കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂലിന്റെ വനിതാ സ്ഥാനാര്‍ഥിയെ അടിച്ചോടിച്ചു; ബിജെപി പ്രവര്‍ത്തകര്‍ എന്ന് ആരോപണം, വീഡിയോ

Google Oneindia Malayalam News

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പോളിങ് ബൂത്തില്‍ നിന്ന് അടിച്ചോടിച്ചു. വയലിലൂടെ അവര്‍ ഓടുന്ന വീഡിയോ പ്രചരിക്കുന്നു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. അക്രമികള്‍ ജയ് ശ്രീറാം വിളിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. മൂന്നാംഘട്ട പോളിങ് നടക്കുകയാണ് ഇന്ന് ബംഗാളില്‍. തൃണമൂല്‍ സ്ഥാനാര്‍ഥി സുജാത മൊണ്ടാലിനെയാണ് ഒരുകൂട്ടം ആളുകള്‍ ആക്രമിച്ചത്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

s

ബൂത്തില്‍ വച്ച് തലയ്ക്ക് അടിച്ചുവെന്നും ശേഷം വേഗം രക്ഷപ്പെടുകയായിരുന്നു എന്നുമാണ് വിവരം. സുജാത മൊണ്ടാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വയലിലൂടെ ഓടുന്നതും പിന്നാലെ വടികളുമായി അക്രമികള്‍ വരുന്നതുമാണ് വീഡിയോയിലുള്ളത്. സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു. സംവരണ മണ്ഡലമായ അറംബാഗിലെ തൃണമൂല്‍ സ്ഥാനാര്‍ഥിയാണ് സുജാത മൊണ്ടാല്‍. അറാണ്ടിയിലെ പോളിങ് ബൂത്തിലെത്തിയതായിരുന്നു അവര്‍. ഈ വേളയിലാണ് ആക്രമണം ഉണ്ടായത്.

100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ

ബിജെപിക്കാര്‍ കുഴപ്പമുണ്ടാക്കുന്നുവെന്നും തൃണമൂല്‍ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ സാധിക്കുകയാണ് എന്നും സുജാത ആരോപിച്ചു. എന്നാല്‍ ആരോപണം ബിജെപി നിഷേധിച്ചു. ഖാനാകൂലില്‍ വച്ച് മറ്റൊരു തൃണമൂല്‍ സ്ഥാനാര്‍ഥിക്കും മര്‍ദ്ദനമേറ്റുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തൃണമൂലിന്റെ ബൂത്ത് ഏജന്റ് ഷൗക്കത്ത് മൊല്ലയെ ബൂത്തില്‍ കയറാന്‍ ബിജെപി പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്ന് അലിപൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ മമത ബാനര്‍ജി പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം സംബന്ധിച്ച 100 പരാതികളെങ്കിലും എനിക്ക് കിട്ടിയിട്ടുണ്ട്. എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ലെന്നും മമത പറഞ്ഞു.

സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍

ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
വികസനം പറയാനില്ലാത്തവര്‍ മതവും പൊക്കിപ്പിടിച്ച് വരുമ്പോള്‍ | Oneindia Malayalam

English summary
Bengal Election 2021: Trinamool Candidate Sujata Mondol Chased Out Of Poll Booth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X