കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാന്‍സാനിയന്‍ യുവതിക്ക് മര്‍ദ്ദനം: 3 പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ടാന്‍സാനിയ യുവതിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഒരു സബ് ഇന്‍സ്‌പെക്ടറും രണ്ട് കോണ്‍സ്റ്റബിള്‍മാരുമാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. നഗരത്തിലെ പ്രശസ്തമായ കോളജില്‍ പഠിക്കുന്ന ടാന്‍സാനിയ സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്. സംഭവം നടക്കുമ്പോള്‍ പോലീസ് നോക്കിനില്‍ക്കെയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെക്കൂടി വെള്ളിയാഴ്ച ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അഞ്ച് പേരെ പോലീസ് പിടികൂടിയിരുന്നു. ലാകേഷ് ബംഗാരി, വെങ്കടേഷ് രാമയ്യ, സലീം പാഷ, ബാനു പ്രകാശ്, റഹ്മത്തുള്ള എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇനിയും ആറ് പേരെ കൂടി പിടികൂടാനുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പതിനഞ്ചോളം പേരാണ് തന്നെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നത് എന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്

bangalore

സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു എങ്കിലും ആരും സഹായത്തിനെത്തിയില്ല എന്നും യുവതി പരാതിയില്‍ പറഞ്ഞു. രണ്ട് കോണ്‍സ്റ്റബിള്‍മാരെക്കൊണ്ട് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പറ്റില്ല എന്ന് കരുതിയാണ് സബ് ഇന്‍സ്‌പെക്ടര്‍ സംഭവത്തില്‍ ഇടപെടാതിരുന്നത് എന്നാണ് അറിയുന്നത്.

യുവതിയെ നഗ്‌നയാക്കി മര്‍ദ്ദിച്ചു എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര്‍ പറഞ്ഞു. വിദ്യാര്‍ഥിനി ആക്രമിക്കപ്പെട്ട സംഭവം അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. കേസ് ക്രൈംബ്രാഞ്ചിന് വിട്ടതായും കര്‍ണാടക ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പരമേശ്വര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ ആളുകള്‍ അറസ്റ്റിലായേക്കുമെന്നും ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

English summary
The Bengaluru police have arrested in total of 9 persons and is looking for 6 more persons in connection with the attack on a Tanzanian student. Yesterday the police had arrested 5 persons while today 4 more were picked up based on investigations. In addition to this two constables and a sub-inspector of police have been suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X