ബര്‍ഖ ദത്ത് എന്‍ഡിടിവി വിട്ടു, പുതിയ റോളില്‍ ഉടന്‍
പുതിയ മാധ്യമ സ്ഥാപനം തുടങ്ങാനാണ് രാജിവയ്ക്കുന്നതെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ 21 വര്‍ഷമായി അവര്‍ എന്‍ഡിടിവിയില്‍ ജോലി ചെയ്യുന്നു.
ദില്ലി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും വാര്‍ത്താ അവതാരകയുമായ ബര്‍ഖ ദത്ത് എന്‍ഡിടിവി വിട്ടു. എന്‍ഡിടിവി കണ്‍സള്‍ടിങ് എഡിറ്ററായി സേവനമനുഷ്ടിക്കവെയാണ് രാജി. പുതിയ മാധ്യമ സ്ഥാപനം തുടങ്ങാനാണ് രാജിവയ്ക്കുന്നതെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ 21 വര്‍ഷമായി അവര്‍ എന്‍ഡിടിവിയില്‍ ജോലി ചെയ്യുന്നു. അവര്‍ക്ക് എല്ലാ ഭാവുകങ്ങള്‍ നേരുന്നുവെന്ന് എന്‍ഡിടിവി പ്രസ്താനയില്‍ അറിയിച്ചു.

പഠനം കഴിഞ്ഞ ഉടനെ 1995ലാണ് ബര്‍ഖ ദത്ത് എന്‍ഡിടിവിയില്‍ ചേര്‍ന്നത്. ചാനലില്‍ മാനേജിങ് എഡിറ്റര്‍ പദവി ഉള്‍പ്പെടെ പല നിര്‍ണായക പദവികളും വഹിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്നിറങ്ങുന്ന പ്രശസ്ത മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റായിട്ടാവും ബര്‍ക്കയുടെ അടുത്ത റോള്‍.
പുതിയ അവസരങ്ങള്‍ തേടുന്നുണ്ടെന്ന് അവര്‍ അടുത്തിടെ എന്‍ഡിടിവി മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും അവര്‍ ജോലി ചെയ്തിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യാനും ബര്‍ഖ നിയോഗിക്കപ്പെട്ടിരുന്നു. 1999 ല്‍ കാര്‍ഗില്‍ യുദ്ധം നേരിട്ട് റിപോര്‍ട്ട് ചെയ്ത അവരുടെ ധീരത മാധ്യമപ്രവര്‍ത്തകര്‍ക്ക് എപ്പോഴും ആവേശമാണ്. പത്മശ്രീ ഉള്‍പ്പെടെ ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. വിവാദമായ റാഡിയ ടേപ്പില്‍ ബര്‍ഖയുടെ പേരും ഉയര്‍ന്നുകേട്ടത് അവരുടെ പ്രതിഛായക്കേറ്റ കളങ്കമായി അവശേഷിക്കുന്നു.
അതേസമയം, പ്രമുഖ വാര്‍ത്താ അവതാരകരെല്ലാം കൂടുമാറുന്ന കലമാണിതെന്നാണ് വിലയിരുത്തല്‍. അടുത്തിടെയാണ് അര്‍ണബ് ഗോസ്വാമി ടൈംസ് നൗ വിട്ടത്. റിപബ്ലിക് എന്ന പേരില്‍ പുതിയ ചാനല്‍ തുടങ്ങുകയാണ് അദ്ദേഹം. ഇനി ബര്‍ഖയുടേതായി പുതിയ മാധ്യമ സ്ഥാപനവും വരും.












Click it and Unblock the Notifications