കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മമതാ ബാനര്‍ജിക്ക് ഉജ്വല ജയം; ബിജെപിയെ നിലംപരിശാക്കി, സിപിഎം ശൂന്യതയില്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യം ഉറ്റുനോക്കിയ ബംഗാളിലെ ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മിന്നും ജയം. 58823 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ജയം. ബിജെപിയുടെ പ്രിയങ്ക തിബ്രിവാള്‍ ദയനീയമായി തോറ്റു. 30000ത്തില്‍ താഴെ വോട്ടുകള്‍ മാത്രമേ അവര്‍ക്ക് നേടാന്‍ സാധിച്ചുള്ളൂ. തോല്‍വി സമ്മതിക്കുന്നുവെന്ന് അവര്‍ പ്രതികരിച്ചു. ഇനി കോടതിയിലേക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. മമതയ്ക്ക് ഒരു ലക്ഷം വോട്ടിന് ജയിക്കാമായിരുന്നെങ്കിലും 58000ത്തില്‍ ഒതുക്കാന്‍ സധിച്ചത് നേട്ടമാണെന്നും പ്രിയങ്ക പ്രതികരിക്കുന്നു. സിപിഎം സ്ഥാനാര്‍ഥിക്ക് സാന്നിധ്യം അറിയിക്കാന്‍ പോലുമായില്ല.

ഉപതിരഞ്ഞെടുപ്പില്‍ മമതയ്ക്ക് ലഭിച്ചത് 84709 വോട്ടുകളാണ്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി പ്രിയങ്കയ്ക്ക് 26320 വോട്ട് കിട്ടി. 58400ഓളം വോട്ടിന്റെ ഭൂരിപക്ഷം മമതയ്ക്ക് ലഭിച്ചു. നോട്ടയും സിപിഎമ്മും തമ്മിലായിരുന്നു ഏറെ നേരം മല്‍സരം. നോട്ടയേക്കാള്‍ അല്‍പ്പം കൂടുതല്‍ വോട്ട് മാത്രമാണ് സിപിഎമ്മിന് കിട്ടിയത്. സിപിഎം സ്ഥാനാര്‍ഥി ശ്രിജിബ് ബിശ്വാസിന് 4201 വോട്ടുകള്‍ ലഭിച്ചു. അതേസമയം, ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍. മുര്‍ഷിദാബാദിലെ സംസീര്‍ഗഞ്ച്, ജാങ്കിപൂര്‍ എന്നീ മണ്ഡലങ്ങളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ജയം ഉറപ്പിച്ചിട്ടുണ്ട്. സംസീര്‍ഗഞ്ചില്‍ അമീറുല്‍ ഇസ്ലാമാണ് തൃണമൂല്‍ സ്ഥാനാര്‍ഥി. ജാങ്കിപൂരില്‍ ജാക്കിര്‍ ഹുസൈനും. സംസീര്‍ഗഞ്ചില്‍ രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്. ജാങ്കിപൂരില്‍ ബിജെപിയും. ഒഡീഷയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെഡി സ്ഥാനാര്‍ഥി ജയിച്ചു.

m

റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് മമത ബാനര്‍ജിയുടെ ജയം. ഇവര്‍ പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രി പദവി ചോദ്യചിഹ്നമാകുമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഉപതിരഞ്ഞെടുപ്പ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥി ഇക്കാര്യം തള്ളി. മമത ഭൂരിപക്ഷം ഉയര്‍ത്തിയ വേളയില്‍ തന്നെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു.

Recommended Video

cmsvideo
Police violence against farmers in hariana

ഷക്കീല തരംഗ കാലത്തെ സിനിമകള്‍... ഞാന്‍ കബളിപ്പിക്കപ്പെട്ടു, തുറന്നുപറഞ്ഞ് നടി ചാര്‍മിളഷക്കീല തരംഗ കാലത്തെ സിനിമകള്‍... ഞാന്‍ കബളിപ്പിക്കപ്പെട്ടു, തുറന്നുപറഞ്ഞ് നടി ചാര്‍മിള

ഭബാനിപൂരിലെ ജനങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് മമത ബാനര്‍ജി പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാം മണ്ഡലത്തില്‍ മമത ബാനര്‍ജി തോറ്റിരുന്നു. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതയുടെ വലംകൈയ്യുമായിരുന്ന സുവേന്ദു അധികാരിയോടാണ് തോറ്റത്. സുവേന്ദു ബിജെപിയില്‍ ചേര്‍ന്ന ശേഷം നന്ദിഗ്രാമില്‍ മല്‍സരിക്കാന്‍ മമതയെ വെല്ലുവിളിക്കുകയായിരുന്നു. വെല്ലുവിളി മമത ഏറ്റെടുത്തെങ്കിലും 3000ത്തോളം വോട്ടിന് തോല്‍ക്കുകയാണ് ചെയ്തത്. തൃണമൂല്‍ മികച്ച ഭൂരിപക്ഷം നേടുകയും മമത തോല്‍ക്കുകയും ചെയ്തതായിരുന്നു ഏപ്രിലിലെ തിരഞ്ഞെടുപ്പ് ചിത്രം. എന്നാല്‍ മമത തന്നെ മുഖ്യമന്ത്രിപദം ഏറ്റെടുത്തു. ആറ് മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍ ജയിച്ചാല്‍ മതിയായിരുന്നു. തുടര്‍ന്നാണ് ഭബാനിപൂരില്‍ അവര്‍ മല്‍സരിക്കാന്‍ തീരുമാനിച്ചത്.

ബോളിവുഡ് നടി കങ്കണ ലോക്‌സഭയിലേക്ക്; ബിജെപി ടിക്കറ്റ്, പുതിയ നീക്കത്തിന് പിന്നില്‍...ബോളിവുഡ് നടി കങ്കണ ലോക്‌സഭയിലേക്ക്; ബിജെപി ടിക്കറ്റ്, പുതിയ നീക്കത്തിന് പിന്നില്‍...

നന്ദിഗ്രാമില്‍ ഫലം വന്നപ്പോള്‍ മമത ജയിച്ചതായി ആദ്യം പ്രചാരണമുണ്ടായിരുന്നു. പിന്നീടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുവേന്ദു അധികാരിയാണ് ജയിച്ചതെന്ന് പ്രഖ്യാപിച്ചത്. ഈ വിഷയത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നായിരുന്നു മമതയുടെ ആരോപണം. നന്ദിഗ്രാം പിടിച്ചടക്കാന്‍ നടത്തിയ ഗൂഢാലോചനയ്ക്കുള്ള മറുപടിയാണ് ഭബാനിപൂരിലെ ജനങ്ങള്‍ നല്‍കിയതെന്ന് മമത പ്രതികരിച്ചു. ഒരു വാര്‍ഡില്‍ പോലും തോറ്റില്ല. സഹോദര-സഹോദിമാര്‍, അമ്മമാര്‍ എല്ലാവര്‍ക്കും നന്ദി പറയുന്നു. 2016ല്‍ നേരിയ ഭൂരിപക്ഷത്തിനാണ് ഭബാനിപൂരില്‍ ജയിച്ചത്. ബംഗാളികള്‍ അല്ലാത്ത 46 ശതമാനം വോട്ടര്‍മാരുള്ള മണ്ഡലമാണിത്. എല്ലാവരും ഇത്തവണ എനിക്ക് വോട്ട് ചെയ്തുവെന്നും മമത പറഞ്ഞു. ഗുജറാത്തി, പഞ്ചാബി, മാര്‍വാഡി, ബിഹാറികള്‍ എന്നിവരാണ് ഭബാനിപൂര്‍ മണ്ഡലത്തിലെ 40 ശതമാനം വോട്ടര്‍മാര്‍. ബംഗാളിലെ മിനി ഇന്ത്യ എന്നാണ് ഈ മണ്ഡലം അറിയപ്പെടാറ്.

English summary
Bhabanipur Bypoll Result: West Bengal Chief Minister Mamata Banerjee wins by 58,832 votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X