കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോഡോ യാത്രയില്‍ ഹരം പിടിച്ചു; കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്... കോണ്‍ഗ്രസ് വിടുന്നവര്‍ 2 വിഭാഗം

Google Oneindia Malayalam News

ന്യൂഡല്‍ഹി: കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്ക് തുടങ്ങിയ ഭാരത് ജോഡോ യാത്ര കൂടുതല്‍ സംസ്ഥാനങ്ങളില്‍ നടത്താന്‍ കോണ്‍ഗ്രസ് തീരുമാനം. ബിജെപി ഭരിക്കുന്ന അസമിലും തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിലും ജോഡോ യാത്ര സംഘടിപ്പിക്കും. എന്തുകൊണ്ട് 12 സംസ്ഥാനങ്ങളില്‍ മാത്രമായി യാത്ര ഒതുക്കിയെന്ന വിമര്‍ശനം ഉയരവെയാണ് കോണ്‍ഗ്രസിന്റെ പുതിയ തീരുമാനം.

ജോഡോ യാത്ര ആരംഭിച്ച് ഒരു സംസ്ഥാനം പിന്നിട്ടിരിക്കെയാണ് പുതിയ തീരുമാനമെടുത്തത് എന്നും ശ്രദ്ധേയമാണ്. വലിയ ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്....

അസമില്‍ നവംബര്‍ ഒന്ന് മുതല്‍

അസമില്‍ നവംബര്‍ ഒന്ന് മുതല്‍

അസമില്‍ നവംബര്‍ ഒന്ന് മുതലാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുക. ധുബ്രി മുതല്‍ സാദിയ വരെയാണ് യാത്ര. തൊട്ടുപിന്നാലെ ബംഗാളില്‍ യാത്ര ആരംഭിക്കും. നാല് മാസത്തിനകം ഈ രണ്ട് സംസ്ഥാനങ്ങളിലും ഭാരത് ജോഡോ യാത്ര നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത മനസിലാക്കിയാണ് പുതിയ തീരുമാനം പാര്‍ട്ടി എടുത്തിരിക്കുന്നത്.

ഗുജറാത്തിലും

ഗുജറാത്തിലും

അസമില്‍ നടത്തുന്ന യാത്രയില്‍ ദേശീയ-പ്രാദേശിക നേതാക്കള്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. ഘട്ടങ്ങളായി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് യാത്ര എത്തിക്കുകയാണ് കോണ്‍ഗ്രസ്. മാസങ്ങളുടെ ഇടവേളകളില്‍ ആയിരിക്കും ഒരോ സംസ്ഥാനങ്ങളിലും യാത്ര. അടുത്ത വര്‍ഷമായിരിക്കും പോര്‍ബന്ദറില്‍ നിന്നുള്ള യാത്ര ആരംഭിക്കുക.

മുഹമ്മദ് ഷുഹൈബ് ഇനി ലക്ഷപ്രഭു; മഹ്സൂസ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിത്തിളക്കംമുഹമ്മദ് ഷുഹൈബ് ഇനി ലക്ഷപ്രഭു; മഹ്സൂസ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിത്തിളക്കം

ബൂസ്റ്റ് ഡോസ്

ബൂസ്റ്റ് ഡോസ്

നിലവില്‍ തീരുമാനിച്ച ജോഡോ യാത്രകളുടെ ഫലം നോക്കിയാകും അടുത്ത വര്‍ഷം കൂടുതല്‍ യാത്രകള്‍ സംഘടിപ്പിക്കുക എന്ന് ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസിന് ഒരു ബൂസ്റ്റ് ഡോസ് ആണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ പരിവര്‍ത്തന വേളയാണിതെന്നും ജയറാം രമേശ് പറഞ്ഞു. ജോഡോ യാത്രയ്ക്ക് എതിരായ വിമര്‍ശനങ്ങള്‍ അദ്ദേഹം തള്ളി.

സാധാരണക്കാരുമായി ബന്ധം

സാധാരണക്കാരുമായി ബന്ധം

3570 കിലോമീറ്റര്‍ നീളുന്ന യാത്രയാണ് ഇപ്പോള്‍ രാഹുല്‍ഗാന്ധി നടത്തുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ അഞ്ചര മാസം നീളുന്ന യാത്രയാണിത്. സാധാരണക്കാരുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുക, പാര്‍ട്ടിയുടെ അടിത്തട്ട് ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് യത്രയ്ക്കുള്ളത്. രാജ്യം നേരിടുന്ന വെല്ലുവിളി ജനങ്ങളെ ബോധ്യപ്പെടുത്തുകയും ലക്ഷ്യമാണ്.

രാജിവയ്ക്കുന്നവര്‍ രണ്ടു വിഭാഗം

രാജിവയ്ക്കുന്നവര്‍ രണ്ടു വിഭാഗം

രണ്ടുതരത്തിലുള്ള ആളുകളാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. 30-40 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചവര്‍. സ്വാര്‍ഥ താല്‍പ്പര്യത്തോടെയാണ് ഇവരുടെ കളംമാറ്റം. രണ്ടാമതൊരു വിഭാഗം കേസുകളില്‍ നിന്നും അഴിമതി ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ബിജെപിക്കൊപ്പം ചേരുകയാണെന്നും ജയറാം രമേശ് പറഞ്ഞു.

ദേഹം മുഴുവന്‍ ടാറ്റൂ വേണം..ഒടുവില്‍ സ്വകാര്യഭാഗത്തും ടാറ്റൂ..അനുഭവം പറഞ്ഞ് യുവതിദേഹം മുഴുവന്‍ ടാറ്റൂ വേണം..ഒടുവില്‍ സ്വകാര്യഭാഗത്തും ടാറ്റൂ..അനുഭവം പറഞ്ഞ് യുവതി

അസം മുഖ്യമന്ത്രി കളംമാറിയത്...

അസം മുഖ്യമന്ത്രി കളംമാറിയത്...

അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ ഏറെ കാലം കോണ്‍ഗ്രസിലുണ്ടായിരുന്നു. പിന്നീട് തുക്‌ഡെ ഗ്യാങിനൊപ്പം പോയി. അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണ്. ചില്ല് വീടുകളില്‍ ഇരിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് നേരെ കല്ലെറിയരുതെന്നും ജയറാം രമേശ് ഓര്‍മിപ്പിച്ചു. ഭാരത് ജോഡോ യാത്ര ചില സംസ്ഥാനങ്ങളിലൂടെ കടന്നുപോകാത്തത് സുരക്ഷാ കാരണങ്ങളാലാണെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

എന്തിനാണ് യാത്ര

എന്തിനാണ് യാത്ര

സാമൂഹിക അസമത്വം വര്‍ധിച്ചുവരികയാണ്, ധ്രുവീകരണവും വര്‍ധിച്ചു, രാഷ്ട്രീയ ഏകാധിപത്യത്തിലേക്ക് രാജ്യം വരുന്നു... ഈ മൂന്ന് പ്രതിസന്ധികളും രാജ്യത്തിന് മറികടക്കേണ്ടതുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, ഭക്ഷ്യ വസ്തുക്കകള്‍ക്കുള്ള ജിഎസ്ടി എന്നിവയെല്ലാം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ജയറാം രമേശ് പറഞ്ഞു. രാജ്യം ഐക്യത്തിലാണെന്നും ഇനി വീണ്ടും ഐക്യത്തിന് ശ്രമിക്കേണ്ടതില്ല എന്നുമുള്ള ബിജെപി നേതാവ് ഹിമന്ദ ബിശ്വ ശര്‍മയുടെ പ്രതികരണം സൂചിപ്പിച്ചായിരുന്നു ജയറാം രമേശിന്റെ മറുപടി.

English summary
Bharat Jodo Yatra Is Booster dose for Congress; Will Held At Assam, West Bengal too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X