ബീഹാറിലെ കലാപത്തില്‍ ബിജെപി കുരുക്കില്‍, കേന്ദ്രമന്ത്രി അശ്വിനി ചൗബേയുടെ മകന്‍ അരിജിത്ത് അറസ്റ്റില്‍
അരിജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു
പട്‌ന: ബീഹാറിലെ വര്‍ഗീയ കലാപത്തില്‍ നിതീഷ് കുമാര്‍ നടപടി ശക്തമാക്കിയതോടെ ബിജെപി കുരുക്കില്‍. കേന്ദ്രമന്ത്രി അശ്വിനി ചൗബേയുടെ മകന്‍ അരിജിത്ത് ശാശ്വതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് അര്‍ജിത്തിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. നേരത്തെ മകനെതിരെ എടുത്ത കേസിനെ തുടര്‍ന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തില്‍ അശ്വിനി ചൗബേ പരാമര്‍ശം നടത്തിയിരുന്നു.

നേരത്തെ അരിജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ബീഹാറില്‍ വിവിധ ജില്ലകളിലേക്ക് കലാപം പടരാന്‍ ഇടയാക്കിയത് അരിജിത്താണെന്ന് പോലീസ് പറയുന്നു. ഇയാള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ നേരത്തെ മുഴക്കിയിരുന്നു. അതേസമയം ഇയാള്‍ കീഴടങ്ങിയതാണെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇയാള്‍ എവിടെയാണുള്ളതെന്ന് തങ്ങള്‍ കണ്ടുപിടിച്ചിരുന്നുവെന്നും പോലീസ് സ്‌റ്റേഷന് സമീപമുള്ള ഹനുമാന്‍ മന്തിറില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും ഭാഗല്‍പൂര്‍ പോലീസ് പറഞ്ഞു. നേരത്തെ തന്റെ മകന്‍ പോലീസില്‍ കീഴടങ്ങിയെന്ന് അശ്വിനി ചൗബേ പറഞ്ഞിരുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് തന്റെ മകനെതിരെ കേസ് എടുത്തതെന്നും മന്ത്രി ആരോപിച്ചിരുന്നു. എന്നാല്‍ അര്‍ജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ബൈക്ക് റാലിയാണ് രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.

കോടതി വിധി മാനിച്ചാണ് കീഴടങ്ങിയതെന്ന് അരിജിത്ത് പറഞ്ഞു. എന്നാല്‍ തനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്ര മന്ത്രിമാരായ ഗിരിരാജ് സിങ്, അശ്വിനി ചൗബേ, എന്നിവര്‍ അര്‍ജിത്തിനോടൊപ്പം ചേര്‍ന്ന് ബീഹാറില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അര്‍ജിത്തിന്റെ അറസ്റ്റുണ്ടായിരിക്കുന്നത്. കലാപത്തില്‍ പങ്കില്ലെന്ന ബിജെപി നേതൃത്വത്തിന്റെ വാദങ്ങള്‍ ഇത് കനത്ത തിരിച്ചടിയാണ് നല്‍കിയത്.












Click it and Unblock the Notifications