• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മോദി പേടിക്കില്ല, പിന്നെന്തിനാണീ 'പണിമുടക്കെ'ന്ന ഹര്‍ത്താല്‍?

  • By Muralidharan

ദില്ലി: സെപ്തംബര്‍ രണ്ടാം തീയതി നടക്കുന്നത് പണിമുടക്കല്ലേ ഹര്‍ത്താല്‍ അല്ലല്ലോ എന്നാണ് ചോദ്യമെങ്കില്‍ തെറ്റി. പേര് പണിമുടക്ക് എന്നാണെങ്കിലും സംഭവം ഫലത്തില്‍ ഹര്‍ത്താല്‍ തന്നെയായേക്കും. ടൂ വീലറുകള്‍ ഓടുന്നതിനു തടസ്സമുണ്ടോ എന്ന ചോദ്യത്തിന് സി ഐ ടി യു നേതാവ് കെ ചന്ദ്രന്‍പിള്ള പറഞ്ഞത് ഒരു വീലറും ഓടിക്കാതെ സഹകരിക്കണമെന്നാണ്. ഇതാണോ പണിമുടക്ക്.

പണിമുടക്ക് വിജയിക്കണമെങ്കില്‍ വാഹനങ്ങള്‍ ഓടാനും കടകള്‍ തുറക്കാനും പാടില്ല. ഇത് ഉറപ്പുവരുത്തേണ്ടത് പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളി സംഘടനകളാണ്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ സംഘടനയായ ബി എം എസ് ഒഴികെ പത്തോളം സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഹ എന്ന് കേട്ടാല്‍ അതിനെ ഹര്‍ത്താലാക്കുന്ന കേരളത്തില്‍ പാര്‍ട്ടിക്കാരുടെ ഇടപെടല്‍ കൂടിയാകുമ്പോള്‍ ശരിക്കും ഒരു അവധിദിന പ്രതീതിയാകും.

എന്തിനാണ് ഈ പണിമുടക്ക്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയെ പേടിപ്പിക്കാനോ. ഹര്‍ത്താല്‍ വേണ്ടെന്നും വേണമെന്നും പറയുന്നവരുടെ വാദങ്ങള്‍ ഇങ്ങനെയാണ്...

സേ നോ ടു ഹര്‍ത്താല്‍

സേ നോ ടു ഹര്‍ത്താല്‍

തുമ്മിയാലും ചീറ്റിയാലും നടക്കുന്ന ഹര്‍ത്താലുകള്‍ കൊണ്ട് പോറുതി മുട്ടിയ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങാക്കിയ ഹാഷ്ടാഗാണ് #SayNoToHartal. കാസര്‍കോടും തൃശ്ശൂരും കഴിഞ്ഞ ദിവസം ഓരോ ഹര്‍ത്താല്‍ കഴിഞ്ഞതേയുള്ളൂ. ബെംഗളൂരുവില്‍ അടുത്ത ശനിയാഴ്ച മറ്റൊരു ബന്ദ് നടക്കാന്‍ പോകുന്നു. ഇനി എന്തിനാണീ പണിമുടക്ക്?

സമരം മോദി സര്‍ക്കാരിനെതിരെ

സമരം മോദി സര്‍ക്കാരിനെതിരെ

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്. ബി ജെ പി സര്‍ക്കാരിനെതിരായ ആദ്യത്തെ ദേശീയ പണിമുടക്കാണ് ഇത്. പണിമുടക്ക് വിജയമാവുമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറയുന്നത്. തൊഴിലാളി യൂണിയനുകളുമായി സര്‍ക്കാര്‍ നടത്തിയ പരാജയമാണ് എന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്. എന്നാല്‍ അതാണോ സത്യം.

സമരക്കാര്‍ക്ക് ശമ്പളമില്ല

സമരക്കാര്‍ക്ക് ശമ്പളമില്ല

സമരത്തില്‍ പങ്കെടുക്കുന്നവരുടെ ഒക്‌ടോബര്‍ ശമ്പളത്തില്‍ നിന്നു തുക തടഞ്ഞുവയ്ക്കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയും ഉണ്ടാകും. മുന്‍കൂര്‍ അനുമതിയില്ലാതെ ഹാജരാകാതിരിക്കുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പുണ്ട്.

സമരക്കാരില്‍ നിന്നും സംരക്ഷണം വേണം

സമരക്കാരില്‍ നിന്നും സംരക്ഷണം വേണം

സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്കു സംരക്ഷണം നല്‍കാന്‍ കലക്ടര്‍മാരും വകുപ്പുതലവന്മാരും നടപടി സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

എല്ലാം സമ്മതിച്ചില്ലേ...

എല്ലാം സമ്മതിച്ചില്ലേ...

തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രം പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചിരുന്നു. അതുകൊണ്ട് തന്നെ പണിമുടക്ക് തല്‍ക്കാലം വേണ്ട എന്നാണ് ബി എം എസിന്റെ നിലപാട്. ആവശ്യങ്ങള്‍ ഇപ്പോള്‍തന്നെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ബാക്കിയും ഉടനെ പരിഹരിക്കപ്പെടും എന്നാണ് ബി എം എസ് കരുതുന്നത്.

കേന്ദ്രം അനുഭാവം കാണിക്കുന്നു

കേന്ദ്രം അനുഭാവം കാണിക്കുന്നു

മുന്‍ സര്‍ക്കാര്‍ തൊഴിലാളി സംഘടനകളെ ചര്‍ച്ചയ്ക്കുപോലും വിളിക്കാതിരുന്ന സ്ഥാനത്താണ് ഈ സര്‍ക്കാര്‍ ഇത്രയും അനുഭാവം കാണിക്കുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു അനുകൂല നിലപാട് എടുക്കുന്നതെന്നും ബി എം എസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഈ സമരം കൊണ്ട് എന്ത് ഫലം

ഈ സമരം കൊണ്ട് എന്ത് ഫലം

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്‌തേ തൊഴില്‍ നിയമഭേദഗതികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കൂ എന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ ഇപ്പോള്‍ പണിമുടക്ക് നടത്തുന്നതില്‍ എന്ത് കാര്യമാണ് ഉള്ളത് എന്നാണ് ചോദ്യം ഉയരുന്നത്.

ബി എം എസിന്റെ വിജയമോ

ബി എം എസിന്റെ വിജയമോ

സംഘടനകളുടെ പന്ത്രണ്ട് ആവശ്യങ്ങളില്‍ ഏഴെണ്ണം അംഗീകരിക്കപ്പെട്ടത് ബി എം എസിന്റെ വിജയമായിട്ടാണ് അവര്‍ വ്യാഖ്യാനിക്കുന്നത്.

പണിമുടക്കാണ് അതിനെ ഹര്‍ത്താലാക്കരുത്

പണിമുടക്കാണ് അതിനെ ഹര്‍ത്താലാക്കരുത്

യൂണിയനുകള്‍ പ്രഖ്യാപിച്ചത് പണിമുടക്കാണ്. ഹര്‍ത്താല്‍ അല്ല. അതിനാല്‍ തന്നെ അനുകൂലിക്കുന്നവര്‍ സ്വന്തം പണി മുടക്കുക എന്നതിനപ്പുറം മറ്റൊന്നുമില്ല. ജോലിക്കൊ മറ്റാവശ്യങ്ങള്‍ക്കോ യാത്ര ചെയ്യുന്നവരെ തടയാനോ യാത്ര മുടക്കാനോ യാതൊരു അവകാശവുമില്ല - സേ നോ ടു ഹര്‍ത്താല്‍ ടീം ഫേസ്ബുക്കില്‍ എഴുതുന്നു.

വഴിമുടക്കലല്ല, വീട്ടിലിരിക്കരുത്

വഴിമുടക്കലല്ല, വീട്ടിലിരിക്കരുത്

സ്വകാര്യവാഹനങ്ങളെ തടയാത്ത ഒരു പണിമുടക്കിനെ ഭയന്ന് ആരും വീട്ടിലിരിക്കേണ്ട കാര്യവുമില്ല. 'പണിമുടക്കുന്നു' എന്നല്ലാതെ 'വഴിമുടക്കുന്നു' എന്നാരും പറഞ്ഞിട്ടില്ല. പണിമുടക്കു ദിവസം നിങ്ങളുടെ ആവശ്യമെന്തു തന്നെയുമാവട്ടെ, വാഹനമെടുക്കൂ, സധൈര്യം യാത്ര ചെയ്യൂ. - ഇങ്ങനെ പോകുന്നു ആഹ്വാനങ്ങള്‍

English summary
Another bandh will hit India on Wednesday, Sept 2. This time the nation-wide bandh will be observed against NDA government's proposed Bills amending labour laws, the Contract Act, the Electricity Act and Factory Act.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more