി. പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. നീതു ദ്വിവേദിക്കാണ് പൊള്ളലേറ്റത്.

സംഭവത്തില്‍ ആരോപണവിധേയരായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. എന്നാല്‍ സ്ത്രീ സ്വയം തീകൊളുത്തിയതാണെന്നാണ് പൊലീസുകാര്‍ പറയുന്നത്. ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകന്റെ അമ്മയാണ് നീതു ദ്വിവേദി. ഗാഹ ഗ്രാമത്തിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് നീതുവിന്റെ ഭര്‍ത്താവ് രാം നരെയിനെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

barabanki-case

സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് രാം സാഹേബ് സിങ്ങും സബ് ഇന്‍സ്‌പെക്ടറായ അഖിലേഷ് റായിയും രാം നരെയിനെ പുറത്തിറക്കാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് നീതു മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഇത് വിസമ്മതിച്ച തന്നെ തീവെച്ച് കൊല്ലാന്‍ പൊലീസ് ശ്രമിച്ചതായും നീതു മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഭര്‍ത്താവിനെ വിട്ടുകിട്ടില്ലെന്ന് മനസ്സിലായതോടെ നീതു പെട്രോള്‍ ദേഹത്ത് ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
In a shocking incident which raised serious questions on Uttar Pradesh Police and Akhilesh Yadav government, a woman anganwadi worker succumbed to her injuries after being burnt alive inside a police station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X