ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷം; ഉത്തരവാദികള്‍ ദില്ലി പൊലീസെന്ന് കര്‍ഷക യൂണിയന്‍
ദില്ലി: ഇന്ന് രാജ്യതലസ്ഥാനത്ത് കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ദില്ലി പൊലീസാണെന്ന് ആരോപിച്ച് കര്‍ഷക യൂണിയന്‍. കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയനാണ് സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ദില്ലി പോലീസും പ്രാദേശിക ഭരണകൂടങ്ങളുമാണെന്ന് ആരോപിച്ചത്. ഭാരതീയ കിസാന്‍ യൂണിയന്‍ പുറത്തുവിട്ട വാര്‍ത്തക്കുറിപ്പിലാണ് ഈ ആരോപണം.
കര്‍ഷകര്‍ ട്രാക്ടര്‍ റാലിയുമായി അനുവദിച്ച പാതകളിലൂടെ നീങ്ങുകയായിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ വഴികള്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. പൊലീസ് ചിലയിടങ്ങളില്‍ ബാരിക്കേടുകള്‍ വെച്ചതും വഴിയുടെ കാര്യത്തില്‍ സംശയമുണ്ടാക്കാന്‍ കാരണമായതായും ഭാരതീയ കിസാന്‍ യൂണിയന്‍ പുത്തുവിട്ട കുറിപ്പില്‍ പറയുന്നു.
കര്‍ഷക സമരത്തില്‍ പങ്കെടുത്ത എല്ലാ കര്‍ഷകരോടും നന്ദി അറിയിച്ച യൂണിയന്‍. ഇന്ന് ദില്ലിയില്‍ പൊലീസും കര്‍ഷകരുമായി നടന്ന സംഘര്‍ഷത്തെ അപലപിച്ചു. ഇന്ന് ട്രാക്ടര്‍ റാലിക്കിടെ നടന്ന സംഘര്‍ഷത്തില്‍ ഖേദമുണ്ടെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ പുറത്തുവിട്ട സ്‌റേററ്റ്‌മെന്റില്‍ പറഞ്ഞു.
കര്‍ഷക സമരത്തിനിടെ സംഘര്‍ഷത്തിന് ശ്രമിച്ചവരെ ഉടന്‍ കണ്ടെത്തുമെന്നും. ഭാരതീയ കിസാന്‍ യൂണിയന്‍ ഒരു തരത്തിലുമുള്ള സംഘര്‍ഷങ്ങള്‍ക്ക് ശ്രമിച്ചിട്ടില്ലെന്നുംവാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. എല്ലാവരോടും സംഘര്‍ഷങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാനാണ് യൂണിയന്‍ ആവശ്യപ്പെട്ടെതെന്നും യൂണിയന്‍ വ്യക്തമാക്കി.
കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ പൊലീസും കര്‍ഷകരും ഏറ്റുമുട്ടിയത് വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴി തെളിച്ചത്. പൊലീസ് ബാരിക്കേടുകള്‍ തകര്‍ത്ത് മുന്നോട്ട് നീങ്ങിയ കര്‍ഷകര്‌ക്കെതിരെ പൊലീസ് ടിയര്‍ ഗ്യാസും ലാത്തിച്ചാര്‍ജും നടത്തി. തുടര്‍ന്ന് പലയിടങ്ങളിലായി കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. ഉത്തരാഘണ്ടില്‍ നിന്നുള്ള കര്‍ഷകനാണ് മരിച്ചത്. സംഘര്‍ഷത്തില്‍ 80തിലധികം പൊലീസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരു പോലീസുകാരന്റെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.