ഗൗരി ലങ്കേഷിനെ കൊല്ലാന്‍ പ്രത്യേക പരിശീലനം, വീടിന് മുന്നില്‍ ആസൂത്രണം, ഹിന്ദുസേനയ്ക്ക് ഗൂഢലക്ഷ്യം?

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

കര്‍ണാടക: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നവീന്‍ കുമാറിനെ വെളിപ്പെടുത്തലുകള്‍ ബംഗളൂരു പോലീസിനെ തന്നെ ഞെട്ടിക്കുന്നു. ഹിന്ദു യുവസേനയെ കുറിച്ചാണ് നവീന്‍ പ്രധാനമായും വെളിപ്പെടുത്തിയിരിക്കുന്നത്. ഗൂഢലക്ഷ്യങ്ങളാണ് ഹിന്ദു സേനയ്ക്ക് ഉള്ളതെന്നാണ് ഇതിലൂടെ മനസിലാവുന്നത്.

അതേസമയം ഗൗരി ലങ്കേഷിനെ കൊന്നതിന് ശേഷം ഏഴുത്തുകാരനും യുക്തിവാദിയുമായ കെഎസ് ഭഗവാനെ കൊല്ലാനാണ് ലക്ഷ്യമിട്ടതെന്ന് ഇയാള്‍ ബംഗളൂരു പോലീസിനോട് പറഞ്ഞു. നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലും നവീന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരി 18നാണ് സിബിഐ നവീന്‍ കുമാറിനെ അറസ്റ്റ് ചെയ്തത്.

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഗൗരി ലങ്കേഷിനെ യാതൊരു തയ്യാറെടുപ്പും ഇല്ലാതെ വന്ന് കൊലപ്പെടുത്തിയെന്ന് കരുതിയെങ്കില്‍ അത് തെറ്റാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് പ്രത്യേക പരിശീലനവും ഇതിനായി ലഭിച്ചിരുന്നു. പോലീസും ഇത് തന്നെയായിരുന്നു നേരത്തെ വിചാരിച്ചിരുന്നത്. ഇയാള്‍ ഗൗരി ലങ്കേഷിന്റെ ഓരോ ചലനങ്ങളും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഗൗരി ലങ്കേഷിന്റെ വീടിന്റെ എല്ലാ വശവും ഇയാള്‍ നിരീക്ഷിരുന്നു. വീടിന് ഉള്ളില്‍ കയറി വെടിവെച്ച് കൊല്ലാനാണ് ആദ്യം കരുതിയത്. തുടര്‍ന്ന് കൊല്ലാനുള്ള തീരുമാനം ഉറപ്പിച്ച ശേഷം ഇയാള്‍ തോക്കിനായി ശ്രമം നടത്തി. ഇത് ഹിന്ദു യുവസേന പ്രവര്‍ത്തകരാണ് നല്‍കിയതെന്നാണ് സൂചന. തുടര്‍ന്ന് ഇയാള്‍ പദ്ധതികള്‍ തയ്യാറാക്കി. ഏത് രീതിയിലാണ് ഇവരെ കൊല്ലേണ്ടത് എന്നും നവീന്‍ ഉറപ്പിച്ചിരുന്നു. ഇതിനായി പലതവണ കര്‍ണാടകയില്‍ വന്നിരുന്നു എന്ന് പോലീസ് പറയുന്നു.

ഗൗരിയുടെ കൊലപാതകം

ഗൗരിയുടെ കൊലപാതകം

ഗൗരിക്ക് വധഭീഷണി ഉണ്ടെന്ന റിപ്പോര്‍ട്ട് അലസതയോടെയാണ് പോലീസ് കൈകാര്യം ചെയ്തത്. പലതവണ നവീന്‍ ഇവരെ വധിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അപകടം തോന്നിയതിനാല്‍ പിന്‍മാറുകയായിരുന്നു. ഇയാള്‍ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകനാണെന്ന് പോലീസ് പറയുന്നു. അനധികൃതമായി ബുള്ളറ്റുകള്‍ കൈവശം വെച്ചതിനാണ് നവീനിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിക്കമംഗളൂരു സ്വദേശിയാണ് ഇയാള്‍. തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളായ സനാതന്‍ സന്‍സ്തയുമായും ഹിന്ദു ജനജാഗ്രതി മഞ്ചുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. നേരത്തെ ബൈക്കിലെത്തിയ രണ്ട് പേരാണ് ഗൗരിയെ വധിച്ചതെന്ന് കണ്ടെത്തിയിരുന്നെങ്കിലും കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

ഭഗവാനെയും കൊന്നേനെ

ഭഗവാനെയും കൊന്നേനെ

എഴുത്തുകാരനും യുക്തിവാദിയുമായ കെഎസ് ഭഗവാനെയാണ് ഗൗരി ലങ്കേഷിന് ശേഷം നവീനും സംഘവും ലക്ഷ്യമിട്ടിരുന്നത്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ രീതി ഹിന്ദുത്വ സംഘടനകളിലുള്ളവര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. നവീന്‍ ഇവരുടെ വിശ്വസ്തനായതും ഈ കൊലപാതകത്തോടെയാണ്. തുടര്‍ന്നാണ് ഇവര്‍ കെഎസ് ഭഗവാനെയും കൊല്ലാന്‍ എര്‍പ്പാടാക്കിയത്. ഇയാള്‍ അറസ്റ്റിലാവാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി വൈകിയിരുന്നെങ്കില്‍ കെഎസ് ഭഗവാന്‍ തീര്‍ച്ചയായും കൊല്ലപ്പെട്ടേനെ. പൊതുസ്ഥലത്തോ അല്ലെങ്കില്‍ വീട്ടില്‍ വച്ചോ കൊല്ലാനായിരുന്നു പദ്ധതി. ഇതിന് ശ്രമിക്കവേയാണ് പോലീസ് നവീനിനെ അറസ്റ്റ് ചെയ്തത്. അതേസമയം ഭഗവാനെ കൊല്ലാന്‍ ശ്രമിച്ചതായി ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അതിന് പുറമേ ഹിന്ദുസേനയ്ക്ക് ഗുഢലക്ഷ്യങ്ങളാണ് ഇവരെ കൊല്ലുന്നതിന് പിന്നിലുള്ളതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

നാര്‍ക്കോ അനാലിസിസ്

നാര്‍ക്കോ അനാലിസിസ്

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നവീനിനെതിരെ ഭഗവാനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിനും കേസ് ചുമത്താനിരിക്കുകയാണ് പോലീസ്. മൈസൂരുവിലെ ഇയാളുടെ വീട്ടില്‍ വച്ച് ഇതിനായി പ്രത്യേക പരിശീലനം നടത്തിയെന്നത് വളരെ ഗൗരവത്തോടെയാണ് പോലീസ് എടുത്തിരിക്കുന്നത്. ഭഗവാനുള്ള സുരക്ഷ വര്‍ധിപ്പിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇയാളെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ നാര്‍ക്കോ അനാലിസിസിന് വിധേയമാകാന്‍ ഇയാള്‍ വിസമ്മതിച്ചിരുന്നു. അതേസമയം ഇയാള്‍ക്ക് ആയുധം എവിടെ നിന്ന് ലഭിച്ചു എന്ന കാര്യത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. കൊല നടത്താന്‍ ഉപയോഗിച്ച തോക്ക് തന്നെയാണ് കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരെയെയും കൊല്ലാന്‍ ഉപയോഗിച്ചത്. ഇവ തമ്മിലുള്ള സാമ്യത്തെ പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഗൗരി ലങ്കേഷിന് ശേഷം ലക്ഷ്യം വെച്ചത് കെഎസ് ഭഗവാനെ! എസ്ഐടിയുടെ വെളിപ്പെടുത്തൽ ‍ഞെട്ടിക്കുന്നത്

ഗൗരി ലങ്കേഷ് വധം: കുറ്റവാളിയെ ഗോവയിലെത്തിച്ച് തെളിവെടുപ്പ്, ഗൂഡാലോചന നടന്നത് ഗോവയില്‍!!

ആധാർ ബന്ധിപ്പിക്കൽ അനിശ്ചിത കാലത്തേയ്ക്ക് നീട്ടി: ഭരണഘടനാ ബെഞ്ചിന്റെ വിധി നിർണായകം!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
bengaluru police questions murderer of gauri lankesh

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്