കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ പ്രിന്‍സിപ്പാളിന്റെ ഉപദ്രവം, 15 കാരനായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ സെന്റ് പോള്‍സ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ബെംഗളൂരുവിലെ യശ്വന്ത്പൂരിലാണ് സ്‌കൂള്‍. സെന്റ് പോള്‍സ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ഥിയായ വിജയ് എന്ന 15 കാരനാണ് കഴിഞ്ഞ ജൂലൈയില്‍ ജീവനൊടുക്കിയത്.

വിജയിനെ സ്‌കൂള്‍ പ്രിന്‍സിപ്പാളായ പര്‍വീന്‍ താജ് മാനസികമായി പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. തന്റെ ലാപ്‌ടോപ് ശരിയാക്കാനായി പര്‍വീന്‍ താജ് വിജയിന്റെ പക്കല്‍ നല്‍കിയിരുന്നത്രെ. ഇലക്ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കുന്നതില്‍ മിടുക്കനായിരുന്നു വിജയ്. എന്നാല്‍ ലാപ്‌ടോപ് സര്‍വീസ് ചെയ്യുന്നതിനിടയില്‍ ക്രാഷായിപ്പോയി.

rape-protest

ലാപ്‌ടോപ് നശിപ്പിച്ചതിന് നഷ്ടപരിഹാരമായി 40000 രൂപ തരണമെന്ന് പ്രിന്‍സിപ്പാളായ പര്‍വീന്‍ താജ് വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു. വിജയ് ഇക്കാര്യം വീട്ടില്‍ പറഞ്ഞിരുന്നില്ല. പണം കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ പ്രിന്‍സിപ്പാള്‍ കുട്ടിയെ പത്ത് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഈ വിഷമം താങ്ങാന്‍ പറ്റാതെ ജൂലൈ മാസത്തിലാണ് വിജയ് ആത്മഹത്യ ചെയ്തത്.

വിജയ് മരിച്ച് രണ്ട് മാസങ്ങള്‍ കഴിഞ്ഞാണ് കൂട്ടുകാര്‍ ഇക്കാര്യങ്ങള്‍ വിജയിന്റെ മാതാപിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് അവര്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. പരാതി പിന്‍വലിക്കാനായി പ്രിന്‍സിപ്പാള്‍ വിജയിന്റെ വീട്ടുകാര്‍ക്ക് 50000 രൂപ വാഗ്ദാനം ചെയ്തിരുന്നത്രെ. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ് എന്നാണ് അറിയുന്നത്.

English summary
A student of St Paul's English School in Yeshwanthpur, Bengaluru committed suicide. Months after his demise, his parents filed a harassment case against the school Principal, Parvin Taj.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X