ഭാര്യയും ഭർത്താവും ഒരുമിച്ച് മദ്യപിച്ചു.. ഫിറ്റായപ്പോൾ തർക്കം.. അക്ഷിതയെ കൊന്ന് കത്തിച്ചു!

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: നിസ്സാരമായ തര്‍ക്കത്തിന്റെ പേരില്‍ ഭാര്യയെ കൊന്ന് കത്തിച്ച ഭര്‍ത്താവിനേയും സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. ജനുവരി ഏഴിന് നടന്ന സംഭവത്തില്‍ നാളുകള്‍ക്ക് ശേഷമുള്ള ദുരൂഹതകള്‍ക്ക് ഒടുവിലാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്. കൊല്ലപ്പെട്ടത് അക്ഷിത എന്ന 29കാരിയാണ്. അക്ഷിത ജീവനോടെയില്ല എന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത് തന്നെ വളരെ അധികം ദിവസങ്ങള്‍ കഴിഞ്ഞാണ്. ഭര്‍ത്താവായ ചന്ദ്രകാന്ത് അക്ഷിതയോട് കാണിച്ച ക്രൂരത ഞെട്ടിക്കുന്നതാണ്.

ഒരിക്കലും പരസ്പരം തോന്നാത്ത പ്രണയത്തിന്റെ രണ്ടിരകളെ കുറിച്ചുള്ള ഓർമകൾ.. അപർണ പ്രശാന്തി എഴുതുന്നു

ഒരുമിച്ച് മദ്യപാനം

ഒരുമിച്ച് മദ്യപാനം

അക്ഷിതയും ചന്ദ്രകാന്തും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായവരാണ്. ഇവര്‍ക്ക് നാല് വയസ്സ് പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ഈ കുടുംബം താമസിച്ചിരുന്നത് കെംപാപുര വിനായക ലേ ഔട്ടിലായിരുന്നു. സംഭവ ദിവസം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു.

ക്രൂരമായ കൊലപാതകം

ക്രൂരമായ കൊലപാതകം

ഈ സമയം വീട്ടില്‍ ഇരുവരും തനിച്ചായിരുന്നു. അക്ഷിതയുടെ അമ്മയ്‌ക്കൊപ്പമായിരുന്നു കുഞ്ഞ്. മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ വഴക്ക് നടന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. വഴക്കിനിടെ ചന്ദ്രകാന്ത് അക്ഷിതയെ ആക്രമിക്കുകയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

സഹായിക്കൊപ്പം തെളിവ് നശിപ്പിക്കൽ

സഹായിക്കൊപ്പം തെളിവ് നശിപ്പിക്കൽ

അക്ഷിത മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം കൊലപാതകം ഒളിപ്പിക്കാനുള്ള ശ്രമങ്ങളാണ് ചന്ദ്രകാന്ത് നടത്തിയത്. ബാര്‍ ഉടമയായ ഇയാള്‍ തന്റെ ബാറിലെ ജീവനക്കാരന്റെ സഹായമാണ് മൃതദേഹം മറവ് ചെയ്യാനായി സ്വീകരിച്ചത്. ബാര്‍ ജീവനക്കാരന്‍ രജ്വീന്ദര്‍ സിംഗും ചന്ദ്രകാന്തും ആദ്യം ചെയ്തത് വാടകയ്ക്ക് ഒരു കാര്‍ സംഘടിപ്പിക്കുക ആയിരുന്നു

അക്ഷിതയെ കത്തിച്ചു

അക്ഷിതയെ കത്തിച്ചു

ശേഷം രജ്വീന്ദര്‍ സിംഗ് തനിച്ച് അക്ഷിതയുടെ മൃതദേഹം കാറില്‍ മറവ് ചെയ്യുന്നതിന് വേണ്ടി കൊണ്ടുപോയി. ഈ സമയം ചന്ദ്രകാന്ത് വീട്ടില്‍ തന്നെയിരുന്നു. ഹൊസൂറിലെ കാട്ടിലേക്കാണ് രജ്വീന്ദര്‍ സിംഗ് ശവശരീരം കൊണ്ടുപോയത്. കാട്ടില്‍ വെച്ച് ഇയാള്‍ അക്ഷരയുടെ മൃതദേഹം കത്തിച്ച് കളഞ്ഞു. അതിന് ശേഷവും തീര്‍്ന്നില്ല ചന്ദ്രകാന്തിന്റെ തന്ത്രങ്ങള്‍.

പഞ്ചാബിലേക്ക് പോയെന്ന്

പഞ്ചാബിലേക്ക് പോയെന്ന്

രജ്വീന്ദറിനെ അയാള്‍ പഞ്ചാബിലേക്കാണ് പിന്നീട് പറഞ്ഞയച്ചത്. അക്ഷിതയുടെ ഫോണും നല്‍കി. അക്ഷിത നാട് വിട്ടുപോയി എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അത്. സംഭവത്തിന്റെ പിറ്റേ ദിവസമാണ് ഇവരുടെ കുഞ്ഞുമായി അക്ഷിതയുടെ അമ്മ വീട്ടിലേക്ക് വന്നത്. മകളെ അന്വേഷിച്ചപ്പോള്‍ വഴക്കിട്ട് പോയി എന്നായിരുന്നു ചന്ദ്രകാന്തിന്‌റെ മറുപടി.

വിനോദയാത്രയെന്നും

വിനോദയാത്രയെന്നും

രണ്ട് ദിവസം കാത്തിരുന്നിട്ടും അക്ഷിത തിരികെ എത്തിയില്ല. ഇതോടെ അക്ഷിതയുടെ അമ്മയ്ക്ക് സംശയമായി. വീണ്ടും ചന്ദ്രകാന്തിനോട് കാര്യം തിരക്കിയപ്പോള്‍ അക്ഷിത 50,000 രൂപ എടുത്താണ് പോയിരിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞു. വിനോദ യാത്രയ്ക്ക് പോയതാവും എന്നും ചന്ദ്രകാന്ത് പറഞ്ഞു. അക്ഷിതയുടെ ഫോണിലേക്ക് പലവട്ടം വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല.

പോലീസിൽ പരാതി

പോലീസിൽ പരാതി

ഇതോടെയാണ് അക്ഷിതയുടെ അമ്മ പോലീസി പരാതിപ്പെട്ടത്. അമ്മയോട് പറഞ്ഞ കഥകളെല്ലാം ചന്ദ്രകാന്ത് പോലീസിന് മുന്നിലും യാതൊരു കൂസലും ഇല്ലാതെ ആവര്‍ത്തിച്ചു. അക്ഷിത പഞ്ചാബിലേക്ക് വിനോദ യാത്ര പോയതാവും എന്ന കഥ പോലീസിന് ഒട്ടും വിശ്വാസ യോഗ്യമായി തോന്നിയില്ല.

പ്രതികൾ അറസ്റ്റിൽ

പ്രതികൾ അറസ്റ്റിൽ

താന്‍ പറഞ്ഞത് വിശ്വാസം ഇല്ലെങ്കില്‍ അക്ഷിതയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും ചന്ദ്രകാന്ത് പോലീസിനോട് പറയുകയുണ്ടായി. അമിത ആത്മവിശ്വാസത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറത്തായത്. പഞ്ചാബില്‍ നിന്നും രാജ്വീന്ദര്‍ സിംഗിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്

English summary
Bar owner with aid arrested for killing his wife

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്