കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപിയുടെ അന്ത്യം തുടങ്ങി'; പ്രത്യേക യോഗം വിളിച്ച് പവാര്‍, കൂടെ മമതയും, ദേശീയരാഷ്ട്രീയം മാറുന്നു

മമതാ ബാനര്‍ജിയെ നേരിട്ട് ക്ഷണിക്കാന്‍ പവാറിന്റെ വിശ്വസ്തന്‍ പ്രഫുല്‍ പട്ടേല്‍ കൊല്‍ക്കത്തയിലേക്ക് പോയിരുന്നു.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടുന്നുവെന്ന വിവരങ്ങള്‍ വന്നതിന് പിന്നാലെ സന്തോഷം പങ്കുവച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി. ബിജെപിയുടെ അന്ത്യം തുടങ്ങിയെന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. ഉത്തര്‍പ്രദേശില്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും ബിഹാറില്‍ ഒരു ലോക്‌സഭാ, രണ്ട് നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടി വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബിജെപി വിരുദ്ധ ചേരി ശക്തിപ്പെടുത്താന്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രത്യേക യോഗം വിളിച്ചിരിക്കുകയാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ദേശീയ രാഷ്ട്രീയം വന്‍മാറ്റങ്ങള്‍ക്ക് സാക്ഷിയാകുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്...

ബിജെപി കേന്ദ്രങ്ങള്‍ വീണു

ബിജെപി കേന്ദ്രങ്ങള്‍ വീണു

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ ആദിത്യനാഥും ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ കേശവ് പ്രസാദ് മൗര്യയും രാജിവച്ച രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യോഗി ആദിത്യനാഥ് വര്‍ഷങ്ങളായി പ്രതിനിധീകരിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. മൗര്യയും ഫുല്‍പൂരും ബിജെപിയുടെ ശക്തികേന്ദ്രമാണ്. ഇവിടെയാണ് ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സമാജ് വാദി പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തിയിരിക്കുന്നത്. യുപി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രതിനിധീകരിച്ച മണ്ഡലങ്ങള്‍ ബിജെപിക്ക് നഷ്ടമാകുന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.

മമത പറയുന്നത്

മമത പറയുന്നത്

ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയാണ് മുന്നേറിയത്. അരാരിയ ലോക്‌സഭാ മണ്ഡലത്തിലും ബാബുവ, ജഹാനാബാദ് മണ്ഡലങ്ങളിലും ശക്തമായ പോരാട്ടം തുടരുന്നതിനിടെയാണ് മമതാ ബാനര്‍ജി പ്രതികരണവുമായി രംഗത്തെത്തിയത്. ബാബുവ മണ്ഡലം ബിജെപി ഇത്തവണയും നിലനിര്‍ത്തിയെങ്കിലും ആര്‍ജെഡി ശക്തമായ പോരാട്ടം നടത്തി. മായാവതിക്കും അഖിലേഷ് യാദവിനും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുവെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ഇത് ബിജെപിയുടെ പരാജയത്തിന്റെ തുടക്കമാണിത്. അരാരിയ, ജഹാനാബാദ് മണ്ഡലങ്ങളില്‍ വിജയിച്ച ആര്‍ജെഡിയെയും അവര്‍ അഭിനന്ദിച്ചു. തൊട്ടുപിന്നാലെ മമതയ്ക്ക് നന്ദി പ്രകാശിപ്പിച്ച് ലാലു പ്രസാദ് യാദവും ട്വീറ്റ് ചെയ്തു.

ബിജെപിക്ക് ബദല്‍

ബിജെപിക്ക് ബദല്‍

ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ മൂന്നാമതൊരു മുന്നണി ശക്തിപ്പെടാനുള്ള സാധ്യതകളാണിപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ തെളിയുന്നത്. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബദല്‍ശക്തി ഒരുക്കുന്നതിന് മമതയുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മമതയുടെ അഭിനന്ദനം പ്രധാന്യമര്‍ഹിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കി മല്‍സരിക്കില്ലെന്നാണ് തൃണമൂല്‍ നേതാക്കളുടെ പ്രതികരണം. പകരം ഒറ്റയ്ക്ക് മല്‍സരിച്ച് ഫലം വന്ന ശേഷം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരുണ്ടാക്കുകയാണ് ചെയ്യുക എന്ന് നേതാക്കള്‍ പറയുന്നു.

നേരിട്ട് ക്ഷണിച്ചു

നേരിട്ട് ക്ഷണിച്ചു

അതിനിടെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു യോഗം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഈ മാസം വിളിച്ചിട്ടുണ്ട്. 27, 28 തിയ്യതികളില്‍ ദില്ലിയിലാണ് യോഗം. മമതാ ബാനര്‍ജിയെ നേരിട്ട് ക്ഷണിക്കാന്‍ പവാറിന്റെ വിശ്വസ്തന്‍ പ്രഫുല്‍ പട്ടേല്‍ കൊല്‍ക്കത്തയിലേക്ക് പോയിരുന്നു. മമത യോഗത്തില്‍ പങ്കെടുക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ അറിയിച്ചു.തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ബിജെപി വിരുദ്ധ ചേരി ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ മാറ്റം വേണമെന്ന് റാവു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഈ സഖ്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഉണ്ടാകുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. പ്രാദേശിക കക്ഷികളുടെ കൂട്ടായ്മക്കാണ് ഇപ്പോള്‍ കളമൊരുങ്ങുന്നത്.

 യുദ്ധഭൂമിയില്‍ വനിതകള്‍ കുഴഞ്ഞുവീഴുന്നു; 10 ലക്ഷം സ്ത്രീകള്‍ മയക്കുമരുന്നിന് അടിമകള്‍!! കുട്ടികളും യുദ്ധഭൂമിയില്‍ വനിതകള്‍ കുഴഞ്ഞുവീഴുന്നു; 10 ലക്ഷം സ്ത്രീകള്‍ മയക്കുമരുന്നിന് അടിമകള്‍!! കുട്ടികളും

 ഗള്‍ഫ് പ്രതിസന്ധി തീര്‍ന്നോ? ഖത്തറും അബുദാബിയും തമ്മില്‍ കരാര്‍!! സത്യം വെളിപ്പെടുത്തി ഭരണകൂടം ഗള്‍ഫ് പ്രതിസന്ധി തീര്‍ന്നോ? ഖത്തറും അബുദാബിയും തമ്മില്‍ കരാര്‍!! സത്യം വെളിപ്പെടുത്തി ഭരണകൂടം

English summary
‘Beginning of the End Has Started,’ Says Mamata as UP, Bihar By-Election Results Pour in
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X