ഷമിക്ക് രക്ഷയില്ല...ക്രിക്കറ്റ് സംഘടനയും കൈവിട്ടു, അന്വേഷണം ഉണ്ടാകും, വിലക്ക് വരുമോ?

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണത്തില്‍ കുരുക്ക് മുറുകുന്നു. വിഷയത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് മുഹമ്മദ് ഷമി. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്(ബിസിസിഐ) അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനൊരുങ്ങുകയാണ്.

ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം ഷമിയെ ശരിക്കും സമ്മര്‍ദത്തിലാക്കുന്നതാണ്. നേരത്തെ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ രേഖകള്‍ കൈമാറാമെന്ന് പറഞ്ഞ് ബിസിസിഐ ഷമിയെ കുരുക്കിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഡിയോ ക്ലിപ്പിങ്

ഓഡിയോ ക്ലിപ്പിങ്

ഭാര്യ മാധ്യമങ്ങള്‍ക്കും പോലീസിനും നല്‍കിയ ഓഡോ ക്ലിപ്പിങ്ങുകളാണ് ഇപ്പോള്‍ ഷമിക്ക് കുരുക്കായിരിക്കുന്നത്. ഇത് പരിശോധിക്കാനാണ് ബിസിസിഐയുടെ തീരുമാനം. നേരത്തെ പോലീസ് ഈ വിഷയം അന്വേഷിക്കട്ടെ എന്ന നിലപാടിലായിരുന്നു ക്രിക്കറ്റ് ബോര്‍ഡ്. എന്നാല്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി നിയമിച്ച ബിസിസിഐയിലെ ഭരണകാര്യ സമിതി ഇക്കാര്യം അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഭരണകാര്യ സമിതിയുടെ അധ്യക്ഷന്‍ വിനോദ് റായ് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ നീരജ് കുമാറിന് ഇതു സംബന്ധിച്ച കത്തയച്ചിട്ടുണ്ട്. വിവാദത്തില്‍ ഷമിയുടെ ശബ്ദമുള്ള റെക്കോര്‍ഡിങ്ങ് സംബന്ധിച്ചാണ് അന്വേഷണം ഉണ്ടാവുകയെന്ന് ഉറപ്പായിട്ടുണ്ട്. ഇതില്‍ പാകിസ്താന്‍ യുവതിയുടെ പേര് പറയുന്നത് വളരെ ഗൗരവമായി കാണുന്നുവെന്നാണ് ക്രിക്കറ്റ് സംഘടന പറയുന്നത്.

ഒത്തുകളി

ഒത്തുകളി

ഹസിന്‍ ജഹാന്‍ ഉന്നയിച്ച ഒത്തുകളി ഇന്ത്യന്‍ ക്രിക്കറ്റിന് മാനക്കേടുണ്ടാക്കിയെന്നാണ് മറ്റൊരു വിലയിരുത്തല്‍. സംഭാഷണത്തില്‍ പറയുന്ന അലിഷ്ബയെന്ന പാകിസ്താന്‍ സ്ത്രീ ആരാണെന്ന ചോദ്യവും ബിസിസിഐയെ കുഴയ്ക്കുന്നുണ്ട്. ഈ സ്ത്രീക്ക് മുഹമ്മദ് ഭായ് എന്നയാള്‍ നല്‍കിയ പണം ഷമിക്ക് ലഭിച്ചിരുന്നോ എന്ന കാര്യവും അന്വേഷിക്കും. ഈ പണം വാതുവെപ്പിനായി ഉപയോഗിച്ചോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. അതേസമയം വിവാദ വിഷയങ്ങള്‍ പോലീസ് അന്വേഷിക്കട്ടെ എന്ന നിലപാടും ക്രിക്കറ്റ് സംഘടനയ്ക്കുണ്ട്. ക്രിക്കറ്റ് മേഖലയെ ബാധിക്കുന്ന വിഷയം മാത്രം അന്വേഷിച്ചാല്‍ മതിയെന്നും വിനോദ് റായ് നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഷമിയുടെ ദുബായ് യാത്രയെ കുറിച്ച് സംഘടന അധികം അന്വേഷിക്കാതിരിക്കുന്നത്. എന്നാല്‍ പോലീസ് ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

കേസ് പിന്‍വലിക്കില്ല

കേസ് പിന്‍വലിക്കില്ല

ഷമിയുടെ ഭാര്യ തന്നെ വിചാരിച്ചാലും ഇനി അദ്ദേഹത്തിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക അസാധ്യമാണ്. അത്രയധികം കുരുക്കിലാണ് ഈ കേസുള്ളത്. ഹസിന്‍ ജഹാന്റെ അഭിഭാഷകനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 19ന് കേസുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കാനൊരുങ്ങുകയാണ് ഹസിന്‍ ജഹാന്‍. ആലിപ്പൂര്‍ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് മൊഴി നല്‍കുക. അതേസമയം മൊഴിയില്‍ നിന്ന് പിന്‍മാറാതിരിക്കാന്‍ പോലീസ് എടുത്ത മുന്‍കരുതല്‍ കൂടിയാണിത്. ഈ മൊഴി പിന്നീട് മാറ്റി പറഞ്ഞാല്‍ അത് ഗുരുതര കുറ്റമാകും. ജീവപര്യന്തം വരെ കിട്ടാവുന്ന കുറ്റമാണിത്. ഇത് അവരുടെ അഭിഭാഷകനും സാക്ഷ്യപ്പെടുത്തുന്നു. നിലവില്‍ ഷമിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ ക്രിമിനല്‍ കേസാണ് പോലീസ് എടുത്തിരിക്കുന്നത്. ഗുരുതര വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

പിന്തുണ വേണം

പിന്തുണ വേണം

ഷമിക്കെതിരെ താന്‍ രണ്ടും കല്‍പ്പിച്ചാണ് പോരാടുന്നതെന്ന് ഹസിന്‍ പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണയും ഹസിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തനിക്ക് പ്രത്യേക സുരക്ഷ വേണമെന്ന് ഹസിന്‍ കൊല്‍ക്കത്ത പോലീസിനോട് ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ വഴി തനിക്ക് ഭീഷണി സന്ദേശങ്ങള്‍ വരുന്നതായി അവര്‍ പറഞ്ഞു. ഷമിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ശേഷം ഇത് വര്‍ധിച്ചു. പല തരത്തിലുള്ള തെറിവിളികളും തനിക്ക് നേരിടേണ്ടി വരുന്നുണ്ടെന്ന് ഹസിന്‍ പറഞ്ഞു. ഷമി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും തന്റെ ക്രിക്കറ്റ് കരിയര്‍ തകര്‍ത്തെന്ന് പറഞ്ഞുവെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം മെസേജ് വഴിയാണ് അറിയിച്ചത്. മകളുമായി സംസാരിക്കണമെന്ന് ഷമി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം കള്ളമാണെന്ന് തനിക്കറിയാമെന്നും ഹസിന്‍ പറയുന്നു

മകളുടെ ഫോട്ടോ ഷെയര്‍ ചെയ്ത് പിന്തുണ തേടി ഷമി.. ഒപ്പം തന്നെ ഉണ്ടാകുമെന്ന് ആരാധകര്‍!!

നടുറോഡില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിച്ച് ഷമിയുടെ ഭാര്യ

നടിക്ക് പ്രത്യേക കോടതി വേണം, വനിത ജഡ്ജി, രഹസ്യ വിചാരണ... ദിലീപിന് വേണ്ടത് ദൃശ്യങ്ങൾ; കോടതിയിൽ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
bcci to probe match fixing charges against mohammed shami

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്