ബെംഗളൂരു അക്രമത്തിൽ കോൺഗ്രസിനും പങ്ക്? ബിബിഎംപി അംഗത്തിന്റെ ഭർത്താവിനെതിരെ എഫ്ഐആർ, അറസ്റ്റ് ഉടൻ!!
ബെംഗളൂരു: ബെംഗളൂരു അക്രമ സംഭവങ്ങളിൽ കോൺഗ്രസ് കോർപ്പറേറ്ററുടെ ഭർത്താവിനെതിരെയും എഫ്ഐആർ. ഇർഷാദ് ബീഗത്തിന്റെ ഭർത്താവ് കലീം പാഷക്കെതിരെയാണ് ബെംഗളൂരു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രവാചകനെ നിന്ദിച്ചുകൊണ്ടുള്ള എംഎൽഎയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സംഘർഷങ്ങളുടെ
തുടക്കം. ഡിജെ ഹള്ളിയിൽ ചൊവ്വാഴ്ച രാത്രി മുഴുവൻ നീണ്ടു നിന്ന സംഘർഷത്തിനിടെ തീവെപ്പുമുണ്ടായിരുന്നു. അക്രമാസക്തരായ ആൾക്കൂട്ടം വാഹങ്ങൾ തകർക്കുകയും ചെയ്തിരുന്നു.
പ്രിയങ്കയാവില്ല മുഖ്യമന്ത്രി സ്ഥാനാർത്ഥി; യുപി പിടിക്കാൻ കോൺഗ്രസിന്റെ ട്രംപ് കാർഡ്, മറ്റൊരു നേതാവ്?

ഏഴാം പ്രതി
ബെംഗളൂരുവിലെ നാഗ് വാരാ വാർഡിൽ നിന്നുള്ള ബിബിഎംപി അംഗമാണ് ബീഗം. കലീം പാഷയെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് വീട്ടിലെത്തിയെങ്കിലും കലീം വീട്ടിലില്ലായിരുന്നുവെന്നാണ് ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നത്. മുൻ കോൺഗ്രസ് മന്ത്രി കെ ജ ജോർജിന്റെ അടുത്ത സഹായി കൂടിയാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള പാഷ.

കെജി ജോർജിനെതിരെ
കഴിഞ്ഞ സെപ്തംബറിൽ കെജെ ജോർജിനെതിരെ കർണാടക രാഷ്ട്ര ജന്മ സമിതി ജോർജിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കോൺഗ്രസ് നേതാവ് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ഇന്ത്യയിലും വിദേശത്തുമായി കൈവശം വച്ചിരിക്കുന്നുവെന്ന ആരോപണമുന്നയിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

പോലീസുകാർക്കും പരിക്ക്
ചൊവ്വാഴ്ച രാത്രി ബെംഗളൂരുവിലുണ്ടായ കല്ലേറിലും തീവെപ്പിലും 146 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പോലീസിന് നേരെ അക്രമം അഴിച്ച് വിട്ടതുൾപ്പെടെയുള്ള സംഭവങ്ങളിലായി ഇത്രയും പേരാണ് ഇതിനകം അറസ്റ്റിലായിട്ടുള്ളത്. ഒരു ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനുൾപ്പെടെ 60 പോലീസ് ഉദ്യോഗസ്ഥർക്ക് അക്രമസംഭവങ്ങൾക്കിടെ പരിക്കേറ്റിട്ടുണ്ട്. കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസമൂർത്തി വീടും ഡിജെ ഹള്ളിയിലെ രണ്ട് പോലീസ് സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടിരുന്നു. സ്ഥിതി നിയന്ത്രണ വിധേയമായെങ്കിലും പ്രദേശത്ത് ആഗസ്റ്റ് 15 വരെ നിരോധനാജ്ഞ പ്രാബല്യത്തിലുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്
പ്രവാചകനെതിരെ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ കോൺഗ്രസ് എംഎൽഎയുടെ ബന്ധു നവീനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ അപലപിച്ച കോൺഗ്രസ് ബെംഗളരുവിലെ ക്രമസമാധാന നില പൂർണ്ണമായും പരാജയപ്പെട്ടെന്ന ആരോപണവും ഉന്നയിച്ചിരുന്നു. സംഭവത്തിൽ വസ്തുതാന്വേഷണ സമിതി പ്രശ്ന ബാധിത പ്രദേശം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും.

മണിക്കൂർ നീണ്ട അക്രമം
പോലീസ് ജീപ്പുകൾ, ബസുകൾ, പ്രദേശത്ത് പാർക്ക് ചെയ്ത വാഹനങ്ങൾ, എന്നിവയും അക്രമാസക്തരായ ജനക്കൂട്ടം അഗ്നിക്കിരയാക്കി. കല്ലേറും ഏറെ മണിക്കൂറുകളോളം നീണ്ടുനിന്നിരുന്നു. പോലീകാരെത്തിയ വാഹനങ്ങളും അക്രമകാരികൾ തകർത്തിരുന്നു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കാവൽ ബൈരസാന്ദ്രയിലെ എംഎൽഎ മൂർത്തിയുടെ വീടിന് സമീപത്ത് ചെറിയ സംഘങ്ങളായെത്തിയവരാണ് അക്രമത്തിന് തുടക്കം കുറിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. തുടന്ന് നൂറ് കണക്കിന് പേരാണ് സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിജെ ഹള്ളി പോലീസ് സ്റ്റേഷന് മുമ്പിൽ തടിച്ച് കൂടിയത്. ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശത്തോടെ കൂടുതൽ പോലീസിനെ പ്രശ്ന ബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.