ആദായനികുതി റെയ്ഡ്; ബെംഗളുരുവില്‍ 4 കോടിയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു

  • Posted By:
Subscribe to Oneindia Malayalam

ബെംഗളുരു: ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ബെംഗളുരുവിലെ വിവിധയിടങ്ങളില്‍ നിന്നായി നാലു കോടി രൂപയുടെ പുതിയ കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തു. രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ആകെ 5 കോടി രൂപയാണ് കണ്ടെടുത്തത്. ഇവയില്‍ 4 കോടി രൂപയും പുതിയ കറന്‍സികളാണ്. ശേഷിക്കുന്നത് പിന്‍വലിച്ച 500 നോട്ടും ബാക്കി 100 നോട്ടുമാമായിരുന്നു.

സാധാരണക്കാര്‍ക്ക് ഒരാഴ്ച ആകെ 24,000 രൂപവരെ മാത്രമേ ലഭിക്കുകയുള്ളൂ എന്ന നിലയുള്ളപ്പോള്‍ ഇവര്‍ക്ക് എങ്ങിനെയാണ് ഇത്രയും പുതിയ നോട്ടുകള്‍ ലഭിച്ചതെന്നത് ദുരൂഹമാണ്. ഇവര്‍ക്ക് നോട്ടുകള്‍ എത്തിച്ചു നല്‍കിയവരെന്നു കരുതുന്ന ചില ബാങ്കുകളും ഏജന്റുമാരും നിരീക്ഷണത്തിലാണ്.

money

ഒരു എഞ്ചിനീയറുടേയും ഒരു കരാറുകാരന്റെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ പണത്തിനു പുറമെ അഞ്ച് കിലോ സ്വര്‍ണവും ആറ് കിലോയോളം സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപ പിടിച്ചെടുത്തിരുന്നു.

ദില്ലി, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളുരു, അഹമ്മദാബാദ്, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. അതിനിടെ തമിഴ്‌നാട് പൊലീസ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ ചെന്നൈയിലെ ബിജെപി യുവജന നേതാവില്‍നിന്ന് 20.55 ലക്ഷത്തിന്റെ പുതിയ കറന്‍സികള്‍ കണ്ടെത്തിയിരുന്നു.


English summary
Bengaluru: Rs 2000 notes worth over Rs 4 crore seized by I-T dept
Please Wait while comments are loading...