ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍; പ്രതി ആരിസ് ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി
ദില്ലി: 2008 ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യൻ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ ആരിസ് ഖാന്‍ കുറ്റക്കാരനാണെന്ന് വിധിച്ച് ഡൽഹി അഡീഷണൽ സെഷൻസ് കോടതി. പ്രതിക്ക് എതിരായി ചുമത്തിയ കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ കോടതിയില്‍ തെളിയിക്കപ്പെട്ടു. ശിക്ഷ അടുത്ത തിങ്കളാഴ്ച പ്രഖ്യാപിക്കും. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരും, ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. ദില്ലി പോലീസ് ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമയായിരുന്നു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
രാജ്യതലസ്ഥാനത്ത് നാലിടങ്ങളില്‍ നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നാലെ 2008 സെപ്തംബര്‍ 19 നായിരുന്നു ബട്ല ഹൗസിലെ ഏറ്റുമുട്ടല്‍. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആരിസ് ഖാനെ 2018ല്‍ ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടുകയായിരുന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടു. ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമയെ കൊലപ്പെടുത്തിയത് ആരിസ് ഖാനും കൂട്ടാളികളും ചേര്‍ന്നാണെന്ന് അഡീഷണൽ സെഷന്‍സ് ജഡ്ജി സന്ദീപ് യാദവ് പറഞ്ഞു.
അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

ജാമിയ നഗറില്‍ പൊലീസുമായി ഏറ്റമുട്ടല്‍ നടക്കുമ്പോള്‍ ഭീകരര്‍ക്കൊപ്പം ആരിസ് ഖാനും ഉണ്ടായിരുന്നുവെന്നാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്. അന്നത്തെ ഏറ്റ് മുട്ടലില്‍ ന്ത്യന്‍ മുജാഹുദ്ദീന്‍ ഭീകരരെന്ന് ആരോപിക്കപ്പെടുന്ന അതിഫ് അമീനും മുഹമ്മദ് സാജിതും കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നേരത്തെ പിടിയിലായ ഷഹ്‌സാദ് അഹമ്മദ് കുറ്റക്കാരനാണെന്ന് 2013 ല്‍ കോടതി വിധിക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
അഞ്ജു കുര്യന്റെ ലേറ്റസ്റ്റ് ഫോട്ടോകള്‍












Click it and Unblock the Notifications