Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബെംഗളൂരിൽ ശമ്പളം മുഴുവൻ വാടക കൊടുത്ത് തീരുമോ?';യുവതിയുടെ വീഡിയോ വൈറൽ

ബെംഗളൂരു: നഗരത്തിലെ കുതിച്ചുയരുന്ന വീട്ടുവാടകയും ഉയർന്ന ജീവിതച്ചെലവും വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വീട് വാടകയ്ക്ക് ലഭിക്കാത്തതും അമിതമായ വാടക ആവശ്യപ്പെടുന്നതുമൂലം നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ വിവരിച്ചുകൊണ്ടുള്ള ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ബെംഗളൂരുവിലെ ഭൂരിഭാഗം വീടുടമകളും എല്ലാവരെയും ഉയർന്ന ശമ്പളം വാങ്ങുന്ന ഐടി ജീവനക്കാരായാണ് കാണുന്നതെന്നാണ് യുവതിയുടെ വിമർശനം. നഗരത്തിൽ ഐടി മേഖലയ്ക്ക് പുറത്തും ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ വരുമാന സാഹചര്യം വ്യത്യസ്തമാണെന്നും അവർ വീഡിയോയിൽ ചൂണ്ടിക്കാട്ടി.

ban-1

വർധിച്ചുവരുന്ന ജീവിതച്ചെലവിനൊപ്പം വീട്ടുവാടകയും സെക്യൂരിറ്റി ഡെപ്പോസിറ്റും കുത്തനെ ഉയരുന്നത് സാധാരണക്കാരെ വലിയ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് യുവതി പറയുന്നത്. വരുമാനവും ചെലവും തമ്മിൽ കൂട്ടിമുട്ടിക്കാൻ പലരും പാടുപെടുകയാണ്. വാടക നൽകിയ ശേഷം മറ്റ് ആവശ്യങ്ങൾക്കായി പണം മാറ്റിവെക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും അവർ വ്യക്തമാക്കി.

തനിക്ക് നേരിട്ട അനുഭവവും യുവതി വീഡിയോയിൽ പങ്കുവെച്ചു. താൻ ഐടി മേഖലയിലല്ല ജോലി ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടും ഒരു വീട് വാടകയ്‌ക്കെടുക്കാൻ ശ്രമിച്ചപ്പോൾ ഉടമ വാടക കുറച്ച് നൽകാൻ തയ്യാറായില്ലെന്നാണ് യുവതി പറയുന്നത്. ഉയർന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരിയാണെന്ന ധാരണയിലാണ് ഉടമ തന്നെ കൈകാര്യം ചെയ്തതെന്നും അവർ വീഡിയോയിൽ വിശദീകരിച്ചു.

ജോലിയും മികച്ച ഭാവിയും തേടിയാണ് പലരും ബെംഗളൂരുവിലേക്ക് എത്തുന്നതെന്ന് യുവതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ന്യായമായ വാടകയ്ക്ക് താമസസ്ഥലം അന്വേഷിക്കുന്നവരോട് നഗരം വിട്ടുപോകാൻ പറയുന്നത് ശരിയായ സമീപനമല്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഉയർന്ന വീട്ടുവാടക കാരണം ആളുകൾക്ക് ഈ നഗരം വിട്ടുപോകേണ്ട സാഹചര്യം ഉണ്ടാകരുതെന്നും യുവതി കൂട്ടിച്ചേർത്തു.

തൊഴിലും അവസരങ്ങളും തേടി നഗരത്തിലെത്തുന്നവരെ നിലനിർത്താൻ കഴിയാത്ത സാഹചര്യം നഗരത്തിന്റെ വളർച്ചയെയും ബാധിക്കുമെന്നാണ് യുവതി പറയുന്നത്. വാടക നിരക്കുകൾ നിശ്ചയിക്കുമ്പോൾ വിവിധ വരുമാന വിഭാഗങ്ങളിലുള്ളവരുടെ സാഹചര്യങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും യുവതി ആവശ്യപ്പെട്ടു.

യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് സമാന അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്. ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വീട്ടുവാടക ഗണ്യമായി ഉയർന്നിട്ടുണ്ടെന്നും പല പ്രദേശങ്ങളിലും വാടക വർധന നിയന്ത്രണാതീതമാണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. ചിലർ വീടുടമകളുടെ സമീപനത്തെ വിമർശിച്ചപ്പോൾ, മറ്റുചിലർ നഗരത്തിലെ വർധിച്ചുവരുന്ന ഡിമാൻഡാണ് വാടക ഉയരാൻ കാരണമെന്നാണ് അഭിപ്രായപ്പെട്ടത്.

എന്തായാലും ബെംഗളൂരുവിലെ ഉയർന്ന വീട്ടുവാടകയും സാധാരണ വരുമാനക്കാരുടെ ജീവിതത്തെ അത് എങ്ങനെ ബാധിക്കുന്നുവെന്നതും സംബന്ധിച്ച ചർച്ചകൾക്ക് യുവതിയുടെ വീഡിയോ വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+