ഗോവധ നിരോധനം രാജ്യ വ്യാപകം...? മോദി ഒരുങ്ങുന്നതെന്തിന്
ദില്ലി: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചതിന് പിറകേ രാജ്യം മുഴുവന്‍ ഗോവധ നിരോധനത്തിന് ബിജെപി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നിയമ മന്ത്രാലയത്തിന്റെ ഉപദേശം തേടിയതായിട്ടാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഗോവധനിരോധനം നിലവിലുണ്ട്. വാജ്‌പേിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരും ഗോവധ നിരോധനം രാജ്യവ്യാപകമാക്കാന്‍ ശ്രമം നടത്തിയിരുന്നു.
ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റേയും പേര് പറഞ്ഞാണ് പലയിടത്തും ഗോവധ നിരോധനം ഏര്‍പ്പെടുത്തുന്നത്. മഹാരാഷ്ട്രയിലെ ഗോവധ നിരോധനവും ബീഫ് നിരോധനവും രാജ്യത്തുടനീളം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിട്ടുള്ളത്.

നിയമ മന്ത്രാലത്തില്‍ നിന്നുള്ള ഉപദേശം ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടി. മാതൃകാ ബില്‍ തയ്യാറാക്കിയതിന് ശേഷം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ചുകൊടുക്കും. ഇതിന് ശേഷം അഭിപ്രായ സമാഹരണം നടത്തിയതിന് ശേഷം മാത്രമേ ബില്‍ നിയമമാക്കുന്നതിലേക്ക് കടക്കാനാവൂ.
കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിയമം പാസാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. ലോക്‌സഭയില്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുണ്ട്. പല സംസ്ഥാനങ്ങളിലും ഭരണവും പിടിച്ചെടുത്തു.
ബീഫ് നിരോധനം ന്യൂനപക്ഷ വിരുദ്ധമാണെന്നാണ് ഇപ്പോള്‍ തന്നെ ഇടതുപക്ഷം അടക്കമുള്ളവര്‍ പറയുന്നത്. ഗോവധനിരോധനം ഹൈന്ദവ വത്കരണത്തിന്റെ ഭാഗമാണെന്നും ഇവര്‍ ആക്ഷേപം ഉന്നയിക്കുന്നു.












Click it and Unblock the Notifications