Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലംമാറ്റി മമത, പ്രതിഷേധം ആളിക്കത്തി; തീരുമാനം പിന്‍വലിച്ച് സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട കേസില്‍ മമത സര്‍ക്കാരിനെതിരെ പ്രതിഷേധം പുകയുന്നു. ഡോക്ടര്‍മാരുടെ സ്ഥലമാറ്റത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന് പിന്നാലെ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. 42 മെഡിക്കല്‍ പ്രൊഫസര്‍മാരെയും ഡോക്ടര്‍മാരെയുമാണ് ബംഗാള്‍ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്.

സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലും മറ്റ് ആശുപത്രികളിലുമായിട്ടുള്ളവരായിരുന്നു ഇവര്‍. സ്ഥലംമാറ്റം പതിവായി നടക്കുന്ന നടപടിയാണെന്ന് ബംഗാള്‍ ആരോഗ്യ സെക്രട്ടറി പറഞ്ഞു. ആര്‍ജി കര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെടുന്നതിന് മുമ്പ് അനുമതി ലഭിച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ആ തീരുമാനം ഇപ്പോള്‍ പിന്‍വലിച്ചതായും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

mamata-banerjee

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് തീരുമാനം പിന്‍വലിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഡോ സംഗീത പോള്‍, ഡോ സുപ്രിയ ദാസ് എന്നിവരും സ്ഥലമാറ്റിയവരില്‍ ഉണ്ടായിരുന്നു. ഇവര്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ്. അതേസമയം ഡോക്ടര്‍മാരുടെ സംഘടനയും, പ്രതിപക്ഷമായ ബിജെപിയും രൂക്ഷമായി ഈ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു.

വലിയ ഗൂഢാലോചനയാണിതെന്നും, സീനിയര്‍ ഡോക്ടര്‍മാരെ ഭയപ്പെടുത്താനുള്ള നീക്കമാണെന്നും ആരോപണമുയര്‍ന്നിരുന്നു. ഡോക്ടര്‍മാരുടെ സംഘടന ഈ തീരുമാനത്തില്‍ ഭയപ്പെടില്ലെന്ന് പ്രതികരിച്ചിരുന്നു. നീതിക്കും സുരക്ഷയ്ക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും സംഘടന വ്യക്തമാക്കി.

സീനിയര്‍ മെഡിക്കല്‍ പ്രൊഫസര്‍മാരെ സ്ഥലംമാറ്റിയതായി അറിഞ്ഞിരുന്നു. എന്നാല്‍ ഇത് പ്രതിഷേധത്തില്‍ പങ്കെടുത്തത് കൊണ്ടാണോ എന്നറിയില്ലെന്നും ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് ഈ സ്ഥലം മാറ്റമെങ്കില്‍ അത് ഉടനെ പിന്‍വലിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. സീനിയര്‍ ഡോക്ടര്‍മാരെ ഭയപ്പെടുത്താനാണ് ബംഗാള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ പറഞ്ഞു.

മമത കൊല്‍ക്ക മെഡിക്കല്‍ കോളേജിനെയും, കല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജിനെയുമാണ് ലക്ഷ്യമിടുന്നത്. ഇവ രണ്ടും മമതയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമാണ്. മമതയ്ക്ക് ഇക്കാര്യത്തില്‍ എന്താണ് മറച്ചുവെക്കാനുള്ളതെന്നും അമിത് മാളവ്യ ചോദിച്ചു.

ബിജെപി വക്താവ് ഷെഹസാദ് പൂനാവാലയും തൃണമൂലിനെതിരെ രംഗത്തെത്തി. തൃണമൂലിന് ഏകാധിപത്യ സ്വഭാവമാണ് ഉള്ളത്. പ്രതികള്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കുന്നതിന് പകരം മമത സര്‍ക്കാര്‍ നീതിക്ക് വേണ്ടി തെരുവില്‍ ഇറങ്ങിയവര്‍ക്കെതിരെ നടപടിയെടുക്കുകയാണ്.

മമത ബാനര്‍ജി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത്. ഇന്ദിരാ ഗാന്ധി, കിം ജോങ് ഉന്‍, സ്റ്റാലിന്‍ എന്നിവര്‍ മമതയുടെ നടപടിയില്‍ അഭിമാനം കൊള്ളുന്നുണ്ടാവുമെന്നും ഷെഹസാദ് എക്‌സില്‍ കുറിച്ചു. രാഷ്ട്രീയ എതിരാളികള്‍ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്ന് തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+