കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിന് ഇനി സ്വന്തം ലോഗോ; രാജ്യത്തെ സ്വന്തമായി ലോഗോയുള്ള ആദ്യ നഗരം!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: രാജ്യത്തെ സ്വന്തമായി ലോഗോയുള്ള ആദ്യ ഇന്ത്യൻ നഗരമായി ബെംഗളൂരു. ഇംഗ്ലീഷ്, കന്നഡ അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. ആദ്യത്തെ രണ്ടക്ഷരവും അവസാനത്തെ അക്ഷരവും ചുവപ്പിലാണ്. മധ്യഭാഗത്തെ അക്ഷരങ്ങള്‍ കറുപ്പിലുമാണ്. ചുവപ്പ് അക്ഷരങ്ങള്‍ കൂട്ടിവായിച്ചാല്‍ ബി യു എന്നാകും. ക്രിയേറ്റീവ് ഡിസൈനറായ വിനോദ് കുമാറാണ് ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വിധാന്‍സൗധയില്‍ നടന്ന നമ്മ ബെംഗളൂരു ഹബ്ബ ചടങ്ങില്‍ ടൂറിസം മന്ത്രി പ്രിയങ്ക ഖാര്‍ഗെയാണ് ലോഗോ പ്രകാശനം ചെയ്തത്. 'മറ്റുള്ളവരില്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല. ഇതാണ് നമ്മുടെ സംസ്കാരം, പാരമ്പര്യം. ബെംഗളൂരുവില്‍ ആരുടെ സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നില്ല. നമ്മുക്ക് ഇഷ്ടമുള്ളത് ചെയ്യാം' ഇതാണ് ബി യു പ്രതിനിധീകരിക്കുന്നതെന്ന് വിനോദ് കുമാര്‍ പറയുന്നു.

Bengaluru

രാജ്യന്തരതലത്തില്‍ ന്യൂയോര്‍ക്ക് സിറ്റി, സിംഗപ്പൂര്‍ എന്നീ വിദേശ നഗരങ്ങള്‍ക്കുമാത്രമാണ് സ്വന്തമായി ലോഗോ ഉളളത്. ഇതാദ്യമായാണ് ഇന്ത്യയില്‍ ഓരു നഗരത്തിന് സ്വന്തമായി ലോഗോ തയ്യാറാവുന്നത്. ആഗോള വിനോദ സഞ്ചാരമേഖലയില്‍ ബെംഗളൂരു ബ്രാന്‍ഡ് ഉറപ്പിക്കാന്‍ ലോഗോ സഹായിക്കുമെന്ന് മന്ത്രി പ്രയങ്ക ഖാര്‍ഗെ വ്യക്തമാക്കി. ഇതേമാതൃകയില്‍ കന്നഡയില്‍ മാത്രമായുള്ള ലോഗോയും പുറത്തിറക്കിയിട്ടുണ്ട്.

English summary
Facing criticism for its frothing lakes and potholes on roads, the Karnataka government on Sunday launched the Bengaluru city logo, the first Indian city to do so, in a bid to resurrect its image as a tourism destination. With this, it joins cities like Amsterdam in The Netherlands and New York in the US to have its own logo.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X