ബെംഗളൂരുവിൽ ടെക്കിയെ വെട്ടി കൊന്നു; സംഭവം കാമുകിയെ കാണാൻ പോകുംവഴി, മൃഗീയ കൊലപാതകം!

  • Posted By: Akshay
Subscribe to Oneindia Malayalam

ബംഗളൂരു: സൗത്ത് ബംഗളൂരുവിലെ ചോക്കളേറ്റ് ഫാക്ടറിക്ക് സമീപം സോഫ്റ്റ് വെയർ എഞ്ചിയറെ വെട്ടികൊന്ന നിലയിൽ കണ്ടെത്തി. പ്രണയ് മിശ്രയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തന്റെ കാമുകിയ കാണാൻ പോകുന്ന വഴിയിലാണ് പ്രണയ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച തന്റെ സുഹൃത്തായ ബാൾബിരിന്റെ വീട്ടിൽ ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു.

പാർട്ടിക്ക് ശേഷം സുഹൃത്ത് പ്രണയിന്റെ അദ്ദേഹത്തിന്റെ വാടക വീട്ടിൽ കൊണ്ടുചെന്ന് വിടുകയും ചെയ്തിരുന്നു. പിന്നീട് പ്രണയി തന്റെ കാമുകിയെ വിളിച്ച് അൽപ്പ സമയത്തിനകം നമുക്ക് കാണാമെന്ന് പറഞ്ഞു. കാമുകിയെ കാണാൻ പോകുന്ന വഴി, ചോക്ലേറ്റ് ഹാക്ടറിക്ക് അടുത്ത് എത്തിയപ്പോൾ രണ്ട് ബൈക്കുകളിൽ വന്ന അക്രമി സംഘം പ്രണയിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മ‍ഡിവാള പോലീസ് പറയുന്നു. കഴുത്തിന് തുരുതുരാ വെട്ടുകയായിരുന്നു. രക്ഷുപ്പെടാൻ ശ്രമിച്ച പ്രണയിനെ അക്രമിസംഘം ഓടിച്ചിട്ട് പിടിച്ച് വെട്ടിയെന്നും പോലീസ് പറയുന്നു.

ആശുപത്രിയിൽ എത്തിച്ചു

ആശുപത്രിയിൽ എത്തിച്ചു

പ്രണയ് വെട്ടേറ്റ നിലയിൽ കണ്ട യാത്രക്കാർ അദ്ദേഹത്തെ പെട്ടെന്ന് തന്നെ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വ്യക്തി വൈരാഗ്യം

വ്യക്തി വൈരാഗ്യം

പ്രണയിനെ അറിയുന്ന ആൾക്കാർ തന്നെ വ്യക്തി വൈരാഗ്യം തീർക്കാൻ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. പ്രണയുടെ മൊബൈൽ, സ്കൂട്ടർ, പേഴ്സ് തുടങ്ങിവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ കൊലയാളിയുടെ ലക്ഷ്യം മോഷണമല്ലെന്ന് പോലീസ് പറയുന്നു.

ജോലി ആവശ്യം

ജോലി ആവശ്യം

ഭുവനേശ്വരിലെ ട്രിഡന്റ് അക്കാദമി ഓഫ് ടെക്നോളജിയിൽ ബി-ടെക് കഴിഞ്ഞ പ്രണയ് മിശ്ര ജോലി ആവശ്യത്തിനാണ് ബെംഗളൂരുവിൽ എത്തിയത്.

സഹോദരിയും ബെംഗളൂരുവിൽ

സഹോദരിയും ബെംഗളൂരുവിൽ

പ്രണയ് മിശ്രയുടെ സഹോദരിയും ഒരു ടെക്കിയാണ്. ബെഗളൂരുവിലെ മറാത്ത ഹള്ളിയിൽ ഭർത്താവുമൊത്ത് താമസിക്കുകയാണ് സഹോദരി.

കൊലപാതക കേസ്

കൊലപാതക കേസ്

പ്രണയ് മിശ്രയുടെ സഹോദരി പ്രാച്ചി മിശ്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബന്ധുക്കൾക്ക് കൈമാറി

ബന്ധുക്കൾക്ക് കൈമാറി

സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ‌ പോസ്റ്റ് മോർട്ടം നടത്തിയ പ്രണയ് മിശ്രയുടെ മൃതശരീരം ബന്ധുക്കൾക്ക് വിട്ടു നൽകി.

നല്ല സുഹൃത്തുക്കൾ

നല്ല സുഹൃത്തുക്കൾ

പ്രണയ് മിശ്രയുടെ കാമുകിയും ഒഡീഷ വംശജയാണ്. ബെംഗളൂരുവിൽ എത്തിയതിന് ശേഷമാണ് കൂടുതൽ പരിചയപ്പെട്ടത്. രണ്ട് പോരും നല്ല സുഹൃത്തുക്കൾ ആയിരുന്നുവെന്ന് പോലീസിന് കാമുകി മൊഴി നൽകി.

കാമുകിയെ ചോദ്യം ചെയ്യും

കാമുകിയെ ചോദ്യം ചെയ്യും

പ്രണയ് മിശ്ര എന്തിനാണ് കാമുകിയെ കാണാൻ പോയതെന്ന കാര്യത്തിൽ അവ്യക്തതയാണ്. അതുകൊണ്ട് തന്നെ വീണ്ടും കാമുകിയെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിൽ ലഭിക്കുമെന്നാണ് കരുതുന്നതെന്നും പോലീസ് വ്യക്തമാക്കി.

English summary
A 28-year-old software engineer with Accenture was stabbed to death by two bike-borne men near Chocolate Factory, Tavarekere main road, south Bengaluru, around 3am on Monday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്