ബിബിസി ഡോക്യുമെന്ററിക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന; യാദൃശ്ചികമല്ലെന്ന് ജയ്ശങ്കര്
1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ എന്തുകൊണ്ടാണ് ഇതുവരെയായിട്ടും ഡോക്യുമെന്ററി വരാത്തത് എന്നും അദ്ദേഹം. ചോദിച്ചു. ബിബിസി ഡോക്യുമെന്ററിക്ക് പിന്നില്‍ രാഷ്ട്രീയമാണ്

ന്യൂദല്‍ഹി: 2002 ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുടെ പങ്ക് പ്രതിപാദിക്കുന്ന 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' എന്ന ബി ബി സി ഡോക്യുമെന്ററിക്കെതിരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അന്തസ് കളങ്കപ്പെടുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ നടന്ന ശ്രമത്തിന്റെ ഭാഗമാണ് ബി ബി സി ഡോക്യുമെന്ററി എന്ന് അദ്ദേഹം ആരോപിച്ചു.
വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എസ് ജയ്ശങ്കര്. ബി ബി സി ഡോക്യുമെന്ററി പുറത്ത് വിട്ട സമയം എന്ന് പറയുന്നത് യാദൃശ്ചികമല്ല എന്നും ജയ്ശങ്കര് വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രമാണ് ബാക്കിയുള്ളത് എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബി ബി സി ഡോക്യുമെന്ററിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ട് എന്നും ജയ്ശങ്കര് കുറ്റപ്പെടുത്തി. നേരിട്ടുവരാന്‍ ധൈര്യമില്ലാത്തവര്‍ മാധ്യമങ്ങളുടെ മറപിടിച്ച് കളിച്ച രാഷ്ട്രീയക്കളിയാണിത് ഇത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിന് പിന്നിലുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം എന്നും അദ്ദേഹം വെല്ലുവിളിച്ചു.
ചില സമയങ്ങളില്‍ ഇന്ത്യയിലെ രാഷ്ട്രീയം രാജ്യത്തിന് അകത്ത് നിന്നല്ല പുറത്ത് നിന്നാണ് ആവിര്‍ഭവിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യവിരുദ്ധ അജണ്ടകളുടെ ഭാഗമാണിത് എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യയ്ക്കെതിരേ വിദേശ മാധ്യമങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന അജണ്ടകള്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു.
ഒരു സംഭവത്തിന്റെ അന്വേഷണം 20 വര്‍ഷത്തിന് ശേഷം പുറത്ത് വിടുന്നത് എങ്ങനെയാണ് ആക്സമികമാകും എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കാലം ആരംഭിച്ചോ എന്നറിയില്ല എന്നും പക്ഷേ ലണ്ടനിലും ന്യൂയോര്‍ക്കിലും ആരംഭിച്ചുവെന്നും അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രി മോദിയുടെയും ഇന്ത്യയുടെയും പ്രതിച്ഛായ ആഗോളതലത്തില്‍ ഒരു ദശാബ്ദമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നും ഇതിനെ കുറിച്ച് ആര്‍ക്കും മിഥ്യാധാരണകള്‍ ഉണ്ടാകരുത് എന്നും അദ്ദേഹം പറഞ്ഞു.

1984 ലെ സിഖ് വിരുദ്ധ കലാപത്തേയും അദ്ദേഹം പരോക്ഷമായി പരാമര്‍ശിച്ചു. എന്തുകൊണ്ടാണ് ഇന്ത്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പെട്ടെന്ന് കുതിച്ചുചാട്ടം ഉണ്ടായത് എന്നും അദ്ദേഹം ആരാഞ്ഞു. 1984 ല്‍ ദല്‍ഹിയില്‍ പലതും സംഭവിച്ചു. എന്തുകൊണ്ടാണ് അതിനെ കുറിച്ച് ഒരു ഡോക്യുമെന്ററി വരാത്തത് എന്നും എസ് ജയ്ശങ്കര് ചോദിച്ചു.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications