Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണയുള്ള മകനെ ഒളിപ്പിച്ച് താമസിപ്പിച്ചു: ബെംഗളൂരുവിൽ റെയിൽവേ ജീവനക്കാരിക്ക് സസ്പെൻഷൻ

ബെംഗളൂരു: മകന് കൊറോണ വൈറസ് രോഗ ലക്ഷണങ്ങളുണ്ടെന്ന വിവരം മറച്ചുവെച്ച റെയിൽവേ ജീവനക്കാരിക്കെതിരെ നടപടി. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മകന് കൊറോണ ലക്ഷണങ്ങളുണ്ടെന്ന വിവരം അധികൃതരോട് മറച്ചുവെച്ചതിനെ തുടർന്ന് റെയിൽവേ ജീവനക്കാരിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സ്പെയിനിൽ നിന്ന് മടങ്ങിയെത്തിയ 25 കാരനായ മകന് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രോഗമുള്ള മകനെ റെയിൽവേ കോളനിയിലെ ഗസ്റ്റ് ഹൌസിൽ അടച്ചിടുകയായിരുന്നു. മെയിൻ ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ റെയിൽവേ കോളനിയിലാണ് സംഭവം. റെയിൽവേ ക്വാർട്ടേഴ്സിൽ മകനെ ഒളിപ്പിച്ച് താമസിച്ചതിലൂടെ അവർ മറ്റുള്ളവരുടെ ജീവിതം കൂടി അപകടത്തിലാക്കിയെന്നാണ് റെയിൽവേ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

മാർച്ച് 13ന് ബെംഗളൂരു വിമാനത്താവളത്തിലിറങ്ങിയ ഇയാളോട് 14 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. അമ്മയ്ക്ക് ബെംഗളൂരുവിൽ നിയമനം ലഭിച്ചതിന് പിന്നാലെയാണ് മകൻ സ്പെയിനിൽ നിന്ന് ബെംഗളൂരുവിലെത്തുന്നത്. എന്നാൽ പ്രാഥമിക പരിശോധനക്ക് ശേഷം യുവാവുമായി സമ്പർക്കം പുലർത്തിയവരോട് സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചിരുന്നു.

corona-virus1212

കർണാടകത്തിൽ ഒരാൾ കൊറോണ ബാധിച്ച് മരിച്ചതുൾപ്പെടെ 16 കേസുകളാണ് ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് 100 പേർ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിൽ കഴിഞ്ഞ് വരികയാണ്. അവരിൽ പകുതി പേരും ബെംഗളൂരുവിൽ തന്നെയാണുള്ളത്. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ഇതിനകം 200 കവിഞ്ഞിട്ടുണ്ട്. കർണാടക ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലായി അഞ്ച് പേർ മരണടയുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ വെള്ളിയാഴ്ച മാത്രം അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+