തീരാകളങ്കം, നാണക്കേട്, ബിനോയ് വിവാദത്തില്‍ ബംഗാള്‍ ഘടകത്തിന്റെ വിമര്‍ശനം, കോടിയേരിക്കെതിരെ ഒളിയമ്പ്

  • Written By: Vaisakhan
Subscribe to Oneindia Malayalam

ദില്ലി: ബിനോയ് കോടിയേരി വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ലക്ഷ്യമിട്ട് ബംഗാള്‍ ഘടകം. കോടിയേരിയുടെ മകന്റെ വിവാദം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി ബംഗാള്‍ ഘടകം വിമര്‍ശിച്ചു. രൂക്ഷമായ രീതിയില്‍ തന്നെയായിരുന്നു കമ്മിറ്റിയുടെ വിമര്‍ശനം. വിഷയത്തില്‍ കോടിയേരിക്ക് ജാഗ്രത കുറവുണ്ടായെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് ബംഗാള്‍. ഇതുവഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന കേരള ഘടകത്തിന് ശക്തമായ തിരിച്ചടി നല്‍കാമെന്നും ബംഗാള്‍ ഘടകം കണക്കുകൂട്ടുന്നുണ്ട്.

1

ബിനോയ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം പാര്‍ട്ടിക്ക് തീരാകളങ്കമുണ്ടാക്കി. ഇതുമായി ബന്ധപ്പെട്ട് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെട്ടതും അതിനെ തുടര്‍ന്ന് മറ്റൊരു വിവാദം ഉണ്ടായതും ഒഴിവാക്കാമായിരുന്നെന്നും ബംഗാള്‍ ഘടകം പറഞ്ഞു. അതേസമയം വിഷയത്തില്‍ പൊളിറ്റ് ബ്യൂറോ ഇടപെടണമെന്നും പാര്‍ട്ടിക്ക് ഉണ്ടായ അവമതിക്ക് പ്രസ്താവനയിലൂടെ ഇല്ലാതാക്കണമെന്നും ബംഗാള്‍ ഘടകം നിര്‍ദേശിച്ചിട്ടുണ്ട്.

2

കഴിഞ്ഞ ദിവസങ്ങളിലായി ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ബിനോയുടെ വിഷയം ചര്‍ച്ചയ്‌ക്കെടുത്തത്. മുതിര്‍ന്ന അംഗങ്ങളായ മാനവ് മുഖര്‍ജിയും മൊയ്‌നുള്‍ ഹസനും ഇക്കാര്യം കമ്മിറ്റിയില്‍ ഉന്നയിച്ചു. അതേസമയം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ യെച്ചൂരിക്കെതിരെ വി്മര്‍ശനമുന്നയിച്ചത് ഗുരുതര വീഴ്ച്ചയാണെന്നും ബംഗാള്‍ ഘടകം ആരോപിച്ചു. ജനറല്‍ സെക്രട്ടറിയെ അതേ പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ അപമാനിച്ചത് അപലപനീയമാണെന്നും ബംഗാള്‍ നേതാക്കള്‍ പറഞ്ഞു.

English summary
bengal wing criticise cpm kerala wing

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്