കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാൾ,അസം നിയമസഭ തിരഞ്ഞെടുപ്പ്;'യുവ സുഹൃത്തുക്കൾ വോട്ട്' ചെയ്യണം, അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

കൊൽക്കത്ത; പശ്ചിമ ബംഗാളിലും അസമിലും ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കവെ ജനങ്ങളോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രത്യേകിച്ച് യുവ സുഹൃത്തുക്കൾ വോട്ട് ചെയ്യണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം നരേന്ദ്ര മോദിയുടെ ധാക്ക സന്ദർശനം ഇന്നും തുടരും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി ബംഗ്ലാദേശിൽ എത്തിയത്.

ബംഗ്ലദേശ് വിമോചന യുദ്ധത്തിന്‍റെയും ഇന്ത്യ ബംഗ്ലദേശ് നയതന്ത്ര ബന്ധത്തിന്‍റെയും അന്‍പതാം വാര്‍ഷികം,ബംഗ്ലദേശിന്റെ ആദ്യ പ്രസിഡന്റു ംപ്രധാനമന്ത്രിയുമായിരുന്ന ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റ് ജൻമശതാബ്ദി എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളിൽ മോദി പങ്കെടുക്കും.അതേസമയം ആദ്യഘട്ട വോട്ടെടുപ്പ് നടക്കവെയുള്ള മോദിയുടെ ബംഗ്ലാദേശ് സന്ദർശനം പെരുമാറ്റച്ചട്ടലംഘനമാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം

 xpmmodibihar-16

ബംഗ്ലാദേശിലെ മത്വ സമുദായത്തിന്റെ നേതാക്കളുമായുള്ള മോദിയുടെ കൂടിക്കാഴ്ചയും അവരുടെ ക്ഷേത്രത്തില്‍ സന്ദര്‍ശനവുമാണ് തൃണമൂലിന്റെ എതിർപ്പിന് കാരണം. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് തൃണമൂൽ അഭ്യർത്ഥിച്ചു. അതേസമയം തൃണമൂൽ കോൺഗ്രസിന്റെ ആരോപണങ്ങൾ ബിജെപി തള്ളി.നയതന്ത്ര ബന്ധത്തെ ആഭ്യന്തര രാഷ്ട്രീയവുമായി കൂട്ടിക്കെട്ടരുതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

പശ്ചിമ ബംഗാളിലെ 294 മണ്ഡലങ്ങളിൽ മുപ്പത് സീറ്റുകളിലും അസമിലെ 126 മണ്ഡലങ്ങളിലെ 47 സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.അസം മുഖ്യമന്ത്രി സർബാനന്ദ സനോവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.

കഴക്കൂട്ടത്ത് സിപിഎം-ബിജെപി ഏറ്റുമുട്ടൽ, കടകംപളളിയുടെ ഗുണ്ടകൾ ആക്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻകഴക്കൂട്ടത്ത് സിപിഎം-ബിജെപി ഏറ്റുമുട്ടൽ, കടകംപളളിയുടെ ഗുണ്ടകൾ ആക്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

മരിച്ചെന്ന് കരുതി സംസ്കരിച്ചയാൾ മൂന്ന് മാസങ്ങൾക്ക് ശേഷം ജീവനോടെ നാട്ടിൽ; ഒരു ചോദ്യം ബാക്കി !മരിച്ചെന്ന് കരുതി സംസ്കരിച്ചയാൾ മൂന്ന് മാസങ്ങൾക്ക് ശേഷം ജീവനോടെ നാട്ടിൽ; ഒരു ചോദ്യം ബാക്കി !

പ്രീ പോള്‍ സര്‍വ്വേ ഫലങ്ങളില്‍ സിപിഎമ്മിന് ആശങ്ക; ആത്മവിശ്വാസം അധികമായാല്‍ പണികിട്ടും... മുന്നറിയിപ്പ്പ്രീ പോള്‍ സര്‍വ്വേ ഫലങ്ങളില്‍ സിപിഎമ്മിന് ആശങ്ക; ആത്മവിശ്വാസം അധികമായാല്‍ പണികിട്ടും... മുന്നറിയിപ്പ്

Recommended Video

cmsvideo
Election 2021-തവനൂരിൽ അതിശക്തമായ പോരാട്ടം | Oneindia Malayalam

English summary
Bengal, Assam Assembly polls: 'Young friends should vote', PM urges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X