ബെംഗളൂരു ടണൽ റോഡ് പദ്ധതിയിൽ ക്ലൈമാക്‌സ് ട്വിസ്‌റ്റ്; ഡിസൈനിൽ മാറ്റം വരുത്തി! ഒറ്റയടിക്ക് 419 കോടി രൂപ ലാഭം!
ബെംഗളൂരു: 16.75 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു ടണൽ റോഡ് പദ്ധതിയുടെ രൂപകൽപ്പനയിൽ വമ്പൻ മാറ്റവുമായി അധികൃതർ. നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ കെൽപ്പുള്ള പദ്ധതിയുടെ ഡിസൈനിലാണ് അവസാന നിമിഷം കാര്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. മെഹ്ക്രി സർക്കിളിൽ ആദ്യം തീരുമാനിച്ചിരുന്ന കുറഞ്ഞത് മൂന്ന് എൻട്രി, എക്‌സിറ്റ് റാമ്പുകളെങ്കിലും അധികൃതർ ഉപേക്ഷിച്ചുവെന്നാണ് വിവരം.
പുതുക്കിയ പദ്ധതി രൂപകൽപ്പന പ്രകാരം മല്ലേശ്വരത്തെ 18-ാം ക്രോസിൽ തടാകത്തിന്റെ പ്രവേശന കവാടത്തിന് എതിർവശത്ത് നിന്ന് ഉയർന്നുവരുന്നതിന് മുമ്പ് സാങ്കി റോഡിലൂടെ കടന്നുപോകുന്ന ഒരു പുതിയ എക്‌സിറ്റ് റാമ്പ് ചേർത്തിട്ടുണ്ട്. ദീർഘകാല ആസൂത്രണത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നതാണ് വിശദമായ പദ്ധതി റിപ്പോർട്ടിൽ (ഡിപിആർ) അവസാന നിമിഷം വരുത്തിയ മാറ്റങ്ങൾ.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് നിലവിലുള്ള ഫ്ലൈഓവറിലെ തിരക്ക് കുറയ്ക്കുന്നതിനായി ഹെബ്ബാൾ ജംഗ്ഷനു താഴെ രണ്ട് കിലോമീറ്റർ തുരങ്ക റോഡ് നിർമ്മിക്കുന്നത് ഉൾപ്പെടുന്ന മറ്റൊരു പദ്ധതിക്ക് കൂടി തുടക്കമിടുന്നതിനാണ് ഈ അവസാന നിമിഷത്തെ മാറ്റം അവതരിപ്പിച്ചതെന്ന് റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ അത് കൂടുതൽ ഗുണകരമാവും.
ഡിപിആറിലെ ആദ്യ രൂപകൽപ്പന പ്രകാരം, വടക്ക്-തെക്ക് ഇരട്ട-ട്യൂബ് ഭൂഗർഭ റോഡിൽ അലൈൻമെന്റിലെ വിവിധ പ്രദേശങ്ങൾക്ക് സേവനം നൽകുന്നതിനായി ആകെ 16 റാമ്പുകൾ ആയിരുന്നു നൽകിയിരുന്നത്. ഹെബ്ബാൾ, മെഹ്ക്രി സർക്കിൾ, വിധാൻ സൗധ എന്നിവിടങ്ങളിൽ നാല് റാമ്പുകൾ വീതവും ലാൽബാഗിലും സെന്റ് ജോൺസ് ആശുപത്രിയിലും രണ്ട് വീതം റാമ്പുകളും നിർദ്ദേശിക്കപ്പെട്ടു.
എന്നാൽ പുതുക്കിയ രൂപകൽപ്പനയിൽ, ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ബി-സ്‌മൈൽ) മെഹ്‌ക്രി സർക്കിളിലെ നാല് റാമ്പുകളിൽ മൂന്നെണ്ണം ഒഴിവാക്കിയിട്ടുണ്ട്. രണ്ടെണ്ണം സിവി രാമൻ റോഡിനും വിമാനത്താവളത്തിനും ഇടയിലുള്ള വാഹനങ്ങൾക്കുള്ളതാണ്, ജയമഹൽ റോഡിലേക്കുള്ള 820 മീറ്റർ എക്‌സിറ്റ് റാമ്പും ഒഴിവാക്കിയതിൽ ഉൾപ്പെടുന്നു.
ജയമഹലിൽ നിന്ന് പ്രധാന തുരങ്കത്തിലേക്കുള്ള സിൽക്ക് ബോർഡ് ജംഗ്ഷനിലേക്കുള്ള എൻട്രി റാമ്പ് മാത്രമേ നിലനിർത്തിയിട്ടുള്ളൂ. സിവി രാമൻ റോഡിൽ നിന്ന് പുറത്തേക്ക് പോകുന്നതിനു പകരം, സിൽക്ക് ബോർഡിൽ നിന്ന് വടക്കോട്ട് പോകുന്ന വാഹനങ്ങൾ ഇനി ബാംഗ്ലൂർ ഗോൾഫ് ക്ലബ്ബിന് സമീപം ഇടത്തേക്ക് തിരിയേണ്ടി വരും.
പുതിയ എക്‌സിറ്റ് റാമ്പ് സാങ്കി ടാങ്കിന് സമീപമായി ഉയർന്നുവരുന്നു. ഈ ഭൂഗർഭ പാത ഏകദേശം രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ളതായിരിക്കും. മെഹ്ക്രി സർക്കിളിനപ്പുറം, ഹെബ്ബാലിലെ അലൈൻമെന്റിൽ ബി-സ്മൈൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ രൂപകൽപ്പനയിൽ വരുത്തിയ മാറ്റങ്ങൾ പദ്ധതിയുടെ പ്രാരംഭ എസ്‌റ്റിമേറ്റുകളിൽ നിന്ന് ഏകദേശം 419 കോടി രൂപയുടെ ലാഭം ഉണ്ടാക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
17,800 കോടി രൂപയുടെ മൊത്തം ചെലവ് കണക്കാക്കുന്ന പദ്ധതിയാണ് ഇത്. ഇതിനിടെ ചില എതിർപ്പുകളും പദ്ധതിക്ക് എതിരെ ഉയർന്നുവരുന്നുണ്ട്. വടക്കൻ ബെംഗളൂരുവിലെ ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു ജലാശയമായ സാങ്കി ടാങ്കിന് സമീപം, അവിടെ ഉണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് ചിലർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
എങ്കിലും പദ്ധതിയുമായി മുന്നോട്ട് പോവാൻ തന്നെയാണ് അധികൃതരുടെ തീരുമാനം. നഗരത്തിന്റെ രൂപഭാവം തന്നെ മാറ്റാൻ കെൽപ്പുള്ള പദ്ധതിയതിനാൽ തന്നെ വലിയൊരു വിഭാഗം ആളുകളും പ്രതീക്ഷയോടെയാണ് ഇതിനെ നോക്കി കാണുന്നത്. പരിസ്ഥിതി ആഘാതമുണ്ടാവുമെന്ന ആരോപണങ്ങൾ എല്ലാം തന്നെ അധികൃതർ തള്ളുകയും ചെയ്‌തിട്ടുണ്ട്. ബെംഗളൂരു നിവാസികളുടെ ചിരകാല സ്വപ്‌നമായ ട്രോഫിക് ബ്ലോക്ക് ഉന്മൂലനം ഇതിന്റെ ഫലമായി ഉണ്ടാവുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications