കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം നാല് മാസം പിന്നിടുന്നു: മാര്‍ച്ച് 26ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ തുടരുന്ന സമരം ശക്തമായി മുന്നോട്ടുപോകുകയാണ്. കര്‍ഷകരുടെ സമരം നാല് മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 26ന് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇന്ധന വിലയിലും സ്വകാര്യ വത്കരണത്തിലും പ്രതിഷേധിച്ച് മാര്‍ച്ച് 15ന് നടത്തുന്ന പ്രതിഷേധത്തില്‍ ചില ട്രേഡ് യൂണിയനുകള്‍ പങ്കുചേരുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. സംയുക്ത കിസാന്‍ യൂണിയനാണ് ഇപ്പോള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

india

അതേസമയം, കര്‍ഷക സമരത്തില്‍ നിന്ന് ഒരുകാരണവശാലും പിന്നോട്ടില്ലെന്ന് തന്നെയാണ് കര്‍ഷക സംഘടനകള്‍ അറിയിക്കുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ ഭരണത്തില്‍ തുടരുന്ന നാള്‍വരെ തലസ്ഥാനത്ത് സമരം തുടരാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറാണെന്ന് മുതിര്‍ന്ന കര്‍ഷക നേതാവ് മഹേന്ദ്ര സിംഗ് ടിക്കായത്തിന്റെ മകന്‍ നരേന്ദ്ര ടിക്കായത്ത് അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ എത്ര ശ്രമിച്ചാലും സമരത്തെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമം പിന്‍വലിക്കുന്നില്ലെങ്കില്‍ അടുത്ത മൂന്നര വര്‍ഷവും ഡല്‍ഹി അതിര്‍ത്തികളില്‍ സമരം തുടരുമെന്നും ഏതുവിധേനയും തങ്ങളെ അവിടെ നിന്ന് ഒഴിപ്പിക്കാനാകില്ലെന്നും നരേന്ദ്ര സിങ് ടികായത് പറഞ്ഞു. ഈ സര്‍ക്കാരിന് ഒരു തെറ്റിദ്ധാരണയുണ്ട്, അത് ഒരുപക്ഷേ ഇത്തരത്തിലുള്ള പ്രതിഷേധം നേരിടേണ്ടി വന്നിട്ടില്ലാത്തതുകൊണ്ടാകാം. എന്നാല്‍ ഞങ്ങള്‍ 35 വര്‍ഷത്തിനിടയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ കണ്ടവരാണ്. ചെറിയ പ്രതിഷേധങ്ങളെ അഭിമുഖീകരിക്കാനും വിവിധ തന്ത്രങ്ങളിലൂടെ അവരെ പുറത്താക്കാനുമുള്ള അനുഭവം മാത്രമാണ് ഈ സര്‍ക്കാരിനുള്ളത്, 'അദ്ദേഹം പറഞ്ഞു.

English summary
Bharat Bandh: Farmers organizations declare Bharat Bandh on March 26
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X