മമത മാത്രമല്ല, കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ അഖിലേഷും നിതീഷുമില്ല; ഇന്ത്യ സഖ്യം യോഗം മാറ്റും
ന്യൂഡല്‍ഹി: ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുക്കിയ ഇന്ത്യ സഖ്യത്തില്‍ കലഹമെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന പിന്നാലെ കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്ത് വിളിച്ച സഖ്യത്തിന്റെ യോഗത്തിലേക്ക് പ്രമുഖ നേതാക്കള്‍ എത്തില്ല. യോഗത്തെ കുറിച്ച് അറിയില്ല എന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി അധ്യക്ഷനുമായ അഖിലേഷ് യാദവും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചുവെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കഴിഞ്ഞ ദിവസം യോഗം വിളിച്ചത്. സീറ്റ് വിഭജന ചര്‍ച്ച ഈ യോഗത്തിലുണ്ടാകുമെന്ന് പ്രതീക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദനയീന തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. രണ്ട് സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമായി. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നഷ്ടപ്പെട്ടത് ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ കരുത്ത് ചോര്‍ത്തിക്കളഞ്ഞു. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രതിപക്ഷ സഖ്യത്തിലെ നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വാര്‍ത്തയാകുന്നത്.
ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തിന് മുന്‍കൈയ്യെടുത്തത് നിതീഷ് കുമാര്‍ ആയിരുന്നു. അദ്ദേഹം വിളിച്ച യോഗം നേരത്തെ ഭംഗിയായി നടക്കുകയും വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. പട്ന, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നേതാക്കള്‍ യോഗം ചേര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. ഇനി സീറ്റ് വിഭജനത്തിലേക്കാണ് കടക്കേണ്ടത്. അതിനിടെയാണ് കോണ്‍ഗ്രസ് യോഗം വിളിച്ചതും നേതാക്കള്‍ മുഖം തിരിച്ചിരിക്കുന്നതും.
ബുധനാഴ്ച തീരുമാനിച്ച യോഗത്തിലേക്ക് ക്ഷണിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ചിരുന്നുവത്രെ. അദ്ദേഹം അസൗകര്യം അറിയിച്ചു. പ്രതിനിധികളെ അയക്കാമെന്നും പറഞ്ഞു. അതേസമയം, ബിഹാറിലെ ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാക്കള്‍ യോഗത്തിന് എത്തുമെന്ന് അറിയിച്ചു.
ഈ സാഹചര്യത്തില്‍ ബുധനാഴ്ചത്തെ യോഗം മാറ്റിവയ്ക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. എല്ലാ നേതാക്കളുടെയും സൗകര്യം പരിഗണിച്ച് മറ്റൊരു തീയതിയില്‍ യോഗം നടത്താമെന്നാണ് ആലോചന. ഡിസംബര്‍ 18ലേക്ക് യോഗം മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സഖ്യത്തില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്നാണ് ചില നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പ്രതിപക്ഷ ചേരിയില്‍ ഭിന്നത വരുന്നത് ബിജെപിക്ക് നേട്ടമാണ്. വോട്ടിങ് ശതമാനത്തില്‍ പ്രതിപക്ഷ ചേരിയേക്കാള്‍ നേരിയ മുന്‍തൂക്കം മാത്രമാണ് ബിജെപിക്കുള്ളത്. എന്നാല്‍ പ്രതിപക്ഷത്തിലെ ഭിന്നതയാണ് അവര്‍ക്ക് 2014ലും 2019ലും നേട്ടമായത്. അതിനിടെയാണ് ഇന്ത്യ സഖ്യം രൂപീകരിച്ചതും പ്രതിപക്ഷം ഒറ്റക്കെട്ടായി ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയതും. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നേതാക്കള്‍ വ്യത്യസ്ത അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്.
-
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത്












Click it and Unblock the Notifications