• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബെംഗളൂരു അക്രമം: അറസ്റ്റിലായവരിൽ 40 പ്രതികൾക്കും ഭീകര ബന്ധം? സാമുദായിക ആക്രമങ്ങളിലും പ്രതികൾ...

 • By Desk

ബെംഗളൂരു: ബെംഗളൂരു അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവർക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നതിന് കൂടുതൽ തെളിവുകൾ. ആഗസ്റ്റ് 11ലെ അക്രമ സംഭവവുമായി ബന്ധപ്പെട്ട 60 പേർക്കാണ് പരിക്കേറ്റത്. മൂന്ന് പേർ കൊല്ലപ്പെടുകയും പരിക്കേറ്റ് ചികിത്സയിലിരിക്കെ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ബെംഗളൂരു നഗരത്തിലുള്ള എംഎൽഎയുടെ വീടാണ് ആക്രമികൾ തീവെച്ചും കല്ലെറിഞ്ഞും തകർത്തത്.

കശ്മീരില്‍ ഒന്നിച്ച് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും, പോരാട്ടം കേന്ദ്രത്തിനെതിരെ!!

പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് മൂർത്തിയുടെ മരുമകൻ നവീൻ ഫേസ്ബുക്കിൽ ഷെയർ ചെയ്തതിനെ തുടർന്നാണ് അക്രമികൾ എംഎൽഎയുടെ വീട് ലക്ഷ്യം വെച്ച് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഡിജെ ഹള്ളി, കെജെ ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിലാണ് വ്യാപകമായി അക്രമണമുണ്ടായത്. എംഎൽഎയുടെ വീടിന് പുറമേ സമീപത്തെ വീടുകളുടെ എംഎൽഎയുടെ വീട്ടിലെ ഒട്ടേറെ വാഹനങ്ങളും അക്രമികൾ തകർത്തിരുന്നു.

അക്രമികൾക്ക് ഭീകര ബന്ധം?

അക്രമികൾക്ക് ഭീകര ബന്ധം?

ബെംഗളൂരു അക്രമ കേസിൽ അറസ്റ്റിലായ നിരവധി പേർക്ക് വിവിധ ഭീകര സംഘടനകളുമായും പലർക്കും നേരത്തെയും വർഗ്ഗീയ കലാപങ്ങളുമായും ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2014ലെ ബെംഗളൂരു ചർച്ച് സ്ട്രീറ്റ് ബോംബ് സ്ഫോടന കേസിലെ പ്രതികളായവർ ഉൾപ്പെടെയുള്ളവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ തെളിവുകൾ സൂചിപ്പിക്കുന്നത്. കെജി ഹള്ളിയിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ട് 380 പേരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ പലർക്കും എസ്ഡിപിഐയുമായും അൽഹിന്ദുമായും ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.

 കൊലക്കേസിലെ പ്രതിയുമായി ബന്ധം

കൊലക്കേസിലെ പ്രതിയുമായി ബന്ധം

കേസിൽ കേസിൽ അറസ്റ്റിലായ സാമൂഹിക പ്രവർത്തകനായ സൈമുദ്ദീന്റെ പങ്കും പോലീസ് അന്വേഷിച്ച് വരികയാണ്. 2016ൽ ആർഎസ്എസ് പ്രവർത്തകൻ രുദ്രേഷ് കൊലപാതക്കേസിലെ പ്രതിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് സമിയുദ്ദീൻ. 35 കാരനായ സമിയുള്ള ഒരിക്കൽ പ്രതിയെ ജയിലിൽ സന്ദർശിക്കുകയും ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ 40 പേർക്കും ഭീകര ബന്ധമോ ഇത് സംബന്ധിച്ച ഏതെങ്കിലും കേസുകളുമായോ ബന്ധമുള്ളതുമായി കണ്ടെത്തിയിട്ടുമുണ്ട്. ചർച്ച് സ്ട്രീറ്റ് സ്ഫോടനം, മല്ലേശ്വരം സ്ഫോടനം എന്നിവയിലും പ്രതികളിൽ ചിലർക്ക് പങ്കുണ്ട്. ഈ കേസുകളും എൻഐഎ അന്വേഷിച്ചുവരികയാണ്. ഇവയിൽ പലതും വിചാരണയുടെ പലഘട്ടങ്ങളിലുമാണുള്ളത്.

cmsvideo
  Bengaluru Violence: Who played the foul play and what made the situation worst? | Oneindia Malayalam
  തിരച്ചിൽ തുടരുന്നു

  തിരച്ചിൽ തുടരുന്നു

  ബെംഗളൂരു അക്രമകേസിൽ മുദാസ്സിർ എന്നയാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ നടത്തിവരിയാണ്. കലാപമുണ്ടായ ദിവസം പോലീസ് സ്റ്റേഷനിൽ ആളുകൾ ഒത്തുകൂടാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് ഇയാളായിരുന്നു. ഇതോടെയാണ് ഇയാൾക്കായി തിരച്ചിൽ വ്യാപകമാക്കിയത്. അറസ്റ്റിലായ 380 പേരിൽ 27 പേർക്കും അക്രമ സംഭവത്തിൽ നിർണായക പങ്കുണ്ടെന്നാണ് ഫോൺ റെക്കോർഡുകൾ പരിശോധിച്ചതിൽ നിന്ന് തെളിഞ്ഞിട്ടുള്ളത്.

   ബെംഗളുരു അക്രമം

  ബെംഗളുരു അക്രമം

  സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ആഗസ്റ്റ് 11ന് രാത്രിയാണ് ഡിജെ ഹള്ളിയിൽ അക്രമ സംഭവങ്ങളുണ്ടാകുന്നത്. കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയാണ് വിവാദമുണ്ടായത്. പുലകേശിനഗർ എംഎൽഎയാണ് ശ്രീനിവാസമൂർത്തി. അക്രമത്തിന് പിന്നിൽ എസ്ഡിപിഡിഐയ്ക്ക് പങ്കുണ്ടെന്ന് ഐപിഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് നേരത്തെ ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു.

  എസ്ഡിപിഐയ്ക്ക് വേരുകൾ

  എസ്ഡിപിഐയ്ക്ക് വേരുകൾ

  കർണാടകത്തിൽ ബെംഗളൂരൂ, മംഗളുരു, മൈസുരു, എന്നിവിടങ്ങളിലാണ് എസ്ഡിപിഐയ്ക്ക് അടിവേരുകളുള്ളത്. ഒരു ദശാബ്ദത്തിന് മുമ്പാണ് ബെംഗളൂരൂവിൽ സംഘടന വേരുറപ്പിച്ചത്. കെജി ഹള്ളിയിലായിരുന്നു പ്രവർത്തനം ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് കർണാടകത്തിൽ എസ്ഡിപിഐയെ നിരോധിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ നിയമപരമായി ഉണ്ടായ ചില കാലതാമസമാണ് ഇതിന് തടസ്സമായത്.

   അന്വേഷണം എൻഐഎയ്ക്ക്?

  അന്വേഷണം എൻഐഎയ്ക്ക്?

  ബെംഗളൂരു അക്രമ കേസ് എൻഐഎ അന്വേഷിച്ചേക്കുമെന്നാണ് സൂചന. സംഭവങ്ങളുമായി ബന്ധപ്പെട്ട് 64 കേസുകലാണ് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ട് തീവ്രവാദ കേസുകൾ ഉൾപ്പെടെയാണിത്. 380നടുത്ത് ആളുകൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു. നിരോധിത സംഘടനായ അൽഹിന്ദ് എന്ന സംഘടനയുമായി അറസ്റ്റിലായ വരിൽ ഒരാൾക്കുള് ബന്ധത്തെക്കുറിച്ചും അന്വേഷിക്കും. ഈ കേസ് എൻഐഎയാണ് അന്വേഷിക്കുന്നത്.

  English summary
  Bengaluru violence: Sources says 40 Accused Have Terror links, Communal Attacks Accused
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X