കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ സ്‌മൈല്‍; ഭിക്ഷാടന മാഫിയയില്‍ നിന്നും 164 കുട്ടികളെ മോചിപ്പിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ബംഗളുരു: ഓപ്പറേഷന്‍ സ്‌മൈല്‍ എന്ന പേരില്‍ ബെംഗളുരു നഗരത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 164 കുട്ടികളെ ഭിക്ഷാടന മാഫിയയുടെ പിടിയില്‍ നിന്നും മോചിപ്പിച്ചു. 25 ശിശുക്കളും മോചിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ക്ഷേത്രങ്ങള്‍, റെയില്‍വേ സ്‌റ്റേഷന്‍ പരിസരം, മാളുകള്‍, ബസ് സ്റ്റാന്റ്, തീയറ്ററുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് കുട്ടികളെ രക്ഷിച്ചത്.

കുട്ടികളെ തട്ടിക്കൊണ്ടുവരികയും അംഗഭംഗം വരുത്തിയശേഷം ഭിക്ഷാടനത്തിന് ഉപയോഗിക്കുകയും ചെയ്തവരെയും പോലീസ് പിടികൂടി. 65 സ്ത്രീകളെയും എട്ട് പുരുഷന്‍മാരെയുമാണ് വിവിധ സ്ഥലങ്ങളില്‍ വെച്ച് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. മൂന്നു മാസത്തെ തയ്യാറെടുപ്പുകള്‍ റെയ്ഡിനായി നടത്തിയിരുന്നു.

child-beggars2

ഭിക്ഷാടന മാഫിയയുടെ പിടിയില്‍ നിന്നും മോചിപ്പിക്കപ്പെട്ട കുട്ടികളുടെ പുന:രധിവാസവും പോലീസ് ലക്ഷ്യമിടുന്നുണ്ട്. ഇപ്പോള്‍ എന്‍.ജി.ഒ സംഘടനകളുടെ ഉടമസ്ഥതയിലുമുള്ള ബാലമന്ദിരങ്ങളിലും സര്‍ക്കാര്‍ അഗതിമന്ദിരങ്ങളിലുമാണ് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുള്ളത്.

വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് ബംഗളുരു ഈസ്റ്റ് അഡീഷണല്‍ കമ്മീഷണര്‍ പി. ഹരിശേഖരന്‍ പറഞ്ഞു. വന്‍ മാഫികയകളാണ് ബാല ഭിക്ഷാടനത്തിന് പിന്നിലുള്ളത്. കുട്ടികളെ തട്ടിയെടുത്ത് അംഗഭംഗം വരുത്തിയും, ദിവസക്കൂലി നല്‍കിയും മറ്റുമാണ് ഭിക്ഷാടനം നടന്നുവരുന്നതെ്‌നും അദ്ദേഹം വ്യക്തമാക്കി.

English summary
Bengaluru Operation Smile: cops rescue over 160 infants from beggars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X