Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാള്‍ ലഹള; മത സംഘടനകള്‍ കരിമ്പട്ടികയില്‍, ബിജെപി നേതാക്കള്‍ പ്രശ്‌നമുണ്ടാക്കുന്നെന്ന് മമത

സംഘര്‍ഷ മേഖല സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ബിജെപി എംപിമാരായ മീനാക്ഷി ലേഖി, ഓം മാഥൂര്‍, സത്യപാല്‍ സിങ് എന്നിവരെ കൊല്‍ക്കത്ത വിമാനത്താവളത്തിനടുത്ത് വച്ച് അറസ്റ്റ് ചെയ്തു.

കൊല്‍ക്കത്ത: പശ്ചിമ ബംഗാൡ വര്‍ഗീയ കലാപമുണ്ടായ ബസീര്‍ഹട്ടിലെയും ബദുരിയയിലേയും അക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ മമത സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. കലാപം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും മമതാ ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.

17 കാന്റെ വര്‍ഗീയമായ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് കലാപമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന് മമത ബാനര്‍ജി നിര്‍ദേശം നല്‍കി. ദില്ലിയില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ സംസ്ഥാനത്ത് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രണ്ട് മതസംഘടനകള്‍

രണ്ട് മതസംഘടനകള്‍

സംഘര്‍ഷത്തിന് കോപ്പുകൂട്ടിയെന്ന് സംശയിക്കുന്ന രണ്ട് മതസംഘടനകളെ സംസ്ഥാന സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഡാര്‍ജലിങ് അക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മമത പറഞ്ഞു.

പുതിയ അക്രമസംഭവങ്ങള്‍

പുതിയ അക്രമസംഭവങ്ങള്‍

വെള്ളിയാഴ്ച ബസീര്‍ഹട്ടില്‍ പുതിയ അക്രമസംഭവങ്ങള്‍ അരങ്ങേറി. പോലീസ് അക്രമികളെ അടിച്ചോടിക്കുകയായിരുന്നു. ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ചില സംഘടനകളെ നിരോധിക്കാന്‍ മമത സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

സംഘര്‍ഷം നേരിടുന്നതില്‍ വീഴ്ച വരുത്തിയ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലാ എസ്പി ഭാസ്‌കര്‍ മുഖര്‍ജിയെ സ്ഥലം മാറ്റി. സി സുധാകര്‍ റാവുവാണ് പുതിയ എസ്പി. പത്ത് ഐപിഎസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

ബിജെപി എംപിമാര്‍ അറസ്റ്റില്‍

ബിജെപി എംപിമാര്‍ അറസ്റ്റില്‍

അതേസമയം, സംഘര്‍ഷ മേഖല സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ബിജെപി എംപിമാരായ മീനാക്ഷി ലേഖി, ഓം മാഥൂര്‍, സത്യപാല്‍ സിങ് എന്നിവരെ കൊല്‍ക്കത്ത വിമാനത്താവളത്തിനടുത്ത് വച്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സംസ്ഥാന ബിജെപി നേതാക്കള്‍ മേഖല സന്ദര്‍ശിക്കുന്നതും പോലീസ് വിലക്കിയിരുന്നു. പ്രതിപക്ഷ നേതാക്കള്‍ സംഘര്‍ഷ മേഖല സന്ദര്‍ശിക്കരുതെന്ന് മമതാ ബാനര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രപതി ഭരണം വേണം

രാഷ്ട്രപതി ഭരണം വേണം

സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ ഞായറാഴ്ച കൂറ്റന്‍ പ്രകടനം നടത്തുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് ഗവര്‍ണറെ കണ്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെടുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റില്‍ സംശയം

ഫേസ്ബുക്ക് പോസ്റ്റില്‍ സംശയം

കലാപത്തിലേക്ക് നയിച്ച ഫേസ്ബുക്ക് പോസ്റ്റിട്ട 17 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഫേസ്ബുക്ക് പേജ് പോലീസ് വിശദമായി പരിശോധിച്ചു. മുന്‍ പോസ്റ്റുകളിലൊന്നും വിവാദമായ കാര്യങ്ങള്‍ പറയുന്നില്ല. സംഭവ സമയം തന്റെ സിം കാര്‍ഡ് നഷ്ടപ്പെട്ടിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

ബാഹ്യ ഇടപെടല്‍ അന്വേഷിക്കുന്നു

ബാഹ്യ ഇടപെടല്‍ അന്വേഷിക്കുന്നു

ബാഹ്യ ഇടപെടല്‍ അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ബസീര്‍ഹട്ട്, ബദുരിയ, ദേഗാങ്ക തുടങ്ങി ബംഗ്ലാദേശിനോട് ചേര്‍ന്ന മേഖലകളിലാണ് സംഘര്‍ഷം വ്യാപകമായത്. വാഹനങ്ങളും കടകളും വീടുകളും അക്രമികള്‍ തീയിട്ട് നശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+